ഇന്ത്യയിൽ മാസങ്ങൾക്കു മുൻപേ ബിഎഫ്.7 കണ്ടെത്തിയിരുന്നു; പക്ഷേ കോവിഡ് കേസുകൾ കൂടിയില്ല: INSACOG അം​ഗം ഡോ.സൗമിത്ര ദാസ്

Last Updated:

കഴിയുന്നത്ര സാമ്പിളുകൾ പരിശോധിക്കാനാണ് INSACOG ശ്രമിക്കുന്നത് എന്നും ഡോ.സൗമിത്ര ദാസ് ന്യൂസ് 18 നോട്

പുതിയ കോവിഡ് വകഭേദമായ ബിഎഫ്.7 കുറച്ചു മാസങ്ങൾക്കു മുൻപു തന്നെ ഇന്ത്യയിൽ കണ്ടെത്തിയിരുന്നു എന്നും അത് രാജ്യത്ത് കാര്യമായി വ്യാപിച്ചിട്ടില്ലെന്നും കോവിഡിന്റെ തീവ്രത ഉയർന്നിട്ടില്ലെന്നും INSACOG അം​ഗം ഡോ. സൗമിത്ര ദാസ്. ചൈനയിൽ ബിഎഫ്.7 റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്നാണ് കോവിഡ് കേസുകളിൽ വൻ കുതിച്ചുചാട്ടം ഉണ്ടായത്. കോവിഡ് 19 വൈറസിലെ ജീനോമിക് വ്യതിയാനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള 50 ലധികം ലബോറട്ടറികളുടെ ഒരു കൂട്ടായ്മയാണ് ഇന്ത്യൻ SARS-CoV-2 ജീനോമിക്സ് കൺസോർഷ്യം, അല്ലെങ്കിൽ INSACOG. പുതിയ വൈറസ് സ്ട്രെയിനുകളുടെ സവിശേഷതകൾ തിരിച്ചറിയാനും മനസ്സിലാക്കാനും ഉപയോഗിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് ജീനോം സീക്വൻസിങ്.
“ബിഎഫ്.7 ഒരു ഒമിക്രോൺ ഉപവിഭാ​ഗമാണ്. ബിഎ.5 ന് സമാനമാണ് ഇത്,” ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc) പ്രൊഫസറും മൈക്രോബയോളജിസ്റ്റും കൂടിയായ ഡോ.സൗമിത്ര ദാസ് ന്യൂസ് 18 നോട് പറഞ്ഞു. ”ഇന്ത്യയിൽ രണ്ട് ബിഎഫ്.7 കേസുകൾ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ഭയപ്പെടേണ്ട സാഹചര്യമില്ല. കഴിഞ്ഞ മൂന്ന് മാസമായി, കേസുകളുടെ എണ്ണം വർദ്ധിച്ചിട്ടില്ല. ഭയപ്പെടുത്തുന്ന തരത്തിൽ ഒന്നും തന്നെ ഉണ്ടായിട്ടില്ല”, അദ്ദേഹം കൂട്ടിച്ചേർത്തു. മുൻകരുതൽ സ്വീകരിക്കുന്നത് എപ്പോഴും നല്ലതാണെന്നും എന്നാൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഡോ. ദാസ് പറഞ്ഞു.
advertisement
എന്തുകൊണ്ടാണ് ചൈനയെ ബിഎഫ്.7 ഇത്രയധികം ബാധിച്ചത്?
ഇന്ത്യയിലെ ജനസംഖ്യയുടെ ഭൂരിഭാഗവും രണ്ട് ഡോസ് വാക്സിൻ എടുത്തവരാണെന്നും അവർ ഗുരുതരമായ ഇത്തരം വകഭേദങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടുന്നു എന്നു കാര്യവും ഡോ.ദാസ് ചൂണ്ടിക്കാട്ടി. ”നിരവധി കോവിഡ് തരം​​ഗങ്ങളോടു പോരാടി ഇന്ത്യക്കാർ പ്രതിരോധശേഷി നേടിയിട്ടുണ്ട്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഭൂരിഭാഗം പേരെയും ബാധിച്ച ഒമിക്രോണിലൂടെ നമ്മൾ പലതും പഠിച്ചു”, അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാമത്തെയും മൂന്നാമത്തെയും തരംഗങ്ങളിൽ, നിരവധി ആളുകളെ കോവിഡ് ബാധിക്കുകയും നാം സ്വാഭാവിക പ്രതിരോധശേഷി നേടുകയും ചെയ്തു, ഇത് വാക്സിൻ നൽകുന്ന പ്രതിരോധശേഷിയേക്കാൾ മികച്ചതാണെന്നും ഡോ. ദാസ് പറഞ്ഞു. എന്നാൽ ചൈനയിലെ കാര്യം അതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ”സീറോ-കോവിഡ് നയവും ലോക്ക്ഡൗണുകളും കാരണം ചൈനയിലെ ജനങ്ങൾക്ക് ഈ പ്രതിരോധശേഷി ഉണ്ടാകില്ല”, അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
മറ്റൊന്ന് ജനിതക കാരണങ്ങളാണ് എന്നും ഡോ.ദാസ് പറയുന്നു. “ഒരു കോവിഡ് വിഭാ​ഗത്തോടോ ഉപവിഭാ​ഗത്തോടെ നമ്മുടെ ശരീരം എങ്ങനെ പ്രതികരിക്കും എന്നത് നമ്മുടെ ജനിതക ഘടനയെ കൂടി ആശ്രയിച്ചിരിക്കുന്നു. ചൈനയിലെ ആളുകളെ പുതിയ ഉപവിഭാ​ഗം കാര്യമായി ബാധിച്ചു എന്നു കരുതി അത് അതേ രീതിയിൽ നമ്മെ ബാധിക്കാനിടയില്ല”, അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, രണ്ടാം തരംഗത്തിലൂടെ ഇന്ത്യ കോവിഡിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിച്ചുവെന്നും ഡോ.ദാസ് ചൂണ്ടിക്കാട്ടി. സീറോ-കോവിഡ് നയം നടപ്പിലാക്കി ചൈന മഹാമാരിയെ കൈകാര്യം ചെയ്ത രീതി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
ക്രിസ്മസ്-പുതുവത്സര തിരക്കും യാത്രകളും കോവിഡ് കേസുകളുടെ വർദ്ധനവിന് കാരണമാകുന്നു
ഇപ്പോൾ കോവിഡ് കൂടുന്നതിനു പിന്നിൽ മറ്റ് ശാസ്ത്രീയ കാരണങ്ങളൊന്നുമില്ല. 2020-ൽ യുകെയിൽ കണ്ടെത്തിയ ഉപവിഭാ​ഗം പുതുവത്സര-ക്രിസ്‌മസ് സമയത്ത് ഒരു രാജ്യത്തു നിന്ന് മറ്റൊന്നിലേക്ക് വ്യാപിക്കാൻ തുടങ്ങിയിരുന്നു. സമാനമായ പ്രവണതയാണ് ഇപ്പോൾ സംഭവിക്കുന്നതെന്നും ഡോ. ദാസ് പറഞ്ഞു. 2021 ൽ, ഇതേ സമയത്താണ് ഒമിക്രോൺ വ്യാപിക്കാൻ തുടങ്ങിയത് എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിയുന്നത്ര സാമ്പിളുകൾ പരിശോധിക്കാനാണ് INSACOG ശ്രമിക്കുന്നത് എന്നും ഡോ.സൗമിത്ര ദാസ് ന്യൂസ് 18 നോട് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
ഇന്ത്യയിൽ മാസങ്ങൾക്കു മുൻപേ ബിഎഫ്.7 കണ്ടെത്തിയിരുന്നു; പക്ഷേ കോവിഡ് കേസുകൾ കൂടിയില്ല: INSACOG അം​ഗം ഡോ.സൗമിത്ര ദാസ്
Next Article
advertisement
‌ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിന് കേന്ദ്ര ഏജൻസിയും; ED കേസെടുത്തു
‌ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിന് കേന്ദ്ര ഏജൻസിയും; ED കേസെടുത്തു
  • ശബരിമല സ്വർണക്കൊള്ളയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  • കള്ളപ്പണം തടയൽ നിയമപ്രകാരം ഇഡി കേസെടുത്ത് ജോയിൻ്റ് ഡയറക്ടർക്ക് അന്വേഷണ ചുമതല നൽകി.

  • ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതികളാക്കി ഇഡി ഏകീകൃത അന്വേഷണം നടത്തും.

View All
advertisement