കൊല്ലത്ത് ആശുപത്രിയിൽ നഴ്സ് കുഴഞ്ഞുവീണ് മരിച്ചു
Last Updated:
ഹൃദയ ധമനികളിൽ ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് അടിയന്തരമായി ആൻജിയോ പ്ലാസ്റ്റിക്ക് വിധേയയാക്കിയിരുന്നു. പക്ഷേ, ഇന്നു പുലർച്ചെ മരിക്കുകയായിരുന്നു.
കൊല്ലം: ആശുപത്രിയിൽ നഴ്സ് കുഴഞ്ഞുവീണ് മരിച്ചു. ഓച്ചിറ വലിയകുളങ്ങര ഗുരുതീർത്ഥത്തിൽ സുജ ആണ് മരിച്ചത്. ഇവർക്ക് 52 വയസ് ആയിരുന്നു. ഇന്നലെ രാവിലെ 11 മണിക്ക് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ കോവിഡ് വാക്സിൻ വിതരണ കേന്ദ്രത്തിൽ നിന്ന് ഇവർ വാക്സിൻ സ്വീകരിച്ചിരുന്നു.
നിരീക്ഷണത്തിലിരിക്കെയാണ് ഇവർ കുഴഞ്ഞുവീണത്. കുഴഞ്ഞു വീണ ഉടൻ തന്നെ ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയ ധമനികളിൽ ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് അടിയന്തരമായി ആൻജിയോ പ്ലാസ്റ്റിക്ക് വിധേയയാക്കിയിരുന്നു. പക്ഷേ, ഇന്നു പുലർച്ചെ മരിക്കുകയായിരുന്നു. കടുത്ത പ്രമേഹരോഗി ആയിരുന്നു ഇവർ.
You may also like:'കുക്കർ മ്യൂസിക്കലി, മിക്സി വെറുപ്പിക്കൽ'; ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ സൗണ്ട് ഡിസൈനർ ഇവിടെയുണ്ട് [NEWS]ഒരു മതവും വേണ്ടേ വേണ്ട; ജനസംഖ്യയുടെ മൂന്നിലൊന്നും മതവിശ്വാസമില്ലാത്തവർ;വ്യത്യസ്തമായ രാജ്യം [NEWS] ഇന്ധനവില വർദ്ധന | 86 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ സംസ്ഥാനത്തിന് ലഭിക്കുന്നത് 22 രൂപ [NEWS]
പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, വാക്സിൻ എടുത്തതിനെ തുടർന്ന് പ്രശ്നം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. മരണകാരണം ഹൃദയാഘാതമാണെന്നാണ് വിലയിരുത്തൽ എന്നാണ് ജില്ല മെഡിക്കൽ ഓഫീസർ ആർ ശ്രീലത പറഞ്ഞു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
advertisement
രാജ്യത്ത് ജനുവരി 16ന് ആയിരുന്നു കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ മൂന്നുകോടി ആരോഗ്യ പ്രവർത്തകർക്കാകും വാക്സിൻ വിതരണം ചെയ്യുക. പിന്നാലെ 50 വയസിന് മുകളിലുള്ളവരെയും മറ്റു രോഗങ്ങൾ ഉള്ളവരെയും പരികഗണിക്കും. കോവിഡ് വാക്സിൻ വിതരണത്തിന് മുമ്പായി സംസ്ഥാനത്തും രാജ്യത്തും ഡ്രൈ റൺ നടത്തിയിരുന്നു.
ആദ്യഘട്ടത്തില്‍ രജിസ്റ്റർ ചെയ്ത സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കുത്തിവെപ്പ് നല്‍കുന്നത്. രണ്ടാംഘട്ടത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുന്‍നിരയില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും മൂന്നാംഘട്ടത്തില്‍ 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കും.
advertisement
ഒരു ദിവസം ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്കാണ് കുത്തിവെപ്പ് നല്‍കുന്നത്. ആദ്യ ഡോസ് എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുക്കണം. രണ്ട് പ്രാവശ്യം വാക്‌സിന്‍ എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂ. 28 ദിവസങ്ങൾക്കുള്ളിലാണ് രണ്ടാമത്തെ വാക്‌സിന്‍ എടുക്കേണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 29, 2021 5:31 PM IST


