advertisement

Covid19| 12നും അതിനു മുകളിലും വയസുള്ള കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ലോകരോഗ്യ സംഘടന

Last Updated:

12 വയസിനും അതിനു മുകളിലും പ്രായമുള്ള കുട്ടികളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യസംഘടന പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

ജനീവ: കുട്ടികളും രോഗവാഹകരാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. അതിനാൽ 12 വയസിനും അതിനു മുകളിലും പ്രായമുള്ള കുട്ടികളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യസംഘടന പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
കുട്ടികൾക്ക് എങ്ങനെയാണ് വൈറസ് പകരുന്നതെന്നതിനെക്കുറിച്ച് വളരെക്കുറച്ചേ അറിവുള്ളൂവെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. പക്ഷേ മുതിർന്നവരെപ്പോലെ തന്നെ കൗമാരക്കാരെയും ബാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അതിനാല്‍ തന്നെ 12 വയസും അതിനുമുകളില്‍ പ്രായമുള്ളവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം.
അഞ്ച് വയസിനും അതിന് താഴെയും പ്രായമുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ലോകത്താകെ 2.3 കോടി ജനങ്ങള്‍ക്കാണ് കോവിഡ് ഇതുവരെ സ്ഥിരീകരിച്ചത്. എന്നാല്‍ ഇതില്‍ കൂടുതല്‍ പേര്‍ രോഗബാധിതരായുണ്ടാവാം എന്നാണ് വിദഗ്ധര്‍ പറയുന്നത്.
advertisement
ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്ന നിർദേശങ്ങൾ
മൂന്ന് പ്രായ വിഭാഗക്കാർക്കു വേണ്ടിയുള്ളതാണ് ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന നിർദേശങ്ങൾ.
  • രോഗ വ്യാപനം വലിയ രീതിയില്‍ ഉണ്ടായ സ്ഥലങ്ങളിലും ഒരു മീറ്റര്‍ അകലം പാലിക്കാന്‍ കഴിയാത്ത ഇടങ്ങളിലും 12 വയസിനും അതിനു മുകളിലും പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം.
  • കോവിഡ് പകരാന്‍ മുതിര്‍ന്നവരിലുള്ള അതേ സാധ്യത കുട്ടികള്‍ക്കുമുള്ളതിനാല്‍ ആറിനും 11നും വയസിനിടയില്‍ പ്രായമുള്ളവര്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാസ്‌ക് മാസ്‌ക് ധരിച്ചാല്‍ മതിയാവും. ഈ പ്രായത്തിലുള്ള കുട്ടികള്‍ പ്രായാധിക്യമുള്ളവരുമായി ഇടപഴകുന്നുണ്ടെങ്കില്‍ മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ ഈ പ്രായത്തിലുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതുണ്ട്.
  • സാധാരണ സാഹചര്യങ്ങളില്‍ അഞ്ച് വയസിനു താഴെയുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ല.
  • അധ്യാപകരെ സംബന്ധിച്ചിടത്തോളം ലോകാരോഗ്യ സംഘടന പറയുന്നു: രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ, 60 വയസിന് താഴെയുള്ളവരും പൊതുവെ ആരോഗ്യമുള്ളവരുമായ എല്ലാ മുതിർന്നവരും മറ്റുള്ളവരിൽ നിന്ന് ഒരു മീറ്ററെങ്കിലും ദൂരം ഉറപ്പുനൽകാൻ കഴിയാത്തപ്പോൾ തുണി മാസ്കുകൾ ധരിക്കണം.
  • കുട്ടികളുമായി അടുത്തിടപഴകി പ്രവർത്തിക്കുന്ന മുതിർന്നവർക്ക് ഇത് വളരെ പ്രധാനമാണ്.
advertisement
  • 60 വയസും അതിനു മുകളിലും പ്രായമുള്ളവരും ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും മെഡിക്കൽ മാസ്ക് ധരിക്കണം.
view comments
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid19| 12നും അതിനു മുകളിലും വയസുള്ള കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ലോകരോഗ്യ സംഘടന
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement