ബീജിങ്ങ്: ചൈനയിലെ ചാങ്ചുൻ നഗരത്തിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചൈനയിൽ കോവിഡ് റിപ്പോർട്ട് ചെയ്യുന്നത്. ഒരു കോടിയോളം ജനസംഖ്യയുള്ള നഗരത്തിലാണ് ഇപ്പോൾ കോവിഡ് വ്യാപിക്കുന്നത്. ദിനംപ്രതി കോവിഡ് കേസുകൾ കൂടിവരുന്നതിനാൽ ഈ നഗരത്തിൽ സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കടുത്ത നിയന്ത്രണങ്ങളാണ് അധികൃതർ ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. ചൈനയുടെ വടക്ക് കിഴക്കന്‍ നഗരമാണ് ചാങ്ചുൻ. അടച്ചിടൽ പ്രഖ്യാപിച്ചതോടെ ഇവിടേക്കുള്ള വാഹന ഗതാഗതവും റദ്ദാക്കി.
കർശന കോവിഡ് മാനദണ്ഡങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും മൂന്ന് തവണ കോവിഡ് ടെസ്റ്റിന് വിധേയനാകണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അവശ്യ സർവീസുകൾക്കും സേവനങ്ങൾക്കും മാത്രമാണ് പ്രവർത്തനാനുമതിയുള്ളത്. അല്ലാത്ത കടകളും ഓപീസുകളും അടക്കണമെന്നും പ്രാദേശിക അധികൃതർ പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ പറയുന്നു.
വെള്ളിയാഴ്ച 397 പുതിയ കോവിഡ് കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 98 കേസുകളും ചാങ്ചുന്‍ നഗരത്തിനടുത്തുള്ള ജിലിന്‍ പ്രവിശ്യയിലാണ്. ഇവിടെയാണ് ഇപ്പോൾ ദിനംപ്രതി കോവിഡ് കേസുകൾ കൂടിവരുന്നത്. കഴിഞ്ഞ കുറേ നാളുകളായി ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന പ്രവിശ്യയിലാണ് ഒരാഴ്ച മുമ്പ് ആദ്യ രോഗബാധ സ്ഥിരീകരിച്ചത്. പ്രവിശ്യയ്ക്ക് പുറത്തുനിന്ന് എത്തിയ ഒരു കുടുംബത്തിലെ മൂന്നു പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 1175 പേർക്ക് കോവിഡ്; ഇനി ചികിത്സയിലുള്ളത് 10,511 പേർതിരുവനന്തപുരം: കേരളത്തില്‍ 1175 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 181, തിരുവനന്തപുരം 166, കോട്ടയം 128, തൃശൂര്‍ 117, കൊല്ലം 84, ഇടുക്കി 82, പത്തനംതിട്ട 82, കോഴിക്കോട് 81, ആലപ്പുഴ 57, കണ്ണൂര്‍ 46, പാലക്കാട് 46, വയനാട് 42, മലപ്പുറം 35, കാസര്‍ഗോഡ് 28 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 27,093 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 29,160 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 28,145 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1015 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 142 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Also Read-
Covid Vaccine | പ്രതിരോധശേഷി കുറഞ്ഞ ആളുകള്‍ക്ക് കോവിഡ് വാക്സിന്റെ മൂന്നാം ഡോസ് ശുപാർശ ചെയ്യുന്നതായി BMJ പഠനംനിലവില് 10,511 കോവിഡ് കേസുകളില്‍, 9.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 7 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 64 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,762 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1115 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 46 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1612 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 223, കൊല്ലം 108, പത്തനംതിട്ട 100, ആലപ്പുഴ 99, കോട്ടയം 189, ഇടുക്കി 159, എറണാകുളം 111, തൃശൂര്‍ 83, പാലക്കാട് 132, മലപ്പുറം 69, കോഴിക്കോട് 150, വയനാട് 86, കണ്ണൂര്‍ 90, കാസര്‍ഗോഡ് 13 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 10,511 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,41,033 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.