advertisement

Covid 19 | പ്രതിദിന കോവിഡ് കണക്കിൽ 300 കടന്ന് മലപ്പുറം ; നിലമ്പൂർ മേഖലയിൽ ആശങ്ക വർദ്ധിക്കുന്നു

Last Updated:

ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പോസിറ്റീവായ രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളില്‍ ചികില്‍സിക്കന്നതിന്റെ പ്രായോഗികത പരിശോധിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്

മലപ്പുറം: ജില്ലയിൽ  362 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്.  326 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതില്‍ 19 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 23 പേര്‍ ഉറവിടമറിയാതെയും 284 പേര്‍ നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗബാധിതരായത്.
ഭൂദാനത്ത് 26 ഉം ചുങ്കത്തറ പന്ത്രണ്ടും നിലമ്പൂരിൽ 10 ഉം പേർക്ക് രോഗം സ്ഥിരീകരിച്ചു. പൊന്നാനി എട്ടും പെരിന്തൽമണ്ണ ആറും മങ്കടയിൽ അഞ്ചും അരീക്കോട് നാലും വീതം ആളുകൾക്കും രോഗബാധ ഉണ്ടായി. എ.ഡി.എം, ഡെപ്യൂട്ടി കലക്റ്റർ (എൽ. എ, എൻ എച്ച് ) ഡെപ്യൂട്ടി കലക്റ്റർ (ഡി.എം) എന്നിവരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.
മലപ്പുറം വഴിക്കടവ് പൊലീസ് സ്‌റ്റേഷനിലെ എട്ട് പൊലീസുകാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.15 പൊലീസുദ്യോഗസ്ഥർക്ക്  നടത്തിയ പരിശോധനയിലാണ് എട്ടു പേർക്ക് രോഗം സ്ഥിരീകരിച്ചത്.പൊലീസുകാരുമായി സമ്പർക്കത്തിലേർപ്പെട്ടവർ ക്വാറൻ്റീനിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.അതേസമയം ജില്ല മുഴുവന്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിന് പകരം രോഗ ബാധിത പ്രദേശങ്ങളില്‍  നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ അഭിപ്രായം ഉയർന്നു.
advertisement
[NEWS] Suresh Raina Retirement | ധോണിക്കു പിന്നാലെ സുരേഷ് റെയ്നയും; അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരിച്ചു [NEWS]
പി.കെ കുഞ്ഞാലിക്കുട്ടി എം.പി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ എം.പി മാര്‍ എം.എല്‍.എ മാര്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു. കോവിഡ് പരിശോധനാ ഫലം പെട്ടെന്ന് ലഭ്യമാക്കുന്നതിനും കോവിഡ് ആശുപത്രികളിലും സി.എഫ്.എല്‍.ടി.സി കളിലും  ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതോടൊപ്പം കൂടുതല്‍ ചികില്‍സാ കേന്ദ്രങ്ങള്‍ ആരംഭിക്കാനും യോഗത്തില്‍ നിര്‍ദേശമുണ്ടായി.
advertisement
ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പോസിറ്റീവായ രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളില്‍ ചികില്‍സിക്കന്നതിന്റെ പ്രായോഗികത പരിശോധിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സമ്പർക്കം വഴി രോഗം പകരുന്നവരുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇന്ന് സമ്പൂർണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | പ്രതിദിന കോവിഡ് കണക്കിൽ 300 കടന്ന് മലപ്പുറം ; നിലമ്പൂർ മേഖലയിൽ ആശങ്ക വർദ്ധിക്കുന്നു
Next Article
advertisement
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് BJP- JD(S) പ്രതിഷേധം
  • കർണാടക എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

  • മദ്യഷോപ്പ് ലൈസൻസ് അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു

  • പ്രതിപക്ഷം നിയമസഭയിൽ കുത്തിയിരിപ്പ് സമരം തുടരുന്നു, ഓഡിയോ തെളിവുകളും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ട്

View All
advertisement