Covid 19 | രാജ്യത്ത് 24 മണിക്കൂറിനിടെ 3,49,691 പേർക്ക് കൂടി കോവിഡ്; മരണം 2,767
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
2,17,113 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. ഇതുവരെ 1,40,85,110 പേർ രോഗമുക്തി നേടി. നിലവിൽ 26,82,751 പേർ ചികിത്സയിലാണ്.
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേര്‍ക്ക് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,767 പേര്‍ക്കു കൂടി ജീവന്‍ നഷ്ടപ്പെട്ടതോടെ ആകെ മരണസംഖ്യ 1,92,311-ല്‍ എത്തിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2,17,113 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. ഇതുവരെ 1,40,85,110 പേർ രോഗമുക്തി നേടി. നിലവിൽ 26,82,751 പേർ ചികിത്സയിലാണ്.
പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 53.0 ശതമാനവും മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍നിന്നാണ്. ഇതില്‍ 19.21 ശതമാനം കേസുകള്‍ മഹാരാഷ്ട്രയില്‍നിന്നു മാത്രമാണ്. ഏപ്രില്‍ പതിനഞ്ചു മുതല്‍ രണ്ടുലക്ഷത്തില്‍ അധികം പ്രതിദിന വര്‍ധനയാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. തുടര്‍ച്ചയായ നാലാംദിവസമാണ് രാജ്യത്ത് മൂന്നുലക്ഷത്തില്‍ അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
advertisement
വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. മെഡിക്കല്‍ ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ളവയുടെ ക്ഷാമം രോഗികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നതിലേക്കും വഴിവെച്ചിട്ടുണ്ട്.
ഓക്സിജൻ ക്ഷാമം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ പഞ്ചാബിലെ അമൃത് സറിലും ഡൽഹിയിലും 31 രോഗികൾ കൂടി ജീവശ്വാസം കിട്ടാതെ മരിച്ചു. രണ്ടിടങ്ങളിലും സ്വകാര്യ ആശുപത്രികളിലാണ് ഈ ദുരന്തം സംഭവിച്ചത്.
തെക്കു പടിഞ്ഞാറൻ ഡൽഹി രോഹിണിയിലെ ജയ്പുർ ഗോൾഡൻ ആശുപത്രിയിലാണ് 25 പേർ മരിച്ചത്. അതേസമയം, അമൃത് സറിലെ നീൽകാന്ത് ആശുപത്രിയിൽ ആറുപേരും മരിച്ചു. ഇത് ആദ്യമായല്ല ഓക്സിജൻ ലഭിക്കാതെ രോഗികൾ ആശുപത്രിയിൽ മരിക്കുന്നത്. ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ 25 രോഗികൾ മരിച്ചിരുന്നു.
advertisement
Vaccine Challenge | വാക്സിൻ ചലഞ്ച് നല്ല കാര്യമെന്ന് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും; സർക്കാരിന് പ്രതിപക്ഷത്തിന്റെ പിന്തുണ
രാജ്യതലസ്ഥാനത്തെ ഓക്സിജൻ ക്ഷാമം സംബന്ധിച്ച പ്രശ്നം ശനിയാഴ്ച കോടതിയുടെ മുമ്പാകെ എത്തിയിരുന്നു. എന്നാലും ആശുപത്രികളിൽ നിന്ന് ഓക്സിജൻ ആവശ്യവുമായി ബന്ധപ്പെട്ടുള്ള പരാതികൾക്ക് അവസാനമില്ല.
അമൃത് സറിൽ നീൽകാന്ത് ആശുപത്രിയിൽ മരിച്ചവരിൽ അഞ്ചുപേർ കോവിഡ് ബാധിതരാണ്. ജില്ലാ ഭരണകൂടത്തിനോട് ആവർത്തിച്ച് സഹായം ലഭിച്ചില്ലെന്നാണ് ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സുനിൽ ദേവഗൺ പറഞ്ഞു.
advertisement
ഓക്സിജൻ നൽകണമെന്ന് വിതരണക്കാരോട് ആവശ്യപ്പെട്ടപ്പോൾ സർക്കാർ ആശുപത്രികൾക്കാണ് മുൻഗണനയെന്ന് ആയിരുന്നു മറുപടി. അതേസമയം, സ്വകാര്യ ആശുപത്രികളിലേക്കുള്ള ഓക്സിജൻ വിതരണം തടയാൻ യൂണിറ്റുകൾക്ക് പുറത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും ദേവഗൺ ആരോപിച്ചു.
വെള്ളിയാഴ്ച രാത്രി ആവശ്യമായ അളവിൽ ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്ന് ജയ്പൂർ ഗോൾഡൻ ആശുപത്രിയിൽ രോഗികൾ മരിച്ചത്. ഇവിടെ 200 കോവിഡ് രോഗികൾ ചികിത്സയിലുണ്ട്. ഇതിൽ തന്നെ 80 ശതമാനവും ഓക്സിജൻ സഹായം ആവശ്യമുള്ളവരാണെന്ന് മെഡിക്കൽ ഡയറക്ടർ ഡി കെ ബലൂജ പറഞ്ഞു.
advertisement
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് മൂന്നര മെട്രിക് ടൺ ഓക്സിജൻ എത്തേണ്ടതായിരുന്നു. എന്നാൽ അത് കിട്ടാൻ അർദ്ധരാത്രിയായെന്നും അപ്പോഴേക്കും 25 രോഗികൾ മരിച്ചെന്നും ജയ്പൂർ ഗോൾഡൻ ആശുപത്രി ഡയറക്ടർ ഡോ ഡി കെ ബലൂജ പറഞ്ഞു. അടിയന്തിരമായി ഓക്സിജൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെ സമീപിച്ചെങ്കിലും ഓക്സിജൻ കുറഞ്ഞ അളവിലാണ് ലഭിച്ചതെന്നും കടുത്ത പ്രതിസന്ധിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Location :
First Published :
Apr 25, 2021 11:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | രാജ്യത്ത് 24 മണിക്കൂറിനിടെ 3,49,691 പേർക്ക് കൂടി കോവിഡ്; മരണം 2,767










