• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid കേസുകൾ കുറഞ്ഞു; പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ച് സംസ്ഥാന സർക്കാർ

Covid കേസുകൾ കുറഞ്ഞു; പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ച് സംസ്ഥാന സർക്കാർ

.രണ്ട് വര്‍ഷത്തിലധികമായി നടന്നുവന്നിരുന്ന പ്രക്രിയാണ് സര്‍ക്കാര്‍ അവസാനിപ്പിച്ചിരിക്കുന്നത്.

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് (Covid ) കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിച്ചു.രണ്ട് വര്‍ഷത്തിലധികമായി നടന്നുവന്നിരുന്ന പ്രക്രിയാണ് സര്‍ക്കാര്‍ അവസാനിപ്പിച്ചിരിക്കുന്നത്.

    നേരത്തെ, സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ മാസ്‌ക് ഉപയോഗിക്കുന്നത് തുടരണമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

    കഴിഞ്ഞ ദിവസം കേരളത്തില്‍ 223 പേര്‍ക്ക് കോവിഡ്-19 (Covid 19) സ്ഥിരീകരിച്ചത്. എറണാകുളം 55, തിരുവനന്തപുരം 48, കോഴിക്കോട് 27, തൃശൂര്‍ 17, ആലപ്പുഴ 14, കോട്ടയം 11, കൊല്ലം 10, പത്തനംതിട്ട 10, കണ്ണൂര്‍ 9, മലപ്പുറം 7, പാലക്കാട് 7, ഇടുക്കി 4, വയനാട് 4, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
    Published by:Jayashankar Av
    First published: