കോവിഡും ഹൃദയാഘാതവും തമ്മില്‍ ബന്ധമുണ്ടോ? പരിശോധിക്കുന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
- Published by:Vishnupriya S
- news18-malayalam
Last Updated:
നിലവിൽ ജനിതക മാറ്റം സംഭവിച്ച 214 കോവിഡ് വേരിയന്റുകളെ രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്നതായി റിപ്പോർട്ട്. നിലവിൽ ജനിതക മാറ്റം സംഭവിച്ച 214 കോവിഡ് വേരിയന്റുകളെ രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. നിലവിലെ രോഗവ്യാപനത്തെ നിയന്ത്രിക്കുന്നതിനായി എല്ലാ സജ്ജീകരണവും സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യുവാക്കളിൽ ഹൃദയാഘാതം വർധിക്കുന്നുവെന്ന പ്രചരണത്തിലും അദ്ദേഹം നിലപാട് വ്യക്തമാക്കി. ഇവയ്ക്ക് കോവിഡുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തെപ്പറ്റി കൂടുതൽ അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ”യുവാക്കളിലെ ഹൃദയാഘാത നിരക്ക് വർധിക്കുന്നത് കോവിഡ് മൂലമാണോ എന്ന് കണ്ടെത്തുന്നതിനുള്ള പഠനം നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട് മൂന്ന് മാസത്തിനുള്ളിൽ ഇതിന്റെ റിപ്പോർട്ട് ലഭിക്കുമെന്നും,’ അദ്ദേഹം പറഞ്ഞു.
” കലാകാരൻമാർ, കായിക താരങ്ങൾ അങ്ങനെ നിരവധി പേരാണ് അവരുടെ പ്രകടനത്തിനിടെ മരണപ്പെട്ടിട്ടുള്ളത്. അതെല്ലാം നമ്മൾ കണ്ടതുമാണ്. ഈ റിപ്പോർട്ടുകളെല്ലാം പരിശോധിക്കപ്പെടേണ്ടതുണ്ട്,’ മന്ത്രി പറഞ്ഞു. കോവിഡ് നാലാം തരംഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവസാനം കണ്ടെത്തിയ ജനിത മാറ്റം സംഭവിച്ച കോവിഡ് വേരിയന്റ് ബിഎഫ്.7 ആണ്. ഒമിക്രോണിന്റെ ഉപവിഭാഗമാണിത്. എന്നാൽ ഇപ്പോൾ എക്‌സ്ബിബി 1.16 വേരിയന്റ് ആണ് രോഗവ്യാപനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
advertisement
ജനിതകമാറ്റം സംഭവിച്ച ഇത്തരം ഉപവിഭാഗങ്ങൾ അപകടകാരികളല്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. ” എപ്പോഴൊക്കെ പുതിയ വേരിയന്റുകൾ കണ്ടെത്തിയാലും അവയെല്ലാം നാം തിരിച്ചറിയുന്നു. ലാബിലെത്തിച്ച് പഠനം നടത്തും. ശേഷം വൈറസിന് മേൽ വാക്‌സിൻ എത്രമാത്രം ഫലപ്രദമാണെന്ന് പരിശോധിക്കും. എല്ലാ വേരിയന്റിനും എതിരെ പ്രവർത്തിക്കുന്നവയാണ് നമ്മുടെ വാക്‌സിനുകൾ,’ മന്ത്രി പറഞ്ഞു.
Also read- Health Tips | ‘മാസ്‌ക്നെ’ ആണോ പ്രശ്നം? കോവിഡ് വീണ്ടും വർധിക്കുന്നതിനിടയിൽ ഇത് എങ്ങനെ തടയാം?
എല്ലാവർക്കും വാക്‌സിൻ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് കോവിൻ പ്ലാറ്റ്‌ഫോം ആരംഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ പക്ഷാഘാതവും കോവിഡും തമ്മിൽ ബന്ധമുണ്ടോ എന്ന് ഐസിഎംആർ പഠനം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത രണ്ട് മാസത്തിനുള്ളിൽ പഠനം പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് ഇന്നലെ 3,824 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 18,389 ആയി ഉയർന്നു.
advertisement
കോവിഡ് മുക്തി നേടിയവരുടെ എണ്ണം ഇന്നലെ 1,784 ആയിരുന്നു. 2.87 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. രോഗവ്യാപനം തടയാൻ മുൻകരുതൽ കൂടുതൽ ശക്തമാക്കണമെന്നാണ് IMA കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അടഞ്ഞ മുറികളിലെ ഒത്തുചേരലുകളടക്കം ഒഴിവാക്കാൻ IMA നിർദേശിക്കുന്നുണ്ട്. ഒമിക്രോണിന്റെ ഉപ വകഭേദമായ X B B 1.16 ആണ് രാജ്യത്ത് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. രോഗലക്ഷണമില്ലാത്തവരിലും രോഗം സ്ഥിരീകരിക്കുന്നുണ്ടെന്നും IMA മുന്നറിയിപ്പ് നൽകുന്നുണ്ട്.
Location :
New Delhi,Delhi
First Published :
April 04, 2023 9:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡും ഹൃദയാഘാതവും തമ്മില്‍ ബന്ധമുണ്ടോ? പരിശോധിക്കുന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രി


