• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid Vaccine | പ്രതിരോധശേഷി കുറഞ്ഞ ആളുകള്‍ക്ക് കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് ശുപാർശ ചെയ്യുന്നതായി BMJ പഠനം

Covid Vaccine | പ്രതിരോധശേഷി കുറഞ്ഞ ആളുകള്‍ക്ക് കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് ശുപാർശ ചെയ്യുന്നതായി BMJ പഠനം

സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍, 82 നിരീക്ഷണ പഠനങ്ങളുടെ ഫലങ്ങള്‍ വിശകലനം ചെയ്തതാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്

വാക്സിൻ

വാക്സിൻ

  • Share this:
    കോവിഡ് 19 (Covid 19) വാക്സിന്റെ മൂന്നാമത്തെ ഡോസ് രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകള്‍ക്ക് ശുപാർശ ചെയ്യുന്നതായി പഠന റിപ്പോര്‍ട്ട്. സാര്‍സ്‌കോവ് 2 വൈറസിനെതിരെ പോരാടുന്നതിനുള്ള ആന്റിബോഡികള്‍ നിര്‍മ്മിക്കാന്‍ കഴിയാത്തവര്‍ക്ക് മൂന്നാമത്തെ കോവിഡ് വാക്‌സിന്‍ ഡോസ് നിര്‍ദ്ദേശിക്കാമെന്ന് മെഡിക്കല്‍ ജേര്‍ണലായ ദി ബിഎംജെ-യില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍, 82 നിരീക്ഷണ പഠനങ്ങളുടെ ഫലങ്ങള്‍ വിശകലനം ചെയ്തതാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ ഗവേഷണത്തില്‍ 77 എംആര്‍എന്‍എ വാക്‌സിനുകളും 16 വൈറല്‍ വെക്റ്റര്‍ വാക്‌സിനുകളും നാല് നിര്‍ജ്ജീവമാക്കിയ ഓൾ വൈറസ് വാക്‌സിനുകളും ഉള്‍പ്പെടുന്നു.

    ഒന്നാമത്തെ കോവിഡ് 19 വാക്‌സിന്‍ ഡോസിന് ശേഷം, എച്ച്‌ഐവി ബാധിതര്‍ ഒഴികെ, പ്രതിരോധശേഷി കുറഞ്ഞ ഗ്രൂപ്പുകളില്‍ സെറോകണ്‍വേര്‍ഷന്‍ കുറയുന്നതായി കണ്ടെത്തി. അണുബാധയ്ക്കോ വാക്സിനേഷനോ ശേഷം ശരീരത്തില്‍ ആന്റിബോഡികള്‍ നിര്‍മ്മിക്കുന്ന പ്രക്രിയയാണ് സെറോകണ്‍വേര്‍ഷന്‍. രക്താര്‍ബുദം, മറ്റ് കാൻസറുകൾ എന്നിവയുള്ള രോഗികളില്‍ സെറോകണ്‍വേര്‍ഷന്‍ നിരക്ക് പകുതിയോളമെ ഉണ്ടാകൂവെന്ന് പഠനം കണ്ടെത്തി. അവയവം മാറ്റിവച്ച ആളുകള്‍ക്ക് സെറോകണ്‍വേര്‍ഷനുള്ള സാധ്യത 16 മടങ്ങ് കുറവാണെന്നും ഗവേഷകര്‍ പറഞ്ഞു.

    രണ്ടാമത്തെ കോവിഡ് വാക്‌സിന്‍ ഡോസിന് ശേഷം - രക്താര്‍ബുദം, മറ്റ് ക്യാന്‍സറുകൾ എന്നിവയുള്ള രോഗികളില്‍ സെറോകണ്‍വേര്‍ഷന്‍ ഗണ്യമായി വര്‍ദ്ധിച്ചു. എന്നാല്‍ അവയവം മാറ്റിവച്ച ആളുകളില്‍ ഇത് ഗണ്യമായി കുറഞ്ഞു, അവിരില്‍ മൂന്നിലൊന്ന് മാത്രമേ സെറോകണ്‍വേര്‍ഷന്‍ സംഭവിച്ചിട്ടുള്ളൂ. കൂടുതല്‍ അവലോകനത്തിനായിട്ടുള്ള 11 പഠനങ്ങളില്‍ കോവിഡ് 19 എംആര്‍എന്‍എ വാക്സിന്റെ മൂന്നാമത്തെ ഡോസ് ആദ്യ രണ്ട് വാക്‌സിനുകളില്‍ പ്രതികരിക്കാത്തവര്‍ക്കിടയില്‍ സെറോകണ്‍വേര്‍ഷനുണ്ടാക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നു.

    എച്ച്‌ഐവി ബാധിതരില്‍ മൂന്നാം ഡോസിന്റെ ഫലപ്രാപ്തിയെക്കുറിച്ച് പ്രസിദ്ധീകരിച്ച തെളിവുകളൊന്നും ലഭ്യമല്ലെന്നും ഗവേഷകര്‍ പറഞ്ഞു. രോഗപ്രതിരോധ ശേഷി കുറഞ്ഞ ഗ്രൂപ്പുകളില്‍ നടത്തിയ പഠനത്തില്‍ ആന്റിബോഡി ലെവല്‍ ഇമ്മ്യൂണോകോംപെറ്റന്റ് നിയന്ത്രണങ്ങളേക്കാള്‍ കുറവാണെന്ന് കണ്ടു. അതേസമയം, പഠനത്തിന്റെ പല പരിമിതികളും ഗവേഷകര്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഉദാഹരണത്തിന്, ഗവേഷണത്തില്‍ ഉള്‍പ്പെടുത്തിയ പഠനങ്ങള്‍ നിരീക്ഷണപരവും സെറോകണ്‍വേര്‍ഷന്റെ വ്യത്യസ്ത നിര്‍വചനങ്ങളും ഉപയോഗിച്ചായിരുന്നുവെന്ന് ഗവേഷകര്‍ പറഞ്ഞു.

    പ്രായവും അടിസ്ഥാന സാഹചര്യങ്ങളും പോലുള്ള മറ്റ് ഘടകങ്ങള്‍ ഫലങ്ങളെ ബാധിക്കാനുള്ള സാധ്യതകളും ഗവേഷകര്‍ തള്ളിക്കളയുന്നില്ല. രോഗപ്രതിരോധ ശേഷി കുറഞ്ഞ രോഗികളില്‍, പ്രത്യേകിച്ച് അവയവം മാറ്റിവച്ച ആളുകളില്‍, കോവിഡ് 19 വാക്‌സിനുകള്‍ക്ക് ശേഷമുള്ള സെറോകണ്‍വേര്‍ഷന്‍ നിരക്കുകളും ആന്റിബോഡി ടൈറ്ററുകളും വളരെ കുറവാണെന്ന് കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു. ''പ്രതിരോധശേഷി കുറഞ്ഞ രോഗികൾക്ക് മൂന്നാം ഡോസ് നൽകണമെന്ന് ശുപാർശ ചെയ്യുന്നതായും '' ഗവേഷകര്‍ പറയുന്നു.

    Summary: In a research published in The BMJ, reinforces the importance of additional doses of the COVID-19 vaccine to protect people with a weakened immune system, especially for organ transplant recipients who are least able to make antibodies to fight off the SARS-CoV-2 virus
    Published by:user_57
    First published: