IND vs SA | രാഹുൽ പരിക്കേറ്റ് പുറത്ത്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ ഋഷഭ് പന്ത് ഇന്ത്യയെ നയിക്കും
- Published by:Naveen
- news18-malayalam
Last Updated:
രാഹുലിന് പുറമെ വലത് കൈക്ക് പരിക്കേറ്റ ചൈനാമാൻ ബൗളർ കുൽദീപ് യാദവിനും പരമ്പര നഷ്ടമാകും
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര ആരംഭിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. പരമ്പരയിൽ ഇന്ത്യയുടെ ക്യാപ്റ്റനായ കെ എൽ രാഹുൽ പരിക്കേറ്റ് പിന്മാറിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. വലത് തുടയ്‌ക്കേറ്റ പരിക്ക് മൂലം രാഹുൽ പിന്മാറിയതോടെ ടി20 പരമ്പരയിൽ വിക്കറ്റ് കീപ്പർ ബാറ്ററായ ഋഷഭ് പന്തിനെ ക്യാപ്റ്റനായി ബിസിസിഐ പ്രഖ്യാപിച്ചു. ഹാർദിക് പാണ്ഡ്യയാണ് ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റൻ.
രാഹുലിന് പുറമെ വലത് കൈക്ക് പരിക്കേറ്റ ചൈനാമാൻ ബൗളർ കുൽദീപ് യാദവിനും പരമ്പര നഷ്ടമാകും. നെറ്റ്സിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് കുൽദീപിന് പരിക്കേറ്റത്.
NEWS 🚨- KL Rahul and Kuldeep Yadav ruled out of #INDvSA series owing to injury.
The All-India Senior Selection Committee has named wicket-keeper Rishabh Pant as Captain and Hardik Pandya as vice-captain for the home series against South Africa @Paytm #INDvSA
— BCCI (@BCCI) June 8, 2022
advertisement
രാഹുൽ പരിക്കേറ്റ് പുറത്തായതോടെ യുവതാരം ഋതുരാജ് ഗെയ്ക്‌വാദ് ഇഷാൻ കിഷനൊപ്പം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. രാഹുലിന്റെ പരിക്ക് ടി20 ക്രിക്കറ്റിൽ തുടരെ കൂടുതൽ മത്സരങ്ങൾ ജയിച്ച ടീമെന്ന റെക്കോർഡ് സ്വന്തമാക്കാൻ ഒരുങ്ങുന്ന ഇന്ത്യക്ക് വലിയ തിരിച്ചടിയാകും.
Also read- അരങ്ങേറ്റത്തിൽ സെഞ്ചുറി, ഏകദിനത്തിൽ ഉയർന്ന റൺ വേട്ടക്കാരി, ആറ് ലോകകപ്പ്; ഇന്ത്യൻ ക്രിക്കറ്റിന്റെ മിതാലി ‘റാണി’
രാഹുലിനും കുൽദീപിനും പകരക്കാരെ സെലക്ടർമാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പരിക്ക് വിലയിരുത്തുന്നതിനും തുടർന്നുള്ള ചികിത്സ നിർണയിക്കുന്നതിനുമായി ഇരുവരും ബാംഗ്ലൂരിലുള്ള ദേശീയ ക്രിക്കറ്റ് അക്കാദമയിൽ റിപ്പോർട്ട് ചെയ്യും.
advertisement
അഞ്ച് മത്സര ടി20 പരമ്പരയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ കളിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരടക്കമുള്ള സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ യുവതാരങ്ങളുമായാണ് ഇന്ത്യ പര്യടനത്തിന് ഇറങ്ങുന്നത്. പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച (നാളെ) രാത്രി ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കും.
ഇന്ത്യന്‍ ടീം: ഋഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പർ), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്‌വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, വെങ്കിടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 08, 2022 8:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs SA | രാഹുൽ പരിക്കേറ്റ് പുറത്ത്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ ഋഷഭ് പന്ത് ഇന്ത്യയെ നയിക്കും