advertisement

Covid 19 Third wave| രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അവസാനത്തിലേക്ക്; പ്രതിദിന കേസുകൾ 80,000 ൽ

Last Updated:

96.19 ശതമാനമാണ് റിക്കവറി റേറ്റ്.

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം (Covid 19 Third wave)അവസാനത്തിലേക്കെന്ന് സൂചന. പ്രതിദിന കേസുകൾ 80,000 ത്തിലേക്ക് താഴ്ന്നു.ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. 83,876 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത്. 895 മരണങ്ങളും ഈ സമയത്തിനുള്ളിൽ രേഖപ്പെടുത്തി. 96.19 ശതമാനമാണ് റിക്കവറി റേറ്റ്.
പുതിയ കണക്ക് പ്രകാരം കർണാടകത്തിൽ 6,151 കേസുകളും, തമിഴ്നാട്ടിൽ 5,104 കേസുകളും റിപ്പോർട്ട് ചെയ്തു.  മഹാരാഷ്ട്രയിൽ 6,436 പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് പ്രതിരോധ മരുന്ന് വിതരണം 170 കോടി ഡോസ് പിന്നിട്ടു. അതിനിടെ കോവിഡ് പോർട്ടലിൽ വാക്സിന് വേണ്ടി രജിസ്റ്റർ ചെയ്യാൻ ആധാർ നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
advertisement
34 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ് ഇന്ന് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. മരണ നിരക്ക്ക 15 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലുമെത്തി. ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, വോട്ടർ ഐഡി റേഷൻ കാർഡ് എന്നിവ ഉപയോഗിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കേരളത്തില്‍ 22,524 പേര്‍ക്ക് ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3493, എറണാകുളം 3490, കോട്ടയം 2786, കൊല്ലം 2469, തൃശൂര്‍ 1780, കോഴിക്കോട് 1612, മലപ്പുറം 1218, ആലപ്പുഴ 1109, പത്തനംതിട്ട 1053, കണ്ണൂര്‍ 1031, പാലക്കാട് 816, ഇടുക്കി 737, വയനാട് 617, കാസര്‍ഗോഡ് 313 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 Third wave| രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അവസാനത്തിലേക്ക്; പ്രതിദിന കേസുകൾ 80,000 ൽ
Next Article
advertisement
സൗഹൃദത്തിലും 'ലാഭനഷ്ടം' നോക്കി ബെംഗളൂരു യുവാവ്; 6 വർഷമായി എക്സൽ ഷീറ്റിൽ കണക്കെടുപ്പ്!
സൗഹൃദത്തിലും 'ലാഭനഷ്ടം' നോക്കി ബെംഗളൂരു യുവാവ്; 6 വർഷമായി എക്സൽ ഷീറ്റിൽ കണക്കെടുപ്പ്!
  • ബെംഗളൂരു യുവാവ് സൗഹൃദങ്ങൾ എക്സൽ ഷീറ്റിൽ ROI കണക്കാക്കി 6 വർഷമായി നിരീക്ഷിക്കുന്നു

  • 128-192 മണിക്കൂർ ചെലവഴിച്ചാൽ ആഴത്തിലുള്ള സൗഹൃദം ഉണ്ടാക്കാൻ കഴിയുമെന്ന് യുവാവ് കണ്ടെത്തുന്നു

  • സോഷ്യൽ മീഡിയയിൽ ഈ ഡാറ്റാ സൗഹൃദ സമീപനത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്

View All
advertisement