Covid Vaccines | രണ്ട് വാക്‌സിനുകൾക്ക് ഇന്ത്യയില്‍ അനുമതി: ഡി.സി.ജി.ഐ അനുമതി അടിയന്തരഘട്ടങ്ങളിലെ ഉപയോഗത്തിന്
Covid Vaccines | രണ്ട് വാക്‌സിനുകൾക്ക് ഇന്ത്യയില്‍ അനുമതി: ഡി.സി.ജി.ഐ അനുമതി അടിയന്തരഘട്ടങ്ങളിലെ ഉപയോഗത്തിന്
ഓക്സ്ഫഡ് സര്‍വകലാശാലയും സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിച്ച കോവിഷീല്‍ഡ്, ഐസിഎംആർ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിനുമാണ്അനുമതി നല്‍കിയിരിക്കുന്നത്.
ന്യൂഡല്‍ഹി: കാത്തിരിപ്പിനൊടുവിൽ രണ്ട് കോവിഡ് വാക്‌സിനുകളുടെ അടിയന്തിര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ (ഡി.സി.ജി.ഐ) അനുമതി നല്‍കി. ഓക്സ്ഫഡ് സര്‍വകലാശാലയും സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിച്ച കോവിഷീല്‍ഡ്, ഐസിഎംആർ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിനുമാണ്അനുമതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ.) സബ്ജക്ട് എക്‌സ്പെര്‍ട്ട് കമ്മിറ്റി (എസ്.ഇ.സി.) കോവാക്‌സിൻ ഉപയോഗിക്കാമെന്ന് ശുപാർശ ചെയ്തിരുന്നു. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡിനു പിന്നാലെ ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്‌സിനായ കോവാക്‌സിനും വിദഗ്ധസമിതി ശുപാർശ ചെയ്തിരുന്നു. ഈ ശുപാര്‍ശകൾ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അംഗീകരിക്കുകയായിരുന്നു. ഡി.സി.ജി.ഐ.യുടെ അനുമതി ലഭിച്ചതോടെ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനാകും. Also Read കോവിഷീൽഡിനും കോവാക്‌സിനും അനുമതി നൽകാൻ ശുപാർശ
കാഡിലയുടെ സൈകോവ്-ഡി, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് നിര്‍മിക്കുന്ന റഷ്യയുടെ സ്ഫുട്നിക്-അഞ്ച് എന്നീ വാക്‌സിനുകളും അനുമതി തേടിയിട്ടുണ്ട്. ഇതിനിടെ കാഡിലയുടെ സൈകോവ്-ഡിയുടെ മൂന്നാംഘട്ട പരീക്ഷണത്തിനുള്ള അനുമതിയും ഇന്നലെ വിദഗ്ധ സമിതി നൽകിയിരുന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.