Covid Vaccine| രാജ്യത്ത് 12നും 14നും ഇടയ്ക്കുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ ബുധനാഴ്ച മുതൽ; 60 വയസ് കഴിഞ്ഞ എല്ലാവർക്കും മുൻകരുതൽ ഡോസ്
- Published by:Rajesh V
- news18-malayalam
Last Updated:
ഹൈദരാബാദിലെ ബയോളജിക്കൽ ഇവാൻസ് നിർമിക്കുന്ന കോർബെവാക്‌സ് ആയിരിക്കും നൽകുക
ന്യൂഡൽഹി: രാജ്യത്ത് 12-13 വയസ്സിനും 13-14 വയസ്സിനും ഇടയിലുള്ളവർക്ക് (2008, 2009, 2010 വർഷങ്ങളിൽ ജനിച്ചവർ, ഇതിനകം 12 വയസ്സിന് മുകളിലുള്ളവർ) കോവിഡ് 19 വാക്സിനേഷൻ (Covid Vaccine) ആരംഭിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. 2022 മാർച്ച് 16 മുതലായിരിക്കും ഇവർക്ക് വാക്സിൻ നല്‍കി തുടങ്ങുക. ശാസ്ത്രീയ സ്ഥാപനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.
ഹൈദരാബാദിലെ ബയോളജിക്കൽ ഇവാൻസ് നിർമിക്കുന്ന കോർബെവാക്‌സ് (Corbevax) ആയിരിക്കും നൽകുക. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കോവിഡ് വാക്സിനേഷൻ യജ്ഞത്തിന് കീഴിൽ 14 വയസ്സിന് മുകളിലുള്ള ആളുകൾക്ക് ഇതിനകം തന്നെ കോവിഡ് 19 വാക്സിൻ നൽകുന്നുണ്ട്.
60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള കോവിഡ് 19 മുൻകരുതൽ ഡോസിന് അർഹത നിർദിഷ്ട രോഗാവസ്ഥയുള്ളവർക്ക് മാത്രമെന്ന നിബന്ധന ഉടനടി നീക്കം ചെയ്യാനും സർക്കാർ തീരുമാനിച്ചു. മാർച്ച് 16 മുതൽ, 60 വയസ്സിന് മുകളിലുള്ള മുഴുവൻ ജനങ്ങൾക്കും കോവിഡ് 19 വാക്‌സിന്റെ മുൻകരുതൽ ഡോസിന് അർഹതയുണ്ടായിരിക്കും.
advertisement
बच्चे सुरक्षित तो देश सुरक्षित!
मुझे बताते हुए खुशी है की 16 मार्च से 12 से 13 व 13 से 14 आयुवर्ग के बच्चों का कोविड टीकाकरण शुरू हो रहा है।
साथ ही 60+ आयु के सभी लोग अब प्रिकॉशन डोज लगवा पाएँगे।
मेरा बच्चों के परिजनों व 60+ आयुवर्ग के लोगों से आग्रह है की वैक्सीन जरूर लगवाएँ।
— Dr Mansukh Mandaviya (@mansukhmandviya) March 14, 2022
advertisement
കഴിഞ്ഞ വർഷം ജനുവരി 16നാണ് രാജ്യവ്യാപകമായി വാക്സിനേഷൻ യജ്ഞം ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് കുത്തിവയ്പ്പ് നൽകി. കോവിഡ് -19 വാക്സിനേഷന്റെ അടുത്ത ഘട്ടം മാർച്ച് 1 മുതൽ 60 വയസ്സിന് മുകളിലുള്ളവർക്കും 45 വയസും അതിൽ കൂടുതലുമുള്ള നിർദ്ദിഷ്‌ട രോഗാവസ്ഥകളുള്ളവർക്കും ആരംഭിച്ചു.
advertisement
2021 ഏപ്രിൽ 1 മുതൽ 45 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിനേഷൻ ആരംഭിച്ചു. കഴിഞ്ഞ വർഷം മെയ് 1 മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിനേഷൻ അനുവദിച്ചുകൊണ്ട് വാക്‌സിനേഷൻ ഡ്രൈവ് വിപുലീകരിക്കാൻ സർക്കാർ തീരുമാനിച്ചു.
15-18 വയസ്സിനിടയിലുള്ള കൗമാരക്കാർക്കായി ജനുവരി 3 മുതൽ കോവിഡ്-19 വാക്സിനേഷന്റെ അടുത്ത ഘട്ടം ആരംഭിച്ചു. ഒമിക്രോൺ വകഭേദം മൂലമുണ്ടാകുന്ന കൊറോണ വൈറസ് അണുബാധകൾ വർധിച്ച സാഹചര്യത്തിൽ, ആരോഗ്യ പ്രവർത്തകർ, മുൻനിര പ്രവർത്തകർ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥർ, 60 വയസും അതിൽ കൂടുതലുമുള്ളവർ എന്നിവർക്ക് ഈ വർഷം ജനുവരി 10 മുതൽ ഇന്ത്യ മുൻകരുതൽ ഡോസ് കോവിഡ് -19 വാക്സിൻ നൽകാൻ തുടങ്ങി.
Location :
First Published :
March 14, 2022 2:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid Vaccine| രാജ്യത്ത് 12നും 14നും ഇടയ്ക്കുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ ബുധനാഴ്ച മുതൽ; 60 വയസ് കഴിഞ്ഞ എല്ലാവർക്കും മുൻകരുതൽ ഡോസ്


