Omicron | ഒമൈക്രോണ്‍ വേരിയന്റ് ഡെൽറ്റ വകഭേദത്തിന്റെ അത്ര മാരകമാണോ? മരണസാധ്യത കുറവെന്ന് വിദഗ്ധർ
- Published by:Jayashankar Av
- news18-malayalam
Last Updated:
ഇവ ഡെല്‍റ്റ വകഭേദത്തിന്റെ അത്ര ഗുരുതരമല്ലെന്നാണ് വിവരം. അതുകൊണ്ട് തന്നെ ലോകമെമ്പാടും മരണസാധ്യത കുറയുമെന്ന് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഒമൈക്രോണ്‍ കോവിഡ് വേരിയന്റ് (omicron variant) ലോകമെമ്പാടും ലോക്ക്ഡൗണുകളും യാത്രാനിരോധനങ്ങളും ആരംഭിക്കാന്‍ ഇടയാക്കുമെങ്കിലും ഈ വകഭേദത്തെക്കുറിച്ച് പുറത്തു വരുന്ന വാര്‍ത്തകളെല്ലാം അത്ര ഭീതിപ്പെടുത്തുന്നവയല്ല. ലോകാരോഗ്യ സംഘടന (who) ദക്ഷിണാഫ്രിക്കയില്‍ (south africa) നിന്ന് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഈ വൈറസ് നേരിയ ലക്ഷണങ്ങള്‍ മാത്രമേ കാണിക്കുന്നുള്ളൂവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇവ ഡെല്‍റ്റ വകഭേദത്തിന്റെ അത്ര ഗുരുതരമല്ലെന്നാണ് വിവരം. അതുകൊണ്ട് തന്നെ ലോകമെമ്പാടും മരണസാധ്യത (death) കുറയുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഒമൈക്രോണ്‍ വേരിയന്റിന്റെ ലക്ഷണങ്ങള്‍ ഇതുവരെ നേരിയതാണെന്നും വീട്ടില്‍ തന്നെ ചികിത്സിക്കാമെന്നും, രോഗികള്‍ക്കിടയില്‍ വ്യത്യസ്തമായ കൊറോണ വൈറസ് സ്ട്രെയിന്‍ ഉണ്ടെന്ന് ആദ്യം സംശയിച്ചവരില്‍ ഒരാളായ ദക്ഷിണാഫ്രിക്കന്‍ ഡോക്ടര്‍ ആഞ്ചലിക് കോറ്റ്സി പറഞ്ഞു.
''നവംബര്‍ 18ന് തന്റെ ക്ലിനിക്കില്‍ ഏഴ് രോഗികള്‍ ചികിത്സയ്‌ക്കെത്തി. അവരിലെ ലക്ഷണങ്ങള്‍ ഡെല്‍റ്റ വേരിയന്റില്‍ നിന്ന് വ്യത്യസ്തമായ ലക്ഷണങ്ങളായിരുന്നു'' സ്വകാര്യ പ്രാക്ടീഷണറും സൗത്ത് ആഫ്രിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ചെയര്‍മാനുമായ ഡോ. ആഞ്ചലിക് കോറ്റ്സി പറഞ്ഞു.
advertisement
ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത ഈ ഒമൈക്രോണ്‍ കേസുകളിലെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
രോഗികളില്‍ ഭൂരിഭാഗവും വളരെ നേരിയ ലക്ഷണങ്ങളാണ് കാണിക്കുന്നതെന്നും ഇതുവരെ രോഗികളെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും കോറ്റ്സി പറഞ്ഞു. ഈ രോഗികളെ വീട്ടില്‍ തന്നെ ചികിത്സിക്കാന്‍ കഴിഞ്ഞുവെന്നും ഡോക്ടര്‍ പറയുന്നു.
ഡെല്‍റ്റയില്‍ നിന്ന് വ്യത്യസ്തമായി ഇതുവരെ രോഗികള്‍ക്ക് മണമോ രുചിയോ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പുതിയ വേരിയന്റിനൊപ്പം ഓക്സിജന്റെ അളവില്‍ വലിയ കുറവുണ്ടായിട്ടില്ലെന്നും കോറ്റ്‌സി പറഞ്ഞു. 40 വയസോ അതില്‍ താഴെയോ പ്രായമുള്ളവരെയാണ് ഈ വേരിയന്റ് ബാധിക്കുന്നതെന്നാണ് ഇതുവരെയുള്ള നിഗമനം. ഒമൈക്രോണ്‍ ലക്ഷണങ്ങളുള്ള പകുതിയോളം രോഗികളും വാക്സിനേഷന്‍ എടുത്തിട്ടില്ല. ഒന്നോ രണ്ടോ ദിവസത്തെ കഠിനമായ ക്ഷീണമാണ് പ്രധാനപ്പെട്ട ലക്ഷണം. അതോടൊപ്പം തലവേദനയും ശരീരവേദനയും അനുഭവപ്പെടും.
advertisement
ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള പ്രാഥമിക വിവരങ്ങളെ അടിസ്ഥാനമാക്കി, വൈറോളജിസ്റ്റ് മാര്‍ക്ക് വാന്‍ റാന്‍സ്റ്റ് പറയുന്നത്, ഒമൈക്രോണ്‍ വേരിയന്റിന് രോഗാവസ്ഥ കുറവാണെങ്കിലും കൂടുതല്‍ അണുബാധയുണ്ടെങ്കില്‍, ഡെല്‍റ്റയേക്കാള്‍ ശക്തി ഒമൈക്രോണിന് ഉണ്ടാകുമെന്നുമാണ്.
പ്രാഥമിക തെളിവുകള്‍ സൂചിപ്പിക്കുന്നത് വേരിയന്റിന് വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഡെല്‍റ്റ ഉള്‍പ്പെടെയുള്ള മറ്റ് വേരിയന്റുകളേക്കാള്‍ വേഗത്തില്‍ പടരുകയും ചെയ്യുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാല്‍ ഒമൈക്രോണുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ മറ്റ് വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്ന് സൂചിപ്പിക്കുന്നതിന് നിലവില്‍ വിവരങ്ങളൊന്നുമില്ലെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ത്തു.
advertisement
ചെറുപ്പക്കാരായ ആളുകളിലാണ് കൂടുതലായും വേരിയന്റ് കണ്ടുവരുന്നത്. ഒമൈക്രോണ്‍ വേരിയന്റിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ ദിവസങ്ങള്‍ മുതല്‍ ആഴ്ചകള്‍ വരെ എടുക്കും. ഇപ്പോള്‍ യുകെയിലും ദക്ഷിണാഫ്രിക്ക, ഇസ്രായേല്‍, നെതര്‍ലാന്‍ഡ്സ്, ഹോങ്കോംഗ്, ബെല്‍ജിയം എന്നിവിടങ്ങളിലും വകഭേദം കണ്ടെത്തിയിട്ടുണ്ട്.
Location :
First Published :
November 29, 2021 2:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Omicron | ഒമൈക്രോണ്‍ വേരിയന്റ് ഡെൽറ്റ വകഭേദത്തിന്റെ അത്ര മാരകമാണോ? മരണസാധ്യത കുറവെന്ന് വിദഗ്ധർ


