ബോളിവുഡ് നടി കങ്കണ റണൗട്ടിനും കോവിഡ് പോസിറ്റീവ്. ഇന്ന് രാവിലെ ഇൻസ്റ്റഗ്രാമിലൂടെയാണ് നടി താൻ കോവിഡ് പോസിറ്റീവാണെന്ന കാര്യം അറിയിച്ചത്. സ്വദേശമായ ഹിമാചലിലേക്ക് പോകുന്നതിന് മുമ്പ് നടത്തിയ പരിശോധനയിലാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. താൻ സ്വയം ക്വറന്റീനിലേക്ക് മാറിയതായി നടി അറിയിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടിരുന്നതായി കങ്കണ പോസ്റ്റില‍് പറയുന്നു. കണ്ണുകളിൽ വേദനയും ഉണ്ടായിരുന്നു. താൻ ഈ വൈറസിനെ തകർക്കുമെന്ന് ഉറപ്പാണ്. കോവിഡിനെ ഭയക്കേണ്ടതില്ലെന്നും സ്വന്തം ശരീരത്തെ കീഴ്പ്പെടുത്താൻ മറ്റൊന്നിനേയും അനുവദിക്കരുതെന്നുമാണ് ആരാധകരോട് നടി ആവശ്യപ്പെടുന്നത്. കൂടുതൽ ശ്രദ്ധ ലഭിച്ച് ആളുകളെ സമ്മർദ്ദത്തിലാക്കുന്ന ചെറിയൊരു പനി മാത്രമാണ് കോവിഡെന്നാണ് കങ്കണ പറയുന്നത്.
നേരത്തേ, നടി ദീപിക പദുകോണിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ദീപികയുടെ അച്ഛനും അമ്മയ്ക്കും സഹോദരിക്കുമായിരുന്നു ആദ്യം കോവിഡ് ബാധിച്ചത്. പിന്നാലെ ദീപികയ്ക്കും കോവിഡ് പോസിറ്റീവായി. ബാംഗ്ലൂരിലെ വീട്ടിൽ കുടുംബത്തതോടൊപ്പം ക്വാറന്റീനിലാണ് ദീപിക.
നടി ശിൽപ ഷെട്ടിയുടെ കുടുംബത്തിനും കോവിഡ് ബാധിച്ചു. ശിൽപ ഒഴിച്ച് മകൾ സമിഷ, മകൻ വിയാൻ, ഭർത്താവ് രാജ് കുന്ദ്ര എന്നിവർക്കും രാജിന്റെ മാതാപിതാക്കളും
ശിൽപയുടെ അമ്മ സുനന്ദ ഷെട്ടിയും പോസിറ്റീവ് ആണ്. രണ്ട് സ്റ്റാഫ് അംഗങ്ങൾക്കും കോവിഡ് ബാധിച്ചു.
You may also like:Shilpa Shetty | ശില്പ ഷെട്ടിയുടെ കുടുംബാംഗങ്ങൾ കോവിഡ് പോസിറ്റീവ്; ശില്പയുടെ ഫലം നെഗറ്റീവ്
തന്റെ കുടുംബം മുഴുവനും ഐസലേഷനിൽ കഴിയുകയാണെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റിലൂടെ ശില്പ അറിയിച്ചു. രോഗം ബാധിച്ച എല്ലാവരും സുഖം പ്രാപിച്ചുവരികയാണെന്നും താരം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടെ അഭിനേതാക്കളായ ആമിർ ഖാൻ, അക്ഷയ് കുമാർ, ആലിയ ഭട്ട്, രൺബീർ കപൂർ എന്നിവർ കോവിഡ് മുക്തരായി. അക്ഷയ് കുമാർ അഭിനയിക്കുന്ന രാം സേതു എന്ന ചിത്രത്തിന്റെ സെറ്റിൽ 40 പേർ കോവിഡ് പോസിറ്റീവ് ആയി. ബിഗ് ബോസ് മത്സരാർത്ഥി നിക്കി തംബോലിയുടെ സഹോദരൻ കോവിഡ് ബാധിച്ച് മരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.