കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് സ്‌പോട്ട് രജിസ്‌ട്രേഷന്‍ പരിഗണനയിലില്ല; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിച്ചാല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വലിയ തിരക്കുണ്ടാകുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി
കൊച്ചി: വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് സ്‌പോട്ട് രജിസ്‌ട്രേഷന്‍ പരിഗണനയിലില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിച്ചാല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വലിയ തിരക്കുണ്ടാകുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. അതേസമയം കോവിഡ് വാകിസിന്‍ കേരളത്തില്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ച ആഗോള ടെന്‍ഡറില്‍ പങ്കെടുക്കാന്‍ ആരുമെത്തിയില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെയായിരുന്നു ടെന്‍ഡര്‍ വിളിച്ചിരുന്നതെന്നും എന്നാല്‍ താത്പര്യം പ്രകടിപ്പിച്ച് ആരും ടെന്‍ഡര്‍ സമര്‍പ്പിച്ചില്ല. വ്യാഴാഴ്ചയാണ് ടെന്‍ഡറിന്റെ ടെക്‌നിക്കല്‍ ബിഡ് തുറന്നത്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനായിരുന്നു ആഗോള ടെന്‍ഡര്‍ വിളിച്ചിരുന്നത്. മറ്റു സംസ്ഥാനങ്ങളിലും ആഗോള ടെന്‍ഡര്‍ വിളിച്ചിരുന്നെങ്കിലും സമനമായ പ്രതികരണമാണ് ഉണ്ടായത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂര്‍ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂര്‍ 667, കോട്ടയം 662, ഇടുക്കി 584, കാസര്‍ഗോഡ് 499, പത്തനംതിട്ട 479, വയനാട് 191 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
advertisement
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,096 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,10,17,514 സാമ്പിളുകളാണ് പരിശോധിച്ചത്.
66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 13, തിരുവനന്തപുരം 11, കണ്ണൂര്‍ 8, കാസര്‍ഗോഡ് 7, കൊല്ലം 6, പത്തനംതിട്ട, കോട്ടയം 5 വീതം, വയനാട് 4, എറണാകുളം 3, ഇടുക്കി, തൃശൂര്‍ 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
advertisement
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,355 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1821, കൊല്ലം 1393, പത്തനംതിട്ട 315, ആലപ്പുഴ 1448, കോട്ടയം 644, ഇടുക്കി 682, എറണാകുളം 1907, തൃശൂര്‍ 1222, പാലക്കാട് 1487, മലപ്പുറം 2306, കോഴിക്കോട് 849, വയനാട് 152, കണ്ണൂര്‍ 592, കാസര്‍ഗോഡ് 537 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,34,001 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,57,597 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
advertisement
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,62,253 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,30,743 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,510 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2675 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Location :
First Published :
June 11, 2021 6:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് സ്‌പോട്ട് രജിസ്‌ട്രേഷന്‍ പരിഗണനയിലില്ല; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍