Suspension| വിദ്യാർഥിനികൾക്ക് കോവിഡ് വാക്സിൻ നൽകിയ സംഭവം; നഴ്സിന് സസ്പെൻഷൻ

Last Updated:

കോവിഡ് വാക്സീൻ എടുത്ത കുട്ടികൾ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാണ്.

Covid 19
Covid 19
തിരുവനന്തപുരം: പതിനഞ്ചുവയസിൽ എടുക്കേണ്ട കുത്തിവയ്പ് എടുക്കാനെത്തിയ രണ്ട് വിദ്യാർഥിനികൾക്ക് കോവിഡ് വാക്സിൻ (Covid Vaccine for Childrens) നൽകിയ ആര്യനാട് ആശുപത്രിയിലെ നഴ്സിനെ (Nurse) സസ്പെൻഡ് (Suspend) ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ആശുപത്രി സന്ദർശിച്ച ശേഷമാണ് നടപടിയെടുത്തത്. കോവിഡ് വാക്സീൻ എടുത്ത കുട്ടികൾ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാണ്.
ചികിത്സയിലുള്ള കുട്ടികൾക്ക് ശരീരവേദനയും തലകറക്കവും ഉണ്ടെന്ന് കുട്ടികൾ പറഞ്ഞു. ആശുപത്രിയിൽ കിടക്ക കിട്ടാത്തതിനാൽ തറയിൽ ആണ് കിടത്തിയതെന്നും വിദ്യാർഥികൾ പറഞ്ഞു. കുളപ്പട സ്വദേശികളായ 3 വിദ്യാർഥിനികൾ ആണ് രാവിലെ ആശുപത്രിയിലെത്തിയത്. ഒരു കുട്ടി രക്തഗ്രൂപ്പ് അറിയാൻ ഇരിക്കുന്നതിനിടെ കൂടെ ഉണ്ടായിരുന്ന 2 വിദ്യാർഥിനികൾ 15 വയസിലെ കുത്തിവയ്പ് എടുക്കുന്നതിനായി ഒപി ടിക്കറ്റ് എടുത്തു. ഇരുവർക്കും നൽകിയത് കോവിഡ് വാക്സിനാണ്.
കുത്തിവയ്പിനുശേഷം കുട്ടികൾ വീട്ടിലേക്കു മടങ്ങി. കുത്തിവയ്പ് എടുക്കാത്ത വിദ്യാർഥിനി വീട്ടിലെത്തി വിവരം പറഞ്ഞപ്പോൾ 15 വയസിലെ കുത്തിവയ്പ് എടുക്കണമെന്ന് രക്ഷിതാവ് നിർദേശിച്ചു. ഇതനുസരിച്ച് സുഹൃത്തുക്കളോടൊപ്പം ആശുപത്രിയിലെത്തി കുത്തിവയ്പ്പെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് വിവരം പുറത്തറിയുന്നത്.
advertisement
ഫോൺ നമ്പരും ആധാർ കാർഡും പരിശോധിച്ച് രജിസ്റ്റർ ചെയ്തശേഷമാണ് കോവിഡ് വാക്സിൻ എടുക്കുന്നത്. എന്നാൽ ഇവിടെ ഇതൊന്നും പരിശോധിക്കാതെ വാക്സിൻ എടുക്കുകയായിരുന്നു. 18 വയസിന് മുകളിലുള്ളവർക്കാണ് കോവിഡ് വാക്സിൻ എടുക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Suspension| വിദ്യാർഥിനികൾക്ക് കോവിഡ് വാക്സിൻ നൽകിയ സംഭവം; നഴ്സിന് സസ്പെൻഷൻ
Next Article
advertisement
'ഒരാള്‍ പ്രതിചേര്‍ത്ത അന്ന് മുതൽ ആശുപത്രിയിൽ; അയാളുടെ മകൻ എസ്‍പിയാണ്; എന്ത് അസംബന്ധമാണ് നടക്കുന്നത്? ഹൈക്കോടതി
'ഒരാള്‍ പ്രതിചേര്‍ത്ത അന്ന് മുതൽ ആശുപത്രിയിൽ; അയാളുടെ മകൻ എസ്‍പിയാണ്; എന്ത് അസംബന്ധമാണ് നടക്കുന്നത്? ഹൈക്കോടതി
  • ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്.ഐ.ടി.യുടെ നടപടികൾ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു

  • പ്രതി കെ പി ശങ്കരദാസ് ആശുപത്രിയിൽ കിടക്കുന്നു, അദ്ദേഹത്തിന്റെ മകൻ എസ്‌പിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി

  • ജാമ്യഹർജിയിൽ വാദം കേട്ട ഹൈക്കോടതി, കേസ് ഗൗരവം കണക്കിലെടുത്ത് മുൻകൂർ ജാമ്യം നൽകരുതെന്ന് വ്യക്തമാക്കി

View All
advertisement