COVID 19| മസ്കറ്റ് ഗവർണറേറ്റിൽ ലോക്ക്ഡൗണ്‍ പിൻവലിച്ചു; സാമ്പത്തിക വാണിജ്യ പ്രവർത്തനങ്ങള്‍ പുനരാരംഭിക്കും
ലോക്ഡൗണ് പിന്‍വലിച്ചതോടെ സർക്കാർ, സ്വകാര്യ മേഖല സ്ഥാപനങ്ങളില്‍ മെയ് 31 മുതല് 50 ശതമാനം ജോലിക്കാരെ ഉറപ്പുവരുത്തണമെന്ന് നിർദേശം

muscat
- News18 India
- Last Updated: May 29, 2020, 7:10 AM IST
മസ്കത്ത്: ഒമാനും ലോക്ക്ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ഒമാന്‍ തലസ്ഥാനമയ മസ്കറ്റ് നഗരം ഉൾപ്പെടുന്ന മസ്കറ്റ് ഗവർണറേറ്റിലെ ലോക്ക്ഡൗണാണ് പിൻവലിച്ചത്.
വെള്ളിയാഴ്ച മുതല്‍ ഗവർണറേറ്റിൽ ലോക്ക്ഡൗണ്‍ ഇല്ല. ഗതാഗതം സാധാരണ നിലയിലാക്കാനും സാമ്പത്തിക വാണിജ്യ പ്രവർത്തനങ്ങള്‍ പുരനാരംഭിക്കാനും ലക്ഷ്യമിട്ടാണ് തീരുമാനം. TRENDING:എം പി വീരേന്ദ്രകുമാർ അന്തരിച്ചു; ഓര്‍മയാകുന്നത് രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ അതികായൻ [NEWS]എം പി വീരേന്ദ്രകുമാർ: ഏറ്റവും കുറച്ചുസമയം സംസ്ഥാനമന്ത്രിയായിരുന്ന വ്യക്തി; എഴുത്തുകാരനായി തിളങ്ങിയ രാഷ്ട്രീയ നേതാവ് [NEWS]COVID 19 ഏറ്റവും മോശമായി ബാധിച്ച ഒമ്പതാമത്തെ രാജ്യമായി ഇന്ത്യ; മരണം 4600 കടന്നു [NEWS]
ഒമാനില്‍ കൊറോണ വൈറസ് പടരുന്നത് തടയുന്നതിനായി തലസ്ഥാന നഗരമായ മസ്കറ്റ്, മത്ര വിലയാത്ത്, ജലന് ബാനി ബുവാലി എന്നി സ്ഥലങ്ങൾ ഏപ്രില് 10 മുതല് അടച്ചിട്ടിരിക്കുകയാണ്. രണ്ടുതവണയായി ലോക് ഡൗണ് നീട്ടുകയായിരുന്നു. ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിന് ഫൈസല് അല് ബുസൈദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗമാണ് തീരുമാനം എടുത്തത്.
ലോക്ഡൗണ് പിന്‍വലിച്ചതോടെ സർക്കാർ, സ്വകാര്യ മേഖല സ്ഥാപനങ്ങളില്‍ മെയ് 31 മുതല് 50 ശതമാനം ജോലിക്കാരെ ഉറപ്പുവരുത്തണമെന്ന് കമ്മിറ്റി നിർദേശിച്ചു. അതേസമയം ഒമാനില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവര് 9,009 ആയി. ഇതില് 40 പേര് മരിച്ചു.
വെള്ളിയാഴ്ച മുതല്‍ ഗവർണറേറ്റിൽ ലോക്ക്ഡൗണ്‍ ഇല്ല. ഗതാഗതം സാധാരണ നിലയിലാക്കാനും സാമ്പത്തിക വാണിജ്യ പ്രവർത്തനങ്ങള്‍ പുരനാരംഭിക്കാനും ലക്ഷ്യമിട്ടാണ് തീരുമാനം.