COVID 19| മുംബൈ ക്രിക്കറ്റിലെ 'മിനി ഗവാസ്കർ' കോവിഡ് ബാധിച്ച് മരിച്ചു
- Published by:user_49
- news18-malayalam
Last Updated:
COVID 19| പ്രാദേശിക ക്രിക്കറ്റിൽ മിനി ഗവാസ്‌കർ എന്നാണ് സച്ചിൻ ദേശ്മുഖിനെ മുംബൈയിൽ വിശേഷിപ്പിച്ചിരുന്നത്
മുംബൈയുടെ മുൻ പ്രാദേശിക ക്രിക്കറ്റ് താരം സച്ചിൻ ദേശ്മുഖ് കോവിഡ് ബാധിച്ച് മരിച്ചു. മുംബൈയിലെ വേദാന്ത് ആശുപത്രിയിൽ ചൊവ്വാഴ്ചയായിരുന്നു മരണം.
52 കാരനായ സച്ചിൻ മുംബൈ, മഹാരാഷ്ട്ര രഞ്ജി ടീമുകളിൽ സ്ഥിരം ഇടംനേടിയെങ്കിലും ഒരിക്കലും പതിനൊന്ന് അംഗ ടീമിൽ കഴിക്കാൻ അവസരം കിട്ടിയിരുന്നില്ല
Also Read: കൊറോണ വൈറസ് ചൈന സൃഷ്ടിച്ചതാണെന്ന ആരോപണം; പിന്നാലെ വൈറോളജിസ്റ്റിന്റെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റർ
'1986 നവംബറിൽ മഹാരാഷ്ട്ര അണ്ടർ 19 കൂച്ച് ബെഹാർ ട്രോഫിക്ക് വേണ്ടി എന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ നടന്ന കളിയിൽ അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്നായി 183,130,110 എന്നിങ്ങനെ മൂന്ന് സെഞ്ച്വറികൾ അദ്ദേഹം നേടി. നല്ലൊരു ബാറ്റ്സ്മാനായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് ക്രിക്കറ്റിൽ വളർന്നത്', സച്ചിന്റെ ഉറ്റസുഹൃത്തും മുൻ മഹാരാഷ്ട്ര രഞ്ജി ടീം അംഗവുമായ അഭിജിത് പറഞ്ഞു.
advertisement
ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്‌സിറ്റി ടൂർണമെന്റിൽ പൂനെ യൂണിവേഴ്‌സിറ്റിക്കായി തുടർച്ചയായി മികച്ച കളികൾ കളിച്ചിരുന്നു. പൂനെ യൂണിവേഴ്സിറ്റിയുടെ മികച്ച കളിക്ക് ശേഷം, അഖിലേന്ത്യാ യൂണിവേഴ്സിറ്റീസ് ടീമിനായി വെസ്റ്റ് ഇൻഡീസ് ടീമിനെതിരെയും കളിച്ചു. പ്രാദേശിക ക്രിക്കറ്റിൽ മിനി ഗവാസ്‌കർ എന്നാണ് സച്ചിൻ ദേശ്മുഖിനെ മുംബൈയിൽ വിശേഷിപ്പിച്ചിരുന്നത്.
Location :
First Published :
September 17, 2020 2:49 PM IST