Covid 19| സംസ്ഥാനത്ത് ഇന്ന് 2193 പേര്‍ക്ക് കോവിഡ്; 5 മരണം
- Published by:Rajesh V
- news18-malayalam
Last Updated:
ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളം ജില്ലയിലാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് (Covid 19) രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. ഇന്ന് 2193 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നും ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളം ജില്ലയിലാണ്. 589 പേര്‍ക്കാണ് ജില്ലയിൽ വൈറസ് ബാധ. തിരുവനന്തപുരത്ത് 359 പേരാണ് പുതിയ രോഗികള്‍. ഇന്ന് അഞ്ച് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഒരിടവേളയ്ക്ക് ശേഷം ആശങ്ക ഉയർത്തുന്ന കണക്കുകളാണ് കഴിഞ്ഞ രണ്ടുദിവസമായി പുറത്തുവരുന്നത്.
ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ ചൊവ്വാഴ്ച പ്രതിദിന കോവിഡ് രോഗികള്‍ 2000 കടന്നിരുന്നു. 2271 പേര്‍ക്കാണ് ചൊവ്വാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടുപേര്‍ കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
advertisement
ഇന്നലെയും എറണാകുളത്ത് തന്നെയാണ് ഏറ്റവുമധികം രോഗികള്‍. ജില്ലയില്‍ 622 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. തിരുവനന്തപുരമാണ് തൊട്ടുപിന്നില്‍. 416 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ 9 ദിവസമായി ആയിരത്തിന് മുകളിലാണ് സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികള്‍.
രാജ്യത്ത് ഇന്ന് 5233 പേര്‍ക്ക് കോവിഡ്
രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന. ഇന്നലെ അയ്യായിരത്തിലേറെപ്പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. 93 ദിവസത്തിനു ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം 5000 കടക്കുന്നത്. ഇന്നലെ 5233 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 28,857 ആയി. ഏഴു പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്.
advertisement
Also Read- NMC| ചരക ശപഥവും ഹിപ്പോക്രാറ്റിക് പ്രതിജ്ഞയും ഇല്ലാതെ ദേശീയ മെഡിക്കൽ കമ്മീഷന്റെ പുതിയ കരട് നിർദേശങ്ങൾ
കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഇന്നലെ മാത്രം 1881 പേരുടെ വര്‍ധനയാണ് ഉണ്ടായത്. പോസിറ്റിവിറ്റി നിരക്ക് 1.67 ശതമാനമാണ്.
Location :
First Published :
June 08, 2022 8:10 PM IST


