COVID 19| കോഴിക്കോട്ടെ ഹാർബറുകൾ നിയന്ത്രിത മേഖലകളായി; പൊതുജനങ്ങൾക്ക് പ്രവേശനമില്ല
- Published by:Naseeba TC
- news18-malayalam
Last Updated:
ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല എന്നീ ഫിഷിംഗ് ഹാര്‍ബറുകളിലും ഫിഷ് ലാന്റിംഗ് സെന്ററുകളിലും നിയന്ത്രണം.
കോഴിക്കോട്: കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല എന്നീ ഫിഷിംഗ് ഹാര്‍ബറുകളിലും ഫിഷ് ലാന്റിംഗ് സെന്ററുകളിലും നിയന്ത്രണം.
ഇവിടേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഹാര്‍ബറുകളും ഫിഷ് ലാന്റിംഗ് സെന്ററുകളും ഞായറാഴ്ചകളില്‍ പൂര്‍ണമായും അടച്ചിടണമെന്നും ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു.
ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മിറ്റി നല്‍കുന്ന പാസ് /ബാഡ്ജ്/ ഐഡി കാര്‍ഡ് ഉള്ള മത്സ്യത്തൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കും ചെറുകിട വ്യപാരികള്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു.
TRENDING:'നാട്ടുകാർ ഈ ഉൽസാഹവും സഹകരണവും കാണിച്ചാൽ കൊറോണയുടെ എല്ലാ അവതാരങ്ങളും കേരളത്തിലും ആടും'-മുരളി തുമ്മാരുകുടി [NEWS]Covid | പൂന്തുറ സ്റ്റേഷനിലെ ജൂനിയർ എസ്.ഐക്ക് കോവിഡ്; തലസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്നു [NEWS]Poonthura | രോഗം വ്യാപനം തടയാൻ ക്വിക്ക് റെസ്പോൺസ് ടീം; എല്ലാ വീട്ടിലും എൻ 95 മാസ്ക് എത്തിക്കും [NEWS]
ഫിഷ് ലാന്റിംഗ് സെന്ററുകളില്‍ പാസ്/ ബാഡ്ജ്/ എന്നിവ ഉറപ്പുവരുത്തേണ്ടത് ഡെപ്യൂട്ടി ഡയറക്ടര്‍ ഫിഷറീസിന്റെ ചുമതലയാണ്. ഹാര്‍ബറിനകത്ത് ഒരു മീറ്റർ സാമൂഹിക അകലം പാലിച്ച് മാത്രമേ പ്രവേശനം അനുവദിക്കു.
advertisement
ഇവിടെ പോലീസ് സോണുകളായി തിരിച്ച് ബാരിക്കേഡുകള്‍ സ്ഥാപിക്കും. ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് നടപടി.
Location :
First Published :
July 11, 2020 3:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| കോഴിക്കോട്ടെ ഹാർബറുകൾ നിയന്ത്രിത മേഖലകളായി; പൊതുജനങ്ങൾക്ക് പ്രവേശനമില്ല


