COVID 19| ജലദോഷപനിയുള്ള എല്ലാവർക്കും ഇനി കോവിഡ് പരിശോധന; മാർഗരേഖ പരിഷ്കരിച്ചു

Last Updated:

കണ്ടെയിൻമെൻറ് സോണുകളിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന എല്ലാവരെയും പരിശോധനക്ക് വിധേയമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധക്കുള്ള മാർഗരേഖ പരിഷ്കരിച്ചു. കോവിഡ് ബാധ സംശയിക്കാത്ത ജലദോഷപ്പനിക്കാരിലും ഇനി ആൻറിജൻ ടെസ്റ്റ് നടത്തും. പനി ലക്ഷണങ്ങൾ പ്രകടമായി അഞ്ച് ദിവസത്തിനകം പരിശോധന നടത്താനാണ് നിർദേശം. സാധാരണ ചുമ, തൊണ്ടേവദന, 38 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ ഉള്ള പനി എന്നിവയാണ് ജലദോഷപ്പനിയായി കണക്കാക്കുന്നത്.
കോവിഡ് ക്ലസ്റ്ററുകളിൽ നിന്നുള്ളവരിലെ ജലദോഷപ്പനിക്കാരെ വേഗത്തിൽ ആൻറിജന് പരിശോധിക്കും. ക്ലസ്റ്റുകളിൽ നിന്നുള്ള ജലദോഷപ്പനിക്കാർക്ക് മാത്രമേ നേരത്തെ പരിശോധന നടത്തിയിരുന്നത്. കണ്ടെയിൻമെൻറ് സോണുകളിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന എല്ലാവരെയും പരിശോധനക്ക് വിധേയമാക്കും. ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളിലെ 60 വയസിന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, പോഷകാഹാര കുറവുള്ള കുട്ടികൾ, ഗുരുതര രോഗങ്ങളുള്ളവർ എന്നിരെ കണ്ടെയിൻമെൻറായി പ്രാഖ്യാപിച്ച ഉടൻ തന്നെ ആൻറിജൻ ടെസ്റ്റ് നടത്തണം.
You may also like:ഓണത്തിനു മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകും: മന്ത്രി തോമസ് ഐസക്ക് [NEWS]ഓർഡർ ചെയ്തത്​​​ ​1400 രൂപയുടെ സാധനം; പെട്ടി പൊട്ടിച്ചപ്പോൾ ഞെട്ടി; കിട്ടിയത് ഫ്രീയായി എടുത്തോളാൻ​ ആമസോണ്‍ [NEWS] Mammootty New Look 'ഇനീപ്പ ഞങ്ങള് നിക്കണോ അതോ പോണോ'; മാസ് ലുക്കിൽ എത്തിയ മമ്മൂട്ടിയോട് യുവതാരങ്ങൾ [NEWS]
വിദേശത്ത് നിന്നോ ഇതര സംസ്ഥാനങ്ങളിൽ നിന്നോ മടങ്ങിയെത്തിയവർക്ക് ആർ.ടി.പി.സി.ആറാണ് നിഷ്കർഷിക്കുന്നത്. ഗുരുതര ശ്വാസകോശരോഗങ്ങൾ ഉള്ളവർക്ക് ഉടൻ പി.സി.ആർ പരിശോധന നടത്തും. കോവിഡ് രോഗിയുടെ പ്രാഥമിക സമ്പർക്കത്തിലുള്ള ലക്ഷണങ്ങളില്ലാത്തവരെ ആൻറിജന് വിധേയമാക്കും.
advertisement
ലക്ഷണങ്ങളുള്ള ആരോഗ്യപ്രവർത്തകർ, പൊലീസ്, ആരോഗ്യ വളണ്ടിയർമാർ എന്നിവർക്ക് ആർ.ടി.പി.സി.ആറാണ് പുതുക്കിയ മാർഗരേഖ നിർദേശിക്കുന്നത്.രോഗം ഭേദമായവരിൽ ജലദോഷപ്പനി പ്രകടമായാൽ ആർ.ടി.പി.സി.ആർ നടത്തും. അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയമാക്കേണ്ടവരിൽ ട്രൂനാറ്റ് പരിശോധനയോ എക്സ്പ്രസ് നാറ്റോ നടത്തും.
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| ജലദോഷപനിയുള്ള എല്ലാവർക്കും ഇനി കോവിഡ് പരിശോധന; മാർഗരേഖ പരിഷ്കരിച്ചു
Next Article
advertisement
NORKA | നോർക്ക കെയർ ആപ്പ്; ഇനി പ്രവാസി ആരോഗ്യ ഇൻഷുറൻസ് എൻറോൾമെന്റ് സുഗമമാകും
NORKA | നോർക്ക കെയർ ആപ്പ്; ഇനി പ്രവാസി ആരോഗ്യ ഇൻഷുറൻസ് എൻറോൾമെന്റ് സുഗമമാകും
  • പ്രവാസി മലയാളികൾക്കായി സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ ആപ്പ് നവംബർ 1 മുതൽ ലഭ്യമാകും.

  • നോർക്ക കെയർ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ഡൗൺലോഡ് ചെയ്യാം.

  • 13,411 രൂപ പ്രീമിയത്തിന് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ അപകട പരിരക്ഷയും ലഭിക്കും.

View All
advertisement