ഇസ്രായേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്

Last Updated:
ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിൻറെ മുഖ്യകാർമികത്വത്തിൽ മൃതദേഹം സംസ്കരിക്കും.
1/7
 ഇസ്രായേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം സ്വന്തം നാടായ കീരിത്തോട്ടിൽ എത്തിച്ചു. എയർ ഇന്ത്യ വിമാനത്തിൽ വൈകിട്ട് 5.10 ന് നെടുമ്പാശേരിയിൽ എത്തിച്ച മൃതദേഹം ഏതാനും സമയത്തിന് ശേഷം ഇടുക്കിയിലേക്ക് കൊണ്ടുവന്നു.

advertisement
2/7
 ഇടുക്കി എം പി ഡീൻ കുര്യമാക്കോസും നിയുക്ത തൃക്കാക്കര എംഎൽഎ പി ടി തോമസ്, ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ എൻ രാധാകൃഷ്ണൻ എന്നിവരും വിമാനത്താവളത്തിൽ ബന്ധുക്കളോടൊപ്പമെത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ഇസ്രായേലിലെ ടെൽ അവീവിൽ നിന്ന് പ്രത്യേക വിമാനത്തിൽ പുലർച്ചെ ഡൽഹിയിൽ എത്തിച്ച മൃതദേഹം കേന്ദ്ര മന്ത്രി വി.മുരളീധരൻ ഏറ്റുവാങ്ങിയിരുന്നു.

3/7
 ഇസ്രായേൽ നയതന്ത്ര പ്രതിനിധിയും പുഷ്പചക്രം അർപ്പിക്കുകയുണ്ടായി. രാത്രി 10 മണിയോടെ സൗമ്യയുടെ ജൻമനാടായ കീരിത്തോട് കാഞ്ഞിരന്താനം വീട്ടിൽ മൃതദേഹം എത്തിച്ചു. കോവിഡ് മാനദണ്ഡം പൂർണമായും പാലിച്ചാണ്മറ്റു ക്രമീകരണങ്ങളും ഒരുക്കുന്നത്.

4/7
 ഇസ്രായേൽ നയതന്ത്രപ്രതിനിധിയും ഇന്ന് സൗമ്യയുടെ വസതിയിൽ എത്തുന്നുണ്ട്. ചടങ്ങുകൾക്ക് ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിൻറെ മുഖ്യകാർമികത്വത്തിൽ മൃതദേഹം സംസ്കരിക്കും.

5/7
 കഴിഞ്ഞ 11നാണ് ഹമാസിന്റെ മിസൈൽ ആക്രമണത്തിൽ സൗമ്യ കൊല്ലപ്പെട്ടത്. നാട്ടിലുള്ള ഭർത്താവ് സന്തോഷുമായി വീഡിയോ കോളിലൂടെ സംസാരിച്ചു കൊണ്ടിരിക്കെ അഷ്ക്ക ലോണിലെ താമസസ്ഥലത്ത് മിസൈൽ പതിക്കുകയായിരുന്നു.

6/7
 കഴിഞ്ഞ 10 വർഷമായി കെയർടേക്കറായി ജോലി ചെയ്തുവരുന്ന സൗമ്യ രണ്ടു വർഷം മുൻപാണ് നാട്ടിൽ വന്ന് തിരിച്ചു പോയത്. ആറ് മാസത്തിന് ശേഷം ജോലി മതിയാക്കി തിരിച്ചു പോരുവാനായി തീരുമാനിച്ചിരിയ്ക്കുമ്പോഴാണ് ദുരന്തം സംഭവിച്ചത്.

7/7
 മുൻപഞ്ചായത്ത് അംഗങ്ങളായ സതീശന്റെയും സാവിത്രിയുടെയും മകളാണ് സൗമ്യ സന്തോഷ്. ഒൻപത് വയസുള്ള അഡോൺ ഏക മകനാണ്.

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement