രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 53,476 പുതിയ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,17,87,534 ആയി ഉയർന്നിരിക്കുകയാണ്. ഇതിൽ 1,17,87,534 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 3,95,192 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 251 മരണങ്ങൾ ഉൾപ്പെടെ ഇതുവരെ 1,60,692 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷമാണ് കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തുന്നത്. പ്രതിദിന കണക്ക് ഇരുപതിനായിരത്തിൽ താഴെ വരെ എത്തി നിന്നിരുന്നുവെങ്കിലും പെട്ടെന്ന് വീണ്ടും ഉയരുകയായിരുന്നു. നിലവിൽ പ്രതിദിന കണക്കിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. കോവിഡ് വ്യാപനം വളരെ രൂക്ഷമായി തന്നെ ബാധിച്ച സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം സ്ഥിരീകരിച്ചത് 31,855 കോവിഡ് കേസുകളാണ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിത്.
Also Read-Explained | 45 വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ; അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ
മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തലസ്ഥാന നഗരമായ മുംബൈയിൽ നിന്നാണ്. കഴിഞ്ഞ ദിവസം മാത്രം ഇവിടെ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത് 5,185 പോസിറ്റീവ് കേസുകളാണ്. മുംബൈയുടെ അയല്‍ നരഗങ്ങളായ നവി മുംബൈയും കല്ലാണ്‍ ഡോംബിവ്‌ലി എന്നിവിടങ്ങളില്‍ 566ഉം 929 ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പൂനെ നഗരവും വ്യവസായ ടൗണ്‍ഷിപ്പായ പിംപ്രി ചിഞ്ച്വാദിലും യഥാക്രമം 3,566ഉം 1,828 ഉം കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഔറംഗബാദ് നഗരത്തില്‍ 899 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദര്‍ഭ നഗരത്തിലെ നാഗ്പൂര്‍ നഗരത്തില്‍ 2,965 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നോര്‍ത്ത് മഹാരാഷ്ട്രയില്‍ നാസിക് നഗരത്തില്‍ 859 കോസുകളും ജല്‍ഗാവ് ജില്ലയില്‍ 725 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.