ന്യൂഡല്‍ഹി: രാജ്യത്തെകോവിഡ് രോഗികളുടെ എണ്ണം 2 ലക്ഷം എന്നതുകൊണ്ട് ഇന്ത്യയ്ക്ക് ആശ്വസിക്കാമെങ്കിലും ഏതു സമയത്തും വൈറസ് വ്യാപനം വൻതോതിലാകാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. രോഗ വ്യാപനം നിയന്ത്രിക്കാന്‍ മാര്‍ച്ചില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ രാജ്യത്ത് ഘട്ടംഘട്ടമായി പിന്‍വലിക്കുകയാണ്. ഇതാണ് അടിയന്തരമായി മുന്നറിയിപ്പ് നല്‍കാന്‍ ലോകാരോഗ്യ സംഘടനയെ പ്രേരിപ്പിച്ചത്.
നിലവിൽ മൂന്നാഴ്ച കൊണ്ട് ഇന്ത്യയില്‍ വന്‍ തോതിലാണ് കോവിഡ് രോഗികളുടെ എണ്ണം കൂടിയതെന്ന് ലോകാരോഗ്യ സംഘടന ഹെൽത്ത് എമർജൻസീസ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു.
പകര്‍ച്ചവ്യാധിയുടെ തോത് വന്‍തോതിലാണ് വര്‍ദ്ധിക്കുന്നതെന്നും നഗര കേന്ദ്രീകൃതമായ പ്രദേശങ്ങളില്‍ അതിവേഗം വ്യാപനം ഉണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗത്ത്ഏഷ്യയിൽ ഇന്ത്യയിൽ മാത്രമല്ല, ബംഗ്ലാദേശ്, പാകിസ്ഥാൻ വലിയ ജന സംഖ്യയുള്ള മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ രോഗം സ്ഫോടനാത്കമായിട്ടില്ല. എന്നാൽ ഇതിന് സാധ്യത ഏറെയാണെന്നാണ് അദ്ദേഹം പറയുന്നത്.
TRENDING:Covid 19 | ആശുപത്രി കിടക്കൾക്കായി കരിഞ്ചന്ത; രോഗികളെ പ്രവേശിപ്പിക്കാത്തവർക്കെതിരെ നടപടിയെന്ന് അരവിന്ദ് കെജ്രിവാൾ
[NEWS]Fake Alert | വിരാട് കോലിയും അനുഷ്ക ശര്‍മ്മയും പിരിയുന്നോ? ട്വിറ്ററിൽ ട്രെൻഡിംഗ് ആയി #VirushkaDivorce
[NEWS]വ്യാജ പ്രൊഫൈൽ ഫോട്ടോ നൽകി പെൺകുട്ടികളെ വശീകരിച്ച് സ്വർണവും മൊബൈൽ ഫോണുമായി മുങ്ങും; രണ്ടുപേർ പിടിയിൽ
[NEWS]130 കോടിയോളം ജനങ്ങള്‍ പല സാമൂഹിക ചുറ്റുപാടില്‍ കഴിയുന്നതിനാല്‍ ഏത് സമയത്തും സ്ഥിതി ഗുരുതരമാകുമെന്ന് മൈക്കല്‍ റയാന്‍ അറിയിച്ചു. ഇന്ത്യയിൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പോലുള്ള നടപടികൾ രോഗവ്യാപനം മന്ദഗതിയിലാക്കുന്നതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും എന്നാൽ രാജ്യം തുറക്കുമ്പോൾ കേസുകളുടെ വർദ്ധനവ് ഉണ്ടാകുമെന്നും റിയാൻ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ അഞ്ചിലൊന്നില്‍ താഴെ മാത്രം ജനസംഖ്യയും സമ്പത്തിലും വന്‍ അന്തരവുമുള്ള അമേരിക്കയില്‍ ലക്ഷങ്ങള്‍ രോഗം ബാധിച്ച് മരിച്ചപ്പോഴും ഇവിടെ മരണ സംഖ്യ നാലക്കത്തില്‍ ഒതുങ്ങിയിരുന്നു. ഭരണകൂടത്തിന്റെ ജാഗ്രതയാണ് ഇതിന് സഹായിച്ചതെന്നും റിയാൻ പറഞ്ഞു.
നിയന്ത്രണങ്ങൾ നീക്കിയ സ്ഥിതിക്ക് ജനങ്ങൾ കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കണെമന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥ് പറഞ്ഞു. ജനങ്ങൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും കൃത്യമായ സാമൂഹിക അകലം പാലിക്കണെമന്നും അവർ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.