ന്യൂഡൽഹി: കോവിഡ്പ്രതിരോധത്തിനുള്ള രണ്ട് വാക്സിനുകൾക്ക് നിയന്ത്രിത ഉപയോഗ അനുമതി നൽകണമെന്ന് സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ദ സമിതി ശുപാർശ ചെയ്തു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും അസ്ട്രാ സെനക്കയും ചേർന്നു വികസിപ്പിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കൊവി ഷീൽഡ് . ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നിവയ്ക്ക് അനുമതി നൽണമെന്നാണ് ശുപാർശ.
കാഡില ഹെൽത്ത്കെയര്‍ നിര്‍മിച്ച വാക്സിന്റെമൂന്നാം ഘട്ട ട്രയലിനും വിദഗ്ദ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് വാക്സിൻ ഉപയോഗം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വാക്സിൻ ഡ്രൈ റൺ വിജയകരമായി പൂർത്തിയായ സാഹചര്യത്തിൽ വാക്സിനുകൾക്ക് ഉടൻ അടിയന്തിര ഉപയാഗ അനുമതി നൽകിയേക്കും.
ഇന്ത്യയിൽ രണ്ടാം തവണയാണ് ട്രയൽ റൺ നടന്നത്. ആദ്യ ഘട്ടത്തിൽ അസം, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ട്രയൽ റൺ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മോക്ഡ്രിൽ വിജയകരമായി പൂർത്തിയായത്.
നേരത്തെ അമേരിക്കൻ കമ്പനിയായ ഫൈസറും വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് അപേക്ഷ നൽകിയിരുന്നു. ജനുവരി 1, 2 തീയതികളിൽ ചേർന്ന വിദഗ്ദ സമിതിയാണ് രണ്ട് വാക്സിനുകൾക്ക് അനുമതി നൽകാൻ ശുപാർശ ചെയ്തിരിക്കുന്നത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.