തിരുവനന്തപുരം നഗരസഭയില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു; കണ്ടെയിന്‍മെന്റ് സോണുകളില്‍ നിയന്ത്രണം തുടരും

Last Updated:

കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ തുറക്കാം. ഹോട്ടലുകള്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കാം.

തിരുവനന്തപുരം: കോവിഡ് തീവ്ര വ്യാപനത്തെ തുടർന്ന്  തിരുവനന്തപുരം നഗരസഭാ പരിധിയിൽ ഏർപ്പെടുത്തിയിരുന്ന ലോക് ഡൗൺ പിൻവലിച്ചു. വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിയന്ത്രണങ്ങളിൽ ഇളവ് നിലവിൽ വരും. അതേസമയം നഗരസഭാ പരിധിയിലെ കണ്ടെയിന്‍മെന്റ് സോണുകളില്‍ നിയന്ത്രണം തുടരുമെന്നും  ജില്ലാ കളക്ടറാണ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
നഗരത്തിലെ കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ തുറക്കാം. ഹോട്ടലുകള്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കാം. എന്നാൽ പാര്‍സലുകള്‍ മാത്രമേ അനുവദിക്കൂ. ഹൈപ്പർ മാർക്കറ്റ്, ബ്യൂട്ടി പാർലറുകൾ എന്നിവയും തുറക്കാം. ബാറുകളിൽ പാഴ്സൽ സർവീസിനും അനുമതിയുണ്ട്.
കണ്ടെയിന്‍മെന്റ് സോണുകള്‍ അല്ലാത്തയിടങ്ങളില്‍ വിവാഹ പാര്‍ട്ടികള്‍ക്ക് 50 ഉം മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും പങ്കെടുക്കാന്‍ അനുമതിയുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് ജൂലായ് ആറ് മുതലാണ് തിരുവനന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
തിരുവനന്തപുരം നഗരസഭയില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു; കണ്ടെയിന്‍മെന്റ് സോണുകളില്‍ നിയന്ത്രണം തുടരും
Next Article
advertisement
വയോധികയെ പീഡിപ്പിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി അടിവസ്ത്രത്തിലെ വള്ളി ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു
വയോധികയെ പീഡിപ്പിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി അടിവസ്ത്രത്തിലെ വള്ളി ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു
  • പ്രതി നജീബ് സെല്ലിൽ അടിവസ്ത്രത്തിലെ ഇലാസ്റ്റിക് വള്ളി ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.

  • മദ്യലഹരിയിൽ 69 കാരിയെ പീഡിപ്പിച്ച കേസിലാണ് നജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

  • പ്രതിയെ കാട്ടാക്കട ഡിവൈഎസ്പി റാഫി സ്റ്റേഷനിലെത്തി ചോദ്യം ചെയ്തു.

View All
advertisement