ഡൽഹിയിൽ മലയാളി നഴ്സിന് പൊലീസ്  മർദ്ദനം; അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് UNA

ജോലി കഴിഞ്ഞ് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ വീട്ടിൽ കൊണ്ടാക്കിയതിന് ശേഷം താമസ സ്ഥലത്തേക്ക് ബൈക്കിൽ വരികയായിരുന്നു വിഷ്ണുവിനെ  തടഞ്ഞു നിർത്തിയശേഷം ശേഷം മർദ്ദിക്കുകയായിരുന്നു

News18 Malayalam | news18-malayalam
Updated: April 11, 2020, 7:51 AM IST
ഡൽഹിയിൽ മലയാളി നഴ്സിന് പൊലീസ്  മർദ്ദനം; അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് UNA
Cops (പ്രതീകാത്മ ചിത്രം)
  • Share this:
ഡൽഹിയിൽ മലയാളി നഴ്സിനെ പൊലീസ് മർദ്ദിച്ചു. ഡൽഹി ആക്ഷൻ കാൻസർ ആശുപത്രിയിലെ നഴ്സ് വിഷ്ണുവിനാണ്  മർദ്ദനമേറ്റത് . ജോലി കഴിഞ്ഞ് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ വീട്ടിൽ കൊണ്ടാക്കിയതിന് ശേഷം  മാദിപുരിലെ താമസ സ്ഥലത്തേക്ക് ബൈക്കിൽ വരികയായിരുന്നു വിഷ്ണുവിനെ  തടഞ്ഞു നിർത്തിയശേഷം പൊലീസ് മർദ്ദിക്കുക ആയിരുന്നു.

ഐഡി  കാർഡും ആശുപത്രി നൽകിയ പാസും കാണിച്ചതിന് ശേഷവും മർദ്ദനം തുടർന്നതായി വിഷ്ണു പറഞ്ഞു. ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ട്.  നടപടികള്‍ക്കെതിരെ വിഷ്ണുവും യുഎൻഎയും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി.

ഇതാദ്യമായല്ല ഡൽഹിയിൽ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ ആക്രമിക്കെപ്പെടുന്നത്. ഡ്യൂട്ടി കഴിഞ്ഞ് ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പോയ സഫ്ദർജംഗ് ആശുപത്രിയിലെ രണ്ട് നഴ്സുമാരെ കൈയ്യേറ്റം ചെയ്തിരുന്നു. ഡോക്ടർമാരുടെ സാന്നിധ്യം കോവിഡ് വ്യാപനത്തിന് കാരണം ആകുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം.

BEST PERFORMING STORIES:SHOCKING| COVID 19| മരണം ഒരു ലക്ഷം കടന്നു; രോഗബാധിതരുടെ എണ്ണം 17 ലക്ഷത്തിലേക്ക് [PHOTO]പ്രണയത്തിന് എന്ത് ലോക്ക്ഡൗൺ: കാമുകനെ വിവാഹം ചെയ്യാൻ യുവതി നടന്നെത്തിയത് 60 കിലോമീറ്റർ [NEWS]COVID 19| ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി BJP എംഎൽഎയുടെ പിറന്നാളാഘോഷം; പങ്കെടുത്തത് നൂറോളം പേർ [NEWS]

ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ  കേന്ദ്ര സർക്കാരും ഡൽഹി സർക്കാരും അടിയന്തരമായി ഇടപെടണമെന്നാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ ആവശ്യം.

First published: April 11, 2020, 7:47 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading