Covid Vaccine| 'ഇങ്ങനെയാണോ തയാറെടുപ്പ്?'; വരാണസി ആശുപത്രിയിൽ കോവിഡ് വാക്സിൻ എത്തിച്ചത് സൈക്കിളിൽ
- Published by:Rajesh V
- news18-malayalam
Last Updated:
. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട സുരക്ഷയ്ക്കായി പൊലീസിനെ അടക്കം നിയോഗിച്ചിരുന്നു. എന്നാൽ വാക്സിൻ എത്തിക്കാനുള്ള ഗതാഗത സൗകര്യം ഒരുക്കിയതിനെ കുറിച്ചാണ് ഇപ്പോൾ ചോദ്യം ഉയരുന്നത്.
ഖ്വാസി ഫറസ് അഹമ്മദ്
കോവിഡ് 19 വാക്സിനേഷന്റെ ഭാഗമായുള്ള ഡ്രൈ റൺ ഉത്തർപ്രദേശിൽ നടന്നപ്പോൾ, ശ്രദ്ധേയമായത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ മണ്ഡലത്തിൽ നടന്ന ഒരു സംഭവമാണ്. വരാണസിയിലെ ആശുപത്രിയിലേക്ക് വാക്സിൻ എത്തിച്ചത് സൈക്കിളിലായിരുന്നു. ചൗകാഘട്ടിലെ വനിതാ ആശുപത്രിയിലേക്കാണ് ജീവനക്കാരൻ വാക്സിൻ സൈക്കിളിൽ എത്തിച്ചത്.
''അഞ്ച് കേന്ദ്രങ്ങളിൽ വാനിലായിരുന്നു കോവിഡ് വാക്സിൻ എത്തിച്ചത്. വനിതാ ആശുപത്രിയിലേക്ക് മാത്രമാണ് സൈക്കിളിൽ വാക്സിൻ എത്തിച്ചത്''- സംഭവത്തെ കുറിച്ച് വരാണസി സിഎംഒ ഡോ. വി ബി സിങ് പ്രതികരിച്ചത് ഇങ്ങനെയാണ്. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട സുരക്ഷയ്ക്കായി പൊലീസിനെ അടക്കം നിയോഗിച്ചിരുന്നു. എന്നാൽ വാക്സിൻ എത്തിക്കാനുള്ള ഗതാഗത സൗകര്യം ഒരുക്കിയതിനെ കുറിച്ചാണ് ഇപ്പോൾ ചോദ്യം ഉയരുന്നത്. വരാണസി ജില്ലാ ഭരണകൂടം നടത്തിയ ഒരുക്കങ്ങളെ കുറിച്ചാണ് ഇപ്പോൾ സംശയം ഉയരുന്നത്.
advertisement
പൂർണമായ തയാറെടുപ്പുകളോടും ആത്മാർത്ഥതയോടും ഡ്രൈ റണ്ണിനെ സമീപിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിങ്കളാഴ്ച നിർദേശം നൽകിയിരുന്നു. എല്ലാ ജില്ലകളിലെയും ഒന്നിലേറെ സ്ഥലങ്ങളിൽ ഡ്രൈ റൺ സംഘടിപ്പിച്ചിരുന്നു. ആർക്കും വാക്സിൻ നൽകിയില്ലെങ്കിലും മോക് ഡ്രിൽ എന്ന നിലയ്ക്കായിരുന്നു ഇത് പരീക്ഷിച്ചത്.
Also Read- സിനിമാ തിയറ്ററുകൾ തുറക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? ആരോഗ്യവകുപ്പ് മാനദണ്ഡം പുറത്തിറക്കി
advertisement
കെജിഎംയു, പിജിഐ, ലോഹിയ ഇൻസ്റ്റിറ്റ്യൂട്ട്, രാംനഗർ മിശ്ര ആശുപത്രി, ലഖ്നൗ ലോക് ബന്ധു ആശുപത്രി എന്നിവിടങ്ങളെ കൂടാതെ അലഹബാദ്, മാൾ, ഇന്ദിരാ നഗർ, കകോരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, സഹാറ ആശുപത്രി, മേദാന്ത. ലഖ്നൗ ഇറ മെഡിക്കൽ കോളജ് തുടങ്ങിയ സ്ഥലങ്ങളിലും ഡ്രൈ റൺ നടന്നിരുന്നു.
Location :
First Published :
January 05, 2021 4:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid Vaccine| 'ഇങ്ങനെയാണോ തയാറെടുപ്പ്?'; വരാണസി ആശുപത്രിയിൽ കോവിഡ് വാക്സിൻ എത്തിച്ചത് സൈക്കിളിൽ