Shilpa Shetty | ശില്പ ഷെട്ടിയുടെ കുടുംബാംഗങ്ങൾ കോവിഡ് പോസിറ്റീവ്; ശില്പയുടെ ഫലം നെഗറ്റീവ്
- Published by:user_57
- news18-malayalam
Last Updated:
Shilpa Shetty's family fighting Covid 19 when the actor tested negative | ശിൽപയുടെ ഭർത്താവിന്റെ മാതാപിതാക്കളാണ് ആദ്യം കോവിഡ് പോസിറ്റീവ് ആയത്
കുറച്ചു ദിവസങ്ങൾക്കു മുൻപ് തന്റെ വീട്ടിൽ ഏതാണ്ടെല്ലാവർക്കും കോവിഡ് ബാധിച്ചു എന്ന് ശിൽപ ഷെട്ടി. 45 കാരിയായ ശിൽപ നെഗറ്റീവ് ആയെങ്കിലും കുടുംബത്തിലെ മറ്റെല്ലാവരും കോവിഡുമായി പോരാടുകയാണ്. കോവിഡ്ബാധിതരിൽ മകൾ സമിഷ, മകൻ വിയാൻ, ഭർത്താവ് രാജ് കുന്ദ്ര എന്നിവരും ഉൾപ്പെടുന്നു. രാജിന്റെ മാതാപിതാക്കളും
ശിൽപയുടെ അമ്മ സുനന്ദ ഷെട്ടിയും പോസിറ്റീവ് ആണ്. രണ്ട് സ്റ്റാഫ് അംഗങ്ങൾക്കും കോവിഡ് ബാധിച്ചു, ഇപ്പോൾ അവർ വൈദ്യസഹായം സ്വീകരിച്ചിരിക്കുകയാണ്.
തന്റെ കുടുംബം മുഴുവനും ഐസലേഷനിൽ കഴിയുകയാണെന്നും സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിലൂടെ ശില്പ അറിയിച്ചു. രോഗം ബാധിച്ച എല്ലാവരും സുഖം പ്രാപിക്കുന്നു, അവർ എഴുതി.
"കഴിഞ്ഞ പത്തു ദിവസങ്ങൾ ഞങ്ങൾക്ക് നിർണായകമായിരുന്നു. എന്റെ ഭർത്താവിന്റെ മാതാപിതാക്കളാണ് ആദ്യം കോവിഡ് പോസിറ്റീവ് ആയത്. പിന്നാലെ സമിഷ, വിയാൻ, എന്റെ അമ്മ, രാജ് എന്നിവർ കോവിഡ് ബാധിതരായി. ഔദ്യോഗിക നിർദ്ദേശമനുസരിച്ച് അവർ വീട്ടിലെ അവരവരുടെ മുറികളിൽ ഐസലേഷനിലാണ്," ശില്പ ഷെട്ടി കുറിച്ചു.
advertisement
Stay safe, everyone🙏🏻 pic.twitter.com/xK0e1xQbSx
— SHILPA SHETTY KUNDRA (@TheShilpaShetty) May 7, 2021
"വീട്ടിലെ രണ്ടു സ്റ്റാഫുകൾക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. അവർ ചികിത്സയിലാണ്. ഈശ്വരാനുഗ്രഹം കൊണ്ട് എല്ലാവരും സുഖംപ്രാപിച്ച് വരുന്നു," ശില്പ പോസ്റ്റ് ചെയ്തു.
എല്ലാ സഹായങ്ങൾക്കും ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപറേഷന് ശില്പ നന്ദി അറിയിച്ചു. എല്ലാവരും മാസ്ക് ഉപയോഗിച്ചും, സാനിറ്റൈസ് ചെയ്‌തും സുരക്ഷിതരാവണമെന്ന് ശില്പ ഓർമ്മപ്പെടുത്തി. കോവിഡ് പോസിറ്റീവ് ആയാലും അല്ലെങ്കിലും മാനസികമായി എല്ലാവരും പോസിറ്റീവ് ആയിരിക്കണമെന്നും ശില്പ.
advertisement
നിക്കമ്മ, ഹംഗാമ 2 തുടങ്ങിയ ചിത്രങ്ങൾ ശില്പയുടേതായി പുറത്തിറങ്ങാനുണ്ട്.
കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടെ അഭിനേതാക്കളായ ആമിർ ഖാൻ, അക്ഷയ് കുമാർ, ആലിയ ഭട്ട്, രൺബീർ കപൂർ എന്നിവർ കോവിഡ് മുക്തരായി. അക്ഷയ് കുമാർ അഭിനയിക്കുന്ന രാം സേതു എന്ന ചിത്രത്തിന്റെ സെറ്റിൽ 40 പേർ കോവിഡ് പോസിറ്റീവ് ആയി. ബിഗ് ബോസ് മത്സരാർത്ഥി നിക്കി തംബോലിയുടെ സഹോദരൻ കോവിഡ് ബാധിച്ച് മരിച്ചു.
Summary: Shilpa Shetty's family tested positive for Covid. "The last 10 days have been difficult for us as a family. My parents-in-law tested positive for COVID-19, followed by Samisha, Viaan-Raj, my Mom, and lastly, Raj. They have all been in isolation in their rooms at home as per the official guidelines and have been following the doctor's advice," Shilpa Shetty wrote in her post. "Two of our in-house staff members have also tested positive and they are being treated at a medical facility. By God's grace everyone is on the road to recovery," she wrote on Instagram.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 07, 2021 4:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Shilpa Shetty | ശില്പ ഷെട്ടിയുടെ കുടുംബാംഗങ്ങൾ കോവിഡ് പോസിറ്റീവ്; ശില്പയുടെ ഫലം നെഗറ്റീവ്