Omicron| കർണാകടയിൽ പത്ത് ദിവസം രാത്രികാല കർഫ്യൂ; ന്യൂ ഇയർ ആഘോഷങ്ങൾക്കും നിയന്ത്രണം

Last Updated:

പുതുവത്സരാഘോഷങ്ങൾക്കും സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

(Representational Image: PTI)
(Representational Image: PTI)
കർണാടക: ഒമിക്രോൺ (Omicron) ആശങ്ക ഉയരുന്ന സാഹചര്യത്തിൽ രാത്രികാല കർഫ്യൂ (Curfew )പ്രഖ്യാപിച്ച് കർണാടകയും. ഡിസംബർ 28 മുതലാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. പത്ത് ദിവസത്തേക്കാണ് കർഫ്യൂ.
രാത്രി 10 മുതൽ രാവിലെ 5 മണി വരെ കർഫ്യൂ നീണ്ടു നിൽക്കുമെന്ന് കർണാടകയിലെ ആരോഗ്യമന്ത്രി കെ സുധാകർ അറിയിച്ചു. ഒമിക്രോണിന്റെ സാഹചര്യത്തിൽ പുതുവത്സരാഘോഷങ്ങൾക്കും സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ന്യൂ ഇയർ രാവിലുള്ള ഒത്തുകൂടലുകൾക്കും പാർട്ടികൾക്കുമാണ് നിയന്ത്രണം. വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും പങ്കെടുക്കുന്നവരുടെ എണ്ണം അമ്പത് ശതമാനമാക്കി കുറച്ചു.
advertisement
ഡിസംബർ മുപ്പത് മുതൽ ജനുവരി രണ്ടു വരെ കടകളിലേയും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലേയും ജീവനക്കാർക്ക് RT-PCR നെഗറ്റീവ് സർട്ടിഫിക്കറ്റും 2-ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റും നിർബന്ധമാക്കും. വിവാഹം, ഒത്തുചേരലുകൾ, ചടങ്ങുകൾ എന്നിവയിൽ 300 ൽ കൂടുതൽ ആളുകൾ പങ്കെടുക്കരുത്.
advertisement
ഹോട്ടലുകൾ, ബാറുകൾ, പബ്ബുകൾ, സിനിമാ തിയേറ്ററുകൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം 50 ശതമാനമാക്കി ചുരുക്കി. ഡിസംബർ 28 മുതൽ രാത്രി പത്ത് മണിക്കു ശേഷം കടകളും വ്യാപാര കേന്ദ്രങ്ങളും അടക്കണം.
advertisement
രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ 422 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. ഡല്‍ഹിയില്‍ 79, ഗുജറാത്തില്‍ 43, തെലങ്കാനയില്‍ 41 കേരളത്തിലും തമിഴ്‌നാട്ടിലും 34 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ കണക്ക്.
രാജ്യത്ത് 24 മണിക്കൂറിനിടെ 6,987 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതര്‍ 3,47,86,802 ആയി. രാജ്യത്ത് 76,766 സജീവ കേസുകളാണ് കേസുള്ളത്.
advertisement
കോവഡ് ബാധിച്ച് 162 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 4,79,682 ആയി. രോഗമുക്തി നിരക്ക് 98.40 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 141.37 കോടി വാക്‌സിന്‍ വിതരണം ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Omicron| കർണാകടയിൽ പത്ത് ദിവസം രാത്രികാല കർഫ്യൂ; ന്യൂ ഇയർ ആഘോഷങ്ങൾക്കും നിയന്ത്രണം
Next Article
advertisement
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
  • ഗ്രോക്ക് എഐ വഴി അശ്ലീല ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് എക്സ് 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു

  • ഇന്ത്യൻ നിയമങ്ങൾ പാലിക്കുമെന്ന് ഉറപ്പു നൽകി എക്സ് 3,500 ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്തതായി സർക്കാർ അറിയിച്ചു

  • ഐടി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് എക്സ് ഉറപ്പു നൽകി

View All
advertisement