• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19| രാജ്യത്ത് 2.71 ലക്ഷം പുതിയ കോവിഡ് രോഗികൾ; 24 മണിക്കൂറിനിയിൽ മരിച്ചത് 314 പേർ

Covid 19| രാജ്യത്ത് 2.71 ലക്ഷം പുതിയ കോവിഡ് രോഗികൾ; 24 മണിക്കൂറിനിയിൽ മരിച്ചത് 314 പേർ

314 പേരാണ് ഇരുപത്തിനാല് മണിക്കൂറിനിടയിൽ കോവിഡ് ബാധിച്ച് വിവിധ സംസ്ഥാനങ്ങളിൽ മരണപ്പെട്ടത്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 2,71,202 കോവിഡ് (Covid 19) കേസുകൾ. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 314 പേരാണ് ഇന്നലെ മാത്രം കോവിഡ് ബാധിച്ച് വിവിധ സംസ്ഥാനങ്ങളിൽ മരണപ്പെട്ടത്. ഒമിക്രോൺ (Omicron) കേസുകളിലും 28.17 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്. 7,743 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

    1,38,331 രോഗികൾ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രോഗമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 3,50,85,721 ആയി. ഇന്ത്യയിലെ പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 16.28 ഉം പ്രതിവാര പോസിറ്റീവിറ്റി നിരക്ക് 13.69 ഉം ആണ്.
    Also Read-Covid 19 | കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങള്‍ മത ചടങ്ങള്‍ക്കും ബാധകമാക്കി

    അതേസമയം, കേരളത്തിൽ 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കോഴിക്കോട് 12, എറണാകുളം 9, തൃശൂര്‍ 7, തിരുവനന്തപുരം 6, കോട്ടയം 4, മലപ്പുറം 2, കൊല്ലം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ യുഎഇയില്‍ നിന്നും വന്ന 3 തമിഴ്നാട് സ്വദേശികള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു.


    കേരളത്തിൽ ഇന്നലെ 17,755 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂര്‍ 1731, കോഴിക്കോട് 1648, കോട്ടയം 1194, പത്തനംതിട്ട 863, കണ്ണൂര്‍ 845, പാലക്കാട് 835, കൊല്ലം 831, ആലപ്പുഴ 765, മലപ്പുറം 728, ഇടുക്കി 417, കാസര്‍ഗോഡ് 317, വയനാട് 250 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

    Also Read-Covid 19 | തിരുവനന്തപുരത്ത് പൊതുപരിപാടികൾക്ക് വിലക്ക്; കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി

    പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

    സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,95,338 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,91,286 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4052 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 596 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
    Published by:Naseeba TC
    First published: