നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയ്ക്ക് രോഗം സ്ഥിരീകരിച്ചു; ആശുപത്രിയിൽ ചികിത്സ തേടി

  Covid 19 | കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയ്ക്ക് രോഗം സ്ഥിരീകരിച്ചു; ആശുപത്രിയിൽ ചികിത്സ തേടി

  ആഭ്യന്തര മന്ത്രി അമിത് ഷാ, തമിഴ്നാട് ഗവർണർ ബന്‍വർലാൽ പുരോഹിത് എന്നിവർക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

  Karnataka CM BS Yediyurappa.

  Karnataka CM BS Yediyurappa.

  • Share this:
   ബംഗളൂരു; കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താൻ കോവിഡ് പോസിറ്റീവ് ആണെന്നുള്ള വിവരം യെദ്യൂരപ്പ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിർദേശം അനുസരിച്ച് മുൻകരുതൽ എന്ന നിലയിൽ ആശുപത്രിയില്‍ കഴിയുകയാണെന്നുമാണ് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചത്.
   TRENDING:'ലോകകപ്പിനിടെ അഫ്രിദിയും അക്തറും രക്ഷകരായി'; പാക് താരങ്ങൾ സഹായിച്ചത് ഓർത്തെടുത്ത് നെഹ്റ[PHOTOS]യുവാവിനെ ബന്ദിയാക്കി ഭാര്യയെയും മകളെയും ലൈംഗികമായി പീഡിപ്പിച്ചു; ആറംഗ സംഘത്തെ പൊലീസ് തെരയുന്നു[PHOTOS]Samantha Akkineni | സാമന്ത അഭിനയം നിർത്തുന്നോ? സോഷ്യൽമീഡിയയിൽ വൈറലായ ചോദ്യം[PHOTOS]
   'ഞാൻ കോവിഡ് പോസിറ്റീവ് ആയിരിക്കുകയാണ്.. ആരോഗ്യനില തൃപ്തികരമാണെങ്കിലും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മുന്‍കരുതൽ എന്ന നിലയിൽ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.. കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായി സമ്പര്‍ക്കം പുലർത്തിയിരുന്നവർക്ക് നിരീക്ഷണം ആവശ്യമുണ്ട്.. അവർ സെൽഫ് ക്വറന്‍റീനിലാകണം' യെദ്യൂരപ്പ ട്വീറ്റിൽ കുറിച്ചു.


   ആഭ്യന്തര മന്ത്രി അമിത് ഷാ, തമിഴ്നാട് ഗവർണർ ബന്‍വരിലാൽ പുരോഹിത് എന്നിവർക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
   Published by:Asha Sulfiker
   First published:
   )}