Omicron | സംസ്ഥാനത്ത് ആശങ്ക ഉയർത്തി ഒമിക്രോൺ; 59 പേർക്ക് കൂടി രോഗം; കേസുകളുടെ എണ്ണം 500 ലേക്ക്

Last Updated:

ഇതുവരെ സംസ്ഥാനത്ത് ആകെ 480 പേര്‍ക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena George) അറിയിച്ചു.ആലപ്പുഴ 12, തൃശൂര്‍ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസര്‍ഗോഡ് 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 42 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും അഞ്ച് പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഒമ്പത് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.
ആലപ്പുഴ യുഎഇ 5, തുര്‍ക്കി 1, തൃശൂര്‍ യുഎഇ 4, ഖത്തര്‍ 3, പത്തനംതിട്ട യുഎഇ 3, യുഎസ്എ 2, സൗദി അറേബ്യ 1, ഖത്തര്‍ 1, ഖസാക്കിസ്ഥാന്‍ 1, എറണാകുളം യുഎഇ 5, ഉക്രൈൻ 1, ജര്‍മനി 1, കൊല്ലം യുഎഇ 2, ഖത്തര്‍ 1, മലപ്പുറം യുഎഇ 5, ഖത്തര്‍ 1, കോഴിക്കോട് യുഎഇ 5, പാലക്കാട് യുഎഇ 1, ഇസ്രേയല്‍ 1, കാസര്‍ഗോഡ് യുഎഇ 2, കണ്ണൂര്‍ യുഎഇ 1 എന്നിങ്ങനെ വന്നവരാണ്.
advertisement
ഇതോടെ സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 500 ന് അടുത്തായി. ഇതുവരെ 480 പേര്‍ക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 332 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 90 പേരും എത്തിയിട്ടുണ്ട്. 52 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന ആറ് പേരാണുള്ളത്.
Also read- 'ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ സഖാവ് തന്നെ': വാർത്തകളിൽ നിറഞ്ഞ CPM മെഗാ തിരുവാതിര ഗാനം രചിച്ചതാര്?
അതേസമയം, സംസ്ഥാനത്ത് ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 12000 കടന്നു. ഇന്നലെ സംസ്ഥാനത്ത് 12,742 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.തിരുവനന്തപുരം (Thiruvananthapuram) 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂര്‍ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559, കണ്ണൂര്‍ 540, പാലക്കാട് 495, ആലപ്പുഴ 463, മലപ്പുറം 449, ഇടുക്കി 367, കാസര്‍ഗോഡ് 262, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം.
advertisement
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച വീണ്ടും കോവിഡ് അവലോകന യോഗം ചേരും. നാളെ മൂന്നുമണിക്ക് ചേരുന്ന യോഗത്തിന് ശേഷം കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കുമെന്നാണ് സൂചന. സ്‌കൂളുകള്‍ അടയ്ക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം ഉടന്‍ ഉണ്ടായേക്കില്ല.സ്കൂൾ അടച്ചിടാൻ വിദഗ്‌ധ സമിതി കർശനമായ നിർദേശം മുന്നോട്ടുവെച്ചാൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയേക്കും.
Also read- Covid 19| ശ്രീചിത്ര ആശുപത്രിയിൽ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് കോവിഡ്: ശസ്ത്രക്രിയ വെട്ടിക്കുറച്ചു; തിരുവനന്തപുരം ഗവ. എഞ്ചിനീയറിങ് കോളജ് അടച്ചു
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിലുണ്ടാകുന്ന വർധനവ് സംബന്ധിച്ച കഴിഞ്ഞ അവലോകന യോഗത്തില്‍ വാരാന്ത്യ നിയന്ത്രണം, ആള്‍കൂട്ടമുണ്ടാകുന്നത് തടയല്‍, ഓഫീസുകളിലെ ഹാജര്‍ നില കുറയ്ക്കല്‍, സ്‌കൂളുകള്‍ അടയ്ക്കല്‍ എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് ചീഫ്സെക്രട്ടറി, ഡിജിപി തുടങ്ങിയ ഉദ്യോഗസ്ഥര്‍ മുന്നോട്ടു വെച്ചത്. എന്നാല്‍ അത് വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും അംഗീകരിച്ചിരുന്നില്ല. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുവാൻ സർക്കാർ നിർബന്ധിതരായേക്കും.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Omicron | സംസ്ഥാനത്ത് ആശങ്ക ഉയർത്തി ഒമിക്രോൺ; 59 പേർക്ക് കൂടി രോഗം; കേസുകളുടെ എണ്ണം 500 ലേക്ക്
Next Article
advertisement
'ശബരിമലയിലെ സ്വത്ത് കാക്കാൻ കഴിയാത്തവർക്ക് വിശ്വാസം സംരക്ഷിക്കാനാവില്ല': അമിത് ഷാ
'ശബരിമലയിലെ സ്വത്ത് കാക്കാൻ കഴിയാത്തവർക്ക് വിശ്വാസം സംരക്ഷിക്കാനാവില്ല': അമിത് ഷാ
  • ശബരിമലയിലെ സ്വത്ത് സംരക്ഷിക്കാൻ കഴിയാത്തവർക്ക് വിശ്വാസം സംരക്ഷിക്കാനാവില്ലെന്ന് അമിത് ഷാ

  • ശബരിമല സ്വർണക്കൊള്ള കേസ് സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു

  • എൽഡിഎഫും യുഡിഎഫും ഒത്തൂതീർപ്പ് രാഷ്ട്രീയത്തിലാണെന്നും ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പറഞ്ഞു

View All
advertisement