നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Omicron | സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ച രോഗിയുടെ നില തൃപ്തികരം; ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് ആരോഗ്യമന്ത്രി

  Omicron | സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ച രോഗിയുടെ നില തൃപ്തികരം; ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് ആരോഗ്യമന്ത്രി

  ആറാം തീയതി കൊച്ചിയിലെത്തിയ വ്യക്തിക്കാണ് രോഗബാധ കണ്ടെത്തിയതെന്ന് മന്ത്രി വീണ ജോര്‍ജ്ജ്

  omricon

  omricon

  • Share this:
   കൊച്ചി: സംസ്ഥാനത്ത് ഒമിക്രോൺ(Omicron) സ്ഥിരീകരിച്ച രോഗിയുടെ നില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് (Minister Veena George). യു.കെയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് സംസ്ഥാനത്ത് ആദ്യമായി ഒമിക്രോണ്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആറാം തീയതി കൊച്ചിയിലെത്തിയ വ്യക്തിക്കാണ് രോഗബാധ കണ്ടെത്തിയതെന്ന് മന്ത്രി വീണ ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രോഗിയുടെ നില തൃപ്തികരമാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. അതേസമയം സംസ്ഥാനത്തെ പുതിയ സാഹചര്യം സംബന്ധിച്ച്‌ ആശങ്ക വേണ്ടെന്നും ജാഗ്രത മതിയെന്നും മന്ത്രി വ്യക്തമാക്കി.

   ഇന്നു മഹാരാഷ്ട്രയിലും കര്‍ണാടക്കത്തിലും ഛണ്ഡിഗഡിലും ഓരോ ഓരോത്തര്‍ക്ക് വീതം ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ഇന്ന് മാത്രം രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് അഞ്ചുപേര്‍ക്കാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. ഇന്ത്യയില്‍ ഇതുവരെ 38 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

   Covid 19 | സംസ്ഥാനത്ത് 3777 പേര്‍ക്ക് കൂടി കോവിഡ്; രോഗമുക്തി നേടിയവര്‍ 3856; മരണം 34

   തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 808, എറണാകുളം 590, കോഴിക്കോട് 505, കണ്ണൂര്‍ 249, കോട്ടയം 242, കൊല്ലം 229, തൃശൂര്‍ 224, മലപ്പുറം 212, ഇടുക്കി 182, പത്തനംതിട്ട 170, വയനാട് 110, ആലപ്പുഴ 96, കാസര്‍ഗോഡ് 80, പാലക്കാട് 80 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

   കഴിഞ്ഞ 24 മണിക്കൂറിനിടെ 57,121 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

   സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,61,911 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,57,577 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4334 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 196 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

   നിലവില്‍ 38,361 കോവിഡ് കേസുകളില്‍, 8.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

   Also Read- Covid 19 | മൂന്നു മാസമായി രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ; എന്തുകൊണ്ട് കണക്കുകൾ ഉയരുന്നു?

   കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 34 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 109 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 42,967 ആയി.

   ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3572 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 171 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

   രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3856 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 359, കൊല്ലം 179, പത്തനംതിട്ട 298, ആലപ്പുഴ 142, കോട്ടയം 375, ഇടുക്കി 142, എറണാകുളം 606, തൃശൂര്‍ 432, പാലക്കാട് 19, മലപ്പുറം 281, കോഴിക്കോട് 492, വയനാട് 203, കണ്ണൂര്‍ 284, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 38,361 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,12,620 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
   Published by:Anuraj GR
   First published: