Covid Updates | 24 മണിക്കൂറിനിടെ 1.15 ലക്ഷത്തിലധികം കോവിഡ് കേസുകൾ; ഏറ്റവും ഉയർന്ന പ്രതിദിനകണക്കുമായി ഇന്ത്യ
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഇന്ത്യയിൽ കോവിഡ് വ്യാപനം ഉണ്ടായ ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധനവ്. ഇക്കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 115,736 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇന്ത്യയിൽ കോവിഡ് വ്യാപനം ഉണ്ടായ ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,28,01,785 ആയി ഉയർന്നിരിക്കുകയാണ്. ഇതിൽ 1,17,92,135 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് നിലവിൽ 8,43,473 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ആക്ടീവ് കേസുകളും മരണനിരക്കും ഉയരുന്നതും രാജ്യത്ത് ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 630 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 1,66,177 ആയി ഉയർന്നിരിക്കുകയാണ്.
Also Read-കോവിഡ് കേസുകൾ ഉയരുന്നു; രാത്രികര്‍ഫ്യു പ്രഖ്യാപിച്ച് ഡൽഹി സർക്കാർ; നിയന്ത്രണങ്ങൾ കർശനമാക്കും
കോവിഡ് വ്യാപനം വീണ്ടും കൂടുന്ന സാഹചര്യത്തിൽ പരിശോധനകളും കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,08,329 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് കണക്കുകൾ അനുസരിച്ച് ഇതുവരെ 25,14,39,598 കോവിഡ് പരിശോധനകളാണ് നടന്നിട്ടുള്ളത്.
advertisement
India reports 1,15,736 new #COVID19 cases, 59,856 discharges, and 630 deaths in the last 24 hours, as per the Union Health Ministry
Total cases: 1,28,01,785
Total recoveries: 1,17,92,135
Active cases: 8,43,473
Death toll: 1,66,177
Total vaccination: 8,70,77,474 pic.twitter.com/ugUgrvvy67
— ANI (@ANI) April 7, 2021
advertisement
ലോകത്തിലെ തന്നെ ഏറ്റവും വലിയ കോവിഡ് വാക്സിനേഷൻ ദൗത്യങ്ങളിലൊന്നാണ് ഇന്ത്യയിൽ നടപ്പിലാക്കപ്പെടുന്നത്. ഇതുവരെ 8,70,77,474 പേരാണ് രാജ്യത്ത് വാക്സിൻ സ്വീകരിച്ചത്.
കോവിഡ് പ്രതിദിനക്കണക്കിൽ പകുതിയിൽ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെടുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാത്രം 55000ത്തിൽ പരം കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഡൽഹി, ഛണ്ഡീഗഡ്, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും കോവിഡ് കേസുകളിൽ കുത്തനെ വർധനവുണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം അയ്യായിരത്തിൽ അധികം കേസുകളാണ് ഈ സംസ്ഥാനങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത്.
advertisement
കോവിഡ് വ്യാപന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കുന്നതിന്‍റെ ഭാഗമായി ഡൽഹി, മഹാരാഷ്ട്ര അടക്കമുള്ള സർക്കാരുകൾ കർഫ്യു അടക്കം നടപ്പിലാക്കിയിട്ടുണ്ട്. ജനങ്ങളുടെ സഞ്ചാരം കുറച്ച് രോഗം നിയന്ത്രിച്ച് നിർത്താനുള്ള ശ്രമത്തിലാണ് ഈ നടപടിയെന്നാണ് വിശദീകരണം.
രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ 18 വയസ്സിനു മുകളില്‍ പ്രായമായ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. രാജ്യത്ത് നിലവില്‍ 45 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്കാണ് വാക്‌സിന്‍ വിതരണം നടത്തുന്നത്. അതേസമയം കോവിഡിന്റെ രണ്ടാം തരംഗം വര്‍ദ്ധിക്കുന്നതിന്റെ ഭാഗമായി വാക്‌സിനേഷന്‍ കൂടുതല്‍ വേഗത്തിലാക്കേണ്ടതുണ്ട്. അതിനാല്‍ 18 വയസ്സിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കണമെന്നാണ് ഐഎംഎ കത്തില്‍ ആവശ്യപ്പെടുന്നത്.
Location :
First Published :
April 07, 2021 10:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid Updates | 24 മണിക്കൂറിനിടെ 1.15 ലക്ഷത്തിലധികം കോവിഡ് കേസുകൾ; ഏറ്റവും ഉയർന്ന പ്രതിദിനകണക്കുമായി ഇന്ത്യ