Covid 19 | കോവിഡിന്റെ മൂന്നാം തരംഗത്തിൽ ജനങ്ങൾ സ്വയം രോഗനിർണയം നടത്തിയത് എങ്ങനെ?

Last Updated:

കോവിഡ് 19 കേസുകൾ ദിവസേന കുറഞ്ഞു വരികയാണെങ്കിലും ഒമിക്രോൺ വകഭേദം ഇപ്പോഴും ഒരു ഭീഷണിയായി തുടരുകയാണ്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ആദ്യത്തെയും രണ്ടാമത്തെയും കോവിഡ് തരംഗങ്ങൾക്ക് (Covid Waves) ശേഷം ജനങ്ങൾ കോവിഡുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ തുടങ്ങി. അതിന് ശേഷം വന്ന മൂന്നാമത്തെ തരംഗത്തിൽ രോഗലക്ഷണങ്ങൾ (Symptoms) താരതമ്യേന തീവ്രത കുറഞ്ഞതായിരുന്നു. മൂന്നാം തരംഗത്തിന്റെ ഘട്ടത്തിൽ കൂടുതൽ ആളുകളും സ്വയം രോഗനിർണ്ണയം നടത്തി വീടുകളിൽ സുരക്ഷിതമായി കഴിയുകയാണ് ചെയ്തത്. കോവിഡ് 19 കേസുകൾ ദിവസേന കുറഞ്ഞു വരികയാണെങ്കിലും ഒമിക്രോൺ വകഭേദം (Omicron variant) ഇപ്പോഴും ഒരു ഭീഷണിയായി തുടരുകയാണ്. കോവിഡ്-19 ന്റെ പൊതുവായ ചില രോഗലക്ഷണങ്ങൾ ഇവയാണ്:
പനി
കോവിഡ്-19 ന്റെ ഏറ്റവും സാധാരണമായ ലക്ഷണം പനിയാണ്. ഭൂരിഭാഗം രോഗികളിലും പനി റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. സാധാരണ ഗതിയിൽ നാല് ദിവസവും തീവ്രത കൂടിയ കേസുകളിൽ 7-10 ദിവസവും പനി നീണ്ടുനിൽക്കും. ഗുളിക കഴിക്കുമ്പോൾ താപനില കുറയുമെങ്കിലും അവയുടെ പ്രഭാവം കുറയുമ്പോൾ താപനില വീണ്ടും ഉയരാൻ തുടങ്ങും.
തുടർച്ചയായ ചുമ
കോവിഡിന്റെ മറ്റൊരു സാധാരണ ലക്ഷണമാണ് തുടർച്ചയായ ചുമ. ഏതാനും മണിക്കൂറുകളോളം തുടർച്ചയായി ചുമയ്ക്കുകയും തൊണ്ടയിൽ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ അത് കോവിഡ് ആകാനാണ് സാധ്യത.
advertisement
ക്ഷീണം
ഒരു പ്രവർത്തനത്തിലും ഏർപ്പെടാതെ തന്നെ കഠിനമായ ക്ഷീണവും അലസതയും ദീർഘനേരം അനുഭവപ്പെടുന്നത് കോവിഡിന്റെ ഒരു പ്രധാന ലക്ഷണമാണ്. വിവിധ കാരണങ്ങളാൽ മുഴുവൻ സമയവും ക്ഷീണം, തളർച്ചയും അനുഭവപ്പെട്ടേക്കാം. ദിവസം മുഴുവനും ഇങ്ങനെ ക്ഷീണത്തോടെ തുടരുകയാണെങ്കിൽ നിങ്ങൾ കോവിഡ് പോസിറ്റീവ് ആയിരിക്കാം.
ശരീരവേദന
കോവിഡ്-19 ന്റെ മറ്റൊരു സാധാരണ ലക്ഷണമാണ് ശരീരവേദന. ക്ഷീണം കൊണ്ടോ അല്ലാതെയോ ഉള്ള ശരീരവേദനകളെക്കാൾ കൂടുതൽ സമയം നിങ്ങൾക്ക് ശരീരവേദന അനുഭവപ്പെടുകയാണെങ്കിൽ കോവിഡ് ആകാം കാരണം. കോവിഡ് ബാധിതരായാൽ ശരീരം മുഴുവൻ വേദന അനുഭവപ്പെട്ടേക്കാം.
advertisement
മണവും രുചിയും നഷ്ടപ്പെടുന്നു
കോവിഡ്-19 ന്റെ ഏറ്റവും സാധാരണമായ ലക്ഷണമാണ് മണവും രുചിയും നഷ്ടപ്പെടുന്നത്. വൈറസ് നിങ്ങളുടെ ശ്വാസകോശത്തെ ബാധിക്കുമ്പോൾ നിങ്ങളുടെ രുചി മുകുളങ്ങളെയും മൂക്കിലെ നാഡികളെയും അത് ബാധിക്കുന്നു. കോവിഡ്-19 ഭേദമായതിന് ശേഷവും ഒരുപാട് ആളുകൾക്ക് ഈ രോഗലക്ഷണങ്ങൾ വിട്ടുമാറാത്ത സാഹചര്യമുണ്ട്. മറ്റ് രോഗലക്ഷണങ്ങളുടെ തീവ്രത കുറയുന്നതിനൊപ്പം ശരിയായി മരുന്ന് കഴിക്കുക കൂടി ചെയ്യുമ്പോൾ മാത്രമാണ് മണവും രുചിയും തിരിച്ചു കിട്ടുക.
advertisement
ലോകജനതയ്ക്ക് കോവിഡിനെ അതിജീവിച്ചുകൊണ്ട് മുന്നോട്ട് പോവുകയല്ലാതെ മറ്റൊരു മാർഗവും മുന്നിലില്ല. ഇനി എത്ര തരംഗങ്ങൾ കൂടി നേരിടേണ്ടി വരുമെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമില്ല. വാക്‌സിനുകൾ രോഗതീവ്രത കുറയാൻ സഹായിക്കുന്നുണ്ട്. സമ്പൂർണ വാക്സിനേഷനിലൂടെ പ്രതിരോധം നേടിയെടുത്തുകൊണ്ട് നമുക്ക് കോവിഡിനെ മറികടന്ന് മുന്നോട്ട് പോയേ മതിയാകൂ.
Summary- After the first and second Covid Waves, people began to live in harmony with the Covid. In the third wave that followed, the symptoms were relatively mild. By the time of the third wave, more and more people were self-diagnosing and staying safe at home. Although the number of Covid 19 cases is decreasing day by day, the Omicron variant is still a threat. Some of the common symptoms of Kovid-19 are
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | കോവിഡിന്റെ മൂന്നാം തരംഗത്തിൽ ജനങ്ങൾ സ്വയം രോഗനിർണയം നടത്തിയത് എങ്ങനെ?
Next Article
advertisement
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
  • മമ്മൂട്ടി ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു.

  • മമ്മൂട്ടിയുടെ സൂക്ഷ്മ പ്രകടനങ്ങൾ ഇന്നത്തെ യുവതലമുറ കണ്ടു മനസ്സിലാക്കേണ്ടതാണ്.

  • 128 സിനിമകളെ വിലയിരുത്തിയ പ്രകാശ് രാജ്, പത്ത് ശതമാനം സിനിമകൾ മാത്രമാണ് മികവ് പുലർത്തിയതെന്ന് പറഞ്ഞു.

View All
advertisement