COVID 19| രാജ്യത്ത് 24 മണിക്കൂറിനിടയിൽ 3,37,704 പേർക്ക് കോവിഡ്; ഒമിക്രോൺ കേസുകൾ പതിനായിരം കടന്നു
- Published by:Naseeba TC
- news18-malayalam
Last Updated:
മഹാരാഷ്ട്ര, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലും നാൽപതിനായിരത്തിനു മുകളിലാണ് പ്രതിദിന രോഗികൾ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം (COVID 19 Third wave)രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 3,37,704 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലത്തെ അപേക്ഷിച്ച് 9,000 കേസുകൾ കുറഞ്ഞു. അതേസമയം ഓമൈക്രോൻ കേസുകൾ പതിനായിരം കടന്നു.
പ്രതിദിന കണക്കിൽ നേരിയ കുറവ് ഉണ്ടെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പുതിയ കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 3,37,704 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെക്കാൾ 9,550 കേസുകൾ കുറവാണ് രേഖപ്പെടുത്തിയത്. 2,42,676 പേർക്ക് അസുഖം ഭേദമായി. 21 ലക്ഷത്തി 13,000 പേരാണ് ചികിത്സയിൽ തുടരുന്നത്. 17.22 ശതമാനമാണ് പ്രതിദിന രോഗവ്യാപന നിരക്ക്.
അതേസമയം ഒമൈക്രോൻ കേസുകൾ പതിനായിരം കടന്നു. 10,050 പേരാണ് അസുഖ ബാധിതർ. മഹാരാഷ്ട്ര, കർണാടക, കേരളം ഈ മൂന്ന് സംസ്ഥാനങ്ങളിലും നാൽപതിനായിരത്തിനു മുകളിലാണ് പ്രതിദിന രോഗികൾ. മഹാരാഷ്ട്രയിൽ 48,270 പേർക്കും കർണാടകയിൽ 48,049 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ ഒമൈക്രോൻ ബാധിതരുടെ എണ്ണം 2,343 ആയി വർധിച്ചു.
advertisement
Also Read-Covid 19 | കോവിഡ് വ്യാപനം; കര്ണാടക, തമിഴ്നാട് ചെക്ക് പോസ്റ്റുകളില് പരിശോധന ശക്തമാക്കി കേരളം
തമിഴ്നാട്ടിൽ 29,870 കേസുകളും, ഗുജറാത്തിൽ 21,225 കേസുകളും റിപ്പോർട്ട് ചെയ്തു. ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലും കേസുകൾ കൂടി. അതിനിടെ കോവിഡ് വന്നവർക്ക് അസുഖം ഭേദമായി മൂന്ന് മാസത്തിനു ശേഷമേ കരുതൽ ഡോസ് അടക്കമുള്ള കോവിഡ് വാക്‌സിൻ നൽകാവൂ എന്നു കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യ അഡീഷണൽ സെക്രട്ടറി വികാസ് ഷീൽ സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചു.
advertisement
കേരളത്തിൽ ഇന്നലെ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ 1798, പത്തനംതിട്ട 1708, ഇടുക്കി 1354, വയനാട് 850, കാസര്‍ഗോഡ് 563 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
advertisement
കഴിഞ്ഞ 24 മണിക്കൂറിനിടെ 95,218 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,55,438 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,47,666 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7772 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1139 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Location :
First Published :
January 22, 2022 11:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| രാജ്യത്ത് 24 മണിക്കൂറിനിടയിൽ 3,37,704 പേർക്ക് കോവിഡ്; ഒമിക്രോൺ കേസുകൾ പതിനായിരം കടന്നു


