ഏപ്രിൽ 1 മുതൽ 45 വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാൻ ഗവണ്‍മെന്‍റ് തീരുമാനിച്ചിരിക്കുകയാണ്. അർഹരായ എല്ലാവരും ഉടൻതന്നെ രജിസ്റ്റർ ചെയ്യുകയും വാക്സിൻ സ്വീകരിക്കുകയും ചെയ്യണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ആണ് അറിയിച്ചത്. വാക്സിനേഷൻ ഡ്രൈവ് വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി സുപ്രധാന നിർദേശങ്ങളും സർക്കാർ നൽകുന്നുണ്ട്.
രണ്ടാമത്തെ ഡോസ് വാക്സിൻ നിങ്ങൾക്ക് തന്നെ ഷെഡ്യൂൾ ചെയ്യാംകോവിഡ് വാക്സിനേഷന്റെ രണ്ടാമത്തെ ഡോസ് ഓട്ടോമാറ്റിക് ആയി 29-ാംദിവസം ഷെഡ്യൂൾ ചെയ്യുന്ന സൗകര്യം ഉപേക്ഷിക്കാൻ CoWIN പ്ലാറ്റ്ഫോം തീരുമാനിച്ചു. ഇനി മുതൽ ആദ്യത്തെ ഡോസ്
വാക്സിൻ സ്വീകരിച്ചതിന്റെ നാല് മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ ഡോസിനുവേണ്ടി തങ്ങൾക്ക് സൗകര്യപ്രദമായ ഒരു തീയതി തിരഞ്ഞെടുക്കാൻ ജനങ്ങൾക്ക് കഴിയും.
രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ എട്ടാഴ്ചയിൽ കൂടുതൽ വൈകരുത്വാക്സിനേഷന്റെ ഗുണഭോക്താക്കൾ രണ്ടാമത്തെ ഡോസ് ആറു മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ സ്വീകരിക്കുന്നതാണ് അഭികാമ്യം. എട്ട് ആഴ്ചയ്ക്ക് മുകളിൽ കാലതാമസം ഉണ്ടായാൽ വാക്സിൻ കൊണ്ടുള്ള ഗുണം ലഭിക്കാതെ വന്നേക്കാം.
www.cowin.gov.in എന്ന വെബ്‌സൈറ്റിലൂടെ തീയതി തിരഞ്ഞെടുക്കാംരണ്ടാമത്തെ ഡോസ് വാക്‌സിന് വേണ്ടിയുള്ള തീയതി ഓട്ടോമാറ്റിക്ആയി ഷെഡ്യൂൾ ചെയ്തു കഴിഞ്ഞതാണെങ്കിലും ഇനി ഗുണഭോക്താക്കൾക്ക് തങ്ങളുടെ സൗകര്യത്തിന്അനുസരിച്ചുള്ള തീയതി തിരഞ്ഞെടുക്കാൻ കഴിയും.
www.cowin.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച്, പൊതുവെയുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പുതിയ തീയതി തിരഞ്ഞെടുക്കുക.
Also Read-
പുരുഷന്മാരിൽ കോവിഡിന്റെ തീവ്രത കുറയ്ക്കാം; പ്രോജസ്റ്ററോൺ ചികിത്സ സഹായിക്കുമെന്ന് കണ്ടെത്തൽ45 വയസ് കഴിഞ്ഞ എല്ലാവർക്കും വാക്സിൻ സ്വീകരിക്കാം45 വയസ് കഴിഞ്ഞ എല്ലാ ആളുകൾക്കും ഇനി വാക്സിനേഷനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതുവരെ 45 വയസ് കഴിഞ്ഞ, മറ്റു രോഗങ്ങളുള്ള ആളുകൾക്ക് മാത്രമായിരുന്നു വാക്സിൻ നൽകിയിരുന്നത്. ഈ നിബന്ധന സർക്കാർ പിൻവലിച്ചു. പുതിയ തീരുമാനം പ്രകാരം 1977 ജനുവരി 1-നു ശേഷം ജനിച്ച എല്ലാവർക്കും വാക്സിൻ സ്വീകരിക്കാം.
രജിസ്ട്രേഷൻ ഏപ്രിൽ 1-ന് തുടങ്ങും2021 ഏപ്രിൽ 1 മുതൽ 45 വയസ് തികഞ്ഞ എല്ലാവർക്കും വാക്സിനേഷനായി രജിസ്റ്റർ ചെയ്യാം. അതിന് വേണ്ട മാറ്റങ്ങൾ CoWIN പ്ലാറ്റ്ഫോമിൽ വരുത്തും. ഈ വിഭാഗത്തിൽപ്പെടുന്ന ജനങ്ങളുടെ ഓൺ-സൈറ്റ് രെജിസ്ട്രേഷനും ഏപ്രിൽ 1-നു തന്നെ തുടങ്ങും.
വാക്സിൻ ക്ഷാമം ഇല്ലരാജ്യത്ത് കോവിഡ് വാക്സിന് യാതൊരു ക്ഷാമവുമില്ല. ജനങ്ങൾ അനാവശ്യമായ ഭീതി വെച്ചു പുലർത്തരുത്.
വാക്സിനേഷന് ശേഷം സർട്ടിഫിക്കറ്റ് വാങ്ങുകവാക്സിൻ സ്വീകരിച്ചതിനു ശേഷം ഗുണഭോക്താക്കൾ നിർബന്ധമായും വാക്സിനേഷൻ സർട്ടിഫിക്കറ്റ് വാങ്ങണം. അത് ഹാർഡ് കോപ്പിയോ സോഫ്റ്റ് കോപ്പിയോആവാം.
ആശുപത്രിയിൽ നിന്ന് വാക്സിൻ സർട്ടിഫിക്കറ്റ് കിട്ടാതിരുന്നാൽ 1075 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പരാതിപ്പെടുക.
പരാതികൾക്ക് 1075 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിയ്ക്കുകCoWIN വെബ്‌സൈറ്റിൽ വാക്സിൻ സ്വീകരിക്കാനായി ഓൺലൈൻ അപ്പോയിന്റ്മെന്റ് എടുത്തുകഴിഞ്ഞാൽ സർക്കാർ ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ വീണ്ടും അപ്പോയിന്റ്മെന്റ് എടുക്കേണ്ട കാര്യമില്ല. ഈ മാർഗനിർദ്ദേശം പിന്തുടരാൻ ഏതെങ്കിലും ആശുപത്രി വിസമ്മതിച്ചാൽ ടോൾ ഫ്രീ നമ്പറായ 1075-ൽ വിളിച്ച് പരാതിപ്പെടുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്‌സൈറ്റിൽ വായിക്കൂ.