കോവിഡ് മാനദണ്ഡ‍ങ്ങൾ ലംഘിച്ചു; സൽമാൻ ഖാന്റെ സഹോദരന്മാർക്കെതിരെ കേസ്

Last Updated:

ഡിസംബർ 25 നാണ് സൊഹൈൽ, അർബാസ്, നിർവാൺ എന്നിവർ ദുബായിൽ നിന്നും ഇന്ത്യയിൽ എത്തിയത്.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ ബോളിവുഡ് നടന്മാരായ അർബാസ് ഖാൻ, സൊഹൈൽ ഖാൻ എന്നിവർക്കെതിരെ കേസെടുത്ത് ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ. നടൻ സൽമാൻ ഖാന്റെ സഹോദരന്മാരാണ് ഇരുവരും.
കോവിഡ് മാനദണ്ഡം അനുസരിച്ച് വിദേശയാത്ര കഴിഞ്ഞു വന്നാൽ നിശ്ചിത ദിവസം ക്വാറന്റീനിൽ പ്രവേശിക്കണം. താരങ്ങൾ ഇതു ലംഘിച്ചുവെന്ന ബിഎംസി മെഡിക്കൽ ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. സൊഹൈൽ ഖാന്റെ മകൻ നിർവാൺ ഖാനെതിരേയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
You may also like:ജോലി കഴിഞ്ഞ് വീട്ടിൽ വൈകിയെത്തുന്നു; ഭർത്താവിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ
ഡിസംബർ 25 നാണ് സൊഹൈൽ, അർബാസ്, നിർവാൺ എന്നിവർ ദുബായിൽ നിന്നും ഇന്ത്യയിൽ എത്തിയത്. ക്വാറന്റീനിൽ പ്രവേശിക്കാതെ മൂന്നു പേരും നേരെ വീട്ടിലേക്ക് പോകുകയായിരുന്നു. കോവിഡ് മാനദണ്ഡ‍ം പാലിച്ച് ഹോട്ടൽ മുറിയിൽ ഐസൊലേഷനിലിരിക്കാൻ മൂന്നുപേർക്കും നിർദേശം നൽകിയിരുന്നെങ്കിലും ഇതു പാലിച്ചില്ലെന്ന് പരാതിയിൽ പറയുന്നു.
advertisement
You may also like:വിവാഹത്തിന് മുമ്പ് എച്ച്ഐവി ബാധിതനാണെന്ന കാര്യം യുവാവ് മറച്ചുവെച്ചു; ഗർഭഛിദ്രം നടത്തി ഭാര്യ
കൂടാതെ, മുംബൈയിലെ താജ് ഹോട്ടലിൽ ക്വാറന്റീനിലാണെന്ന തെറ്റായ വിവരം നൽകി ഇവർ ബാന്ദ്രയിലെ വീട്ടിലേക്കാണ് പോയതെന്നും പറയുന്നു. വിദേശത്തു നിന്ന് മടങ്ങിയെത്തുന്നവർ ഏഴ് ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കണമെന്നാണ് ബിഎംസി നിർദേശം.
അതേസമയം, താജ് ഹോട്ടലിൽ ക്വാറന്റീന് വേണ്ടി റൂം ബുക്ക് ചെയ്തിരുന്നുവെങ്കിലും കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണെന്ന റിപ്പോർട്ട് ലഭിച്ചതിനാൽ വീട്ടിലേക്ക് മടങ്ങിയെന്നുമാണ് സൊഹൈൽ പറയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് മാനദണ്ഡ‍ങ്ങൾ ലംഘിച്ചു; സൽമാൻ ഖാന്റെ സഹോദരന്മാർക്കെതിരെ കേസ്
Next Article
advertisement
മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്ക് ചുവട് വെച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല
കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്കും
  • കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധമേഖലയിലേയ്ക്ക് ചുവട് വെക്കുന്നു.

  • NDDB യുമായി സഹകരിച്ച് മൃഗാരോഗ്യപരിപാലനത്തിനുള്ള ഔഷധങ്ങളുടെ ഗവേഷണം നടത്തുന്നു.

  • കർഷകർക്കു പ്രയോജനപ്പെടുന്ന, സാമ്പത്തികബാധ്യത കുറഞ്ഞ ഔഷധങ്ങളുടെ നിർമ്മാണം ലക്ഷ്യമിടുന്നു.

View All
advertisement