ജനിതകമാറ്റം വന്ന കോവിഡ് വൈറസ്; 20 പേർക്ക് രോഗം സ്ഥിരീകരിച്ചു; രാജ്യത്ത് അതീവ ജാഗ്രത

Last Updated:

പുതിയ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്.

ന്യൂഡൽഹി: രാജ്യത്ത് ജനിതക മാറ്റം വന്ന കോവിഡ് വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ ദിവസം ആറുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം ഇരുപത് ആയി ഉയർന്നിരിക്കുകയാണ്. യുകെയിൽ കണ്ടെത്തിയ സാർസ് കോവ്-2 ശ്രേണിയിൽ പെട്ട വൈറസിന് വ്യാപന ശേഷി വളരെ കൂടുതലാണെന്നാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ രാജ്യത്ത് ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്.
നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോളിൽ പരിശോധിച്ച എട്ട് സാമ്പിളുകളിലാണ് പുതിയ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. കൊൽക്കത്ത നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കൽ ജെനോമിക്സ്-1, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി-1, ബംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്-7, ഹൈദരാബാദ് സെന്‍റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലർ ബയോളജി-2, ന്യൂഡൽഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്സ് ആൻഡ് ഇന്‍റഗ്രേറ്റീവ് ബയോളജി-1 എന്നിങ്ങനെയാണ് മറ്റു കണക്കുകൾ.
advertisement
രോഗം സ്ഥിരീകരിച്ചവരെ പ്രത്യേക മുറികളിലാക്കി ഐസലേറ്റ് ചെയ്തിരിക്കുകയാണെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇവരെ ജാഗ്രതയോടെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ഇവരുമായി സമ്പര്‍ക്കമുണ്ടായ സഹയാത്രികര്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ കണ്ടെത്താനും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
advertisement
യുകെയിൽ നിന്ന് ഡൽഹിയിലെത്തി അവിടെ നിന്നും ട്രെയിൻ മാർഗം ആന്ധ്രാപ്രദേശിലേക്ക് കടന്ന ഒരു സ്ത്രീയിൽ പുതിയ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ട്. ഐസലേഷൻ സെന്‍ററിൽ നിന്നാണ് അവർ എല്ലാവരുടെയും കണ്ണുവെട്ടിച്ച് നാട്ടിലേക്ക് കടന്നു കളഞ്ഞത്. പുതിയ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്.
advertisement
യുകെയിൽ അതിതീവ്ര വ്യാപനശേഷിയുള്ള പുതിയ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചെന്ന റിപ്പോർട്ട് വന്നയുടൻ രാജ്യത്ത് ജാഗ്രത കർശനമാക്കിയിരുന്നു. ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങൾക്ക്  നിലവിൽ 31 വരെ  താത്ക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.  ഇത് നീട്ടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിലക്ക് ഏർപ്പെടുത്തുന്നതിന് മുമ്പ് യുകെയിൽ നിന്ന് തിരിച്ചെത്തിയ എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് വിവിധ സംസ്ഥാനങ്ങളും അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് കഴിഞ്ഞ പത്ത് ദിവസത്തിനിടെ ബ്രിട്ടനില്‍ നിന്നും 233 പേരാണ് തിരികെ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
ജനിതകമാറ്റം വന്ന കോവിഡ് വൈറസ്; 20 പേർക്ക് രോഗം സ്ഥിരീകരിച്ചു; രാജ്യത്ത് അതീവ ജാഗ്രത
Next Article
advertisement
നിയമസഭയിൽ സംസാരിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മന്ത്രി ശിവന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
നിയമസഭയിൽ സംസാരിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മന്ത്രി ശിവന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
  • നിയമസഭയിലെ ചോദ്യോത്തര വേളയില്‍ സംസാരിക്കുമ്പോള്‍ ശിവന്‍കുട്ടിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു.

  • ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് മന്ത്രി ശിവന്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  • ശിവന്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

View All
advertisement