Omicron| ഒമൈക്രോൺ വകഭേദം ഓസ്ട്രേലിയയിലും; ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
കൊറോണ വൈറസിന്റെ ഏറ്റവും അപകടകാരിയായ വൈറസായാണ് ലോകാരോഗ്യ സംഘടന പുതിയ വകഭേദത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
കൊറോണ വൈറസ് (CoronaVirus)ഒമൈക്രോൺ (Omicron)വകഭേദം ഓസ്ട്രേലിയയിലും (Australia)സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ(southern Africa )നിന്നെത്തിയ രണ്ട് യാത്രക്കാർക്കാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഓസ്ട്രേലിയൻ ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി വൈറസ് ബാധയുടെ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിയ രണ്ട് യാത്രക്കാർക്കാണ് ഇന്ന് കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വൈറസിന്റെ ഏറ്റവും അപകടകാരിയായ വൈറസായാണ് ലോകാരോഗ്യ സംഘടന പുതിയ വകഭേദത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
നവംബർ 27 നാണ് രണ്ട് യാത്രക്കാരും ദക്ഷിണാഫ്രിക്കയിൽ നിന്ന് സിഡ്നിയിൽ എത്തിയത്. വിമാനത്താവളത്തിലെത്തിയ യാത്രക്കാരിൽ നടത്തിയ പരിശോധനയിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച രണ്ടു പേർക്കും ലക്ഷണമൊന്നുമില്ല. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ് ഇരുവരും. ഉടൻ തന്നെ ഇവരെ ക്വാറന്റീൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.
advertisement
ശനിയാഴ്ച്ച വൈകുന്നേരം ദോഹ-സിഡ്നി ഖത്തർ എയർവേഴ്സ് വിമാനത്തിലാണ് രോഗം സ്ഥിരീകരിച്ച രണ്ട് പേർ അടക്കം പതിനാല് പേരാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയത്. മറ്റ് 12 പേരെ മുൻകരുതലിന്റെ ഭാഗമായി 14 ദിവസത്തേക്ക് ക്വാറന്റീൽ മാറ്റിയിരിക്കുകയാണ്.
OMICRON VARIANT CONFIRMED IN NSW CASES pic.twitter.com/s0Z4hWYsSH
— NSW Health (@NSWHealth) November 28, 2021
advertisement
രണ്ട് പേർക്ക് പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ വിമാനത്തിലുണ്ടായിരുന്ന 260 യാത്രക്കാരും അടുത്തിടപഴകിയവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാവരോടും ക്വാറന്റീനിൽ പ്രവേശിക്കാൻ നിർദേശം നൽകിയതായി ആരോഗ്യവകുപ്പ് നിർദേശം നൽകി.
യൂറോപ്പിൽ ഇതിനകം വിവിധ രാജ്യങ്ങളിൽ ഒമൈക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പല രാജ്യങ്ങളും യാത്രാവിലക്കും ഏർപ്പെടുത്തിക്കഴിഞ്ഞു. യുകെയിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവിടെ നിന്ന് എത്തുന്ന യാത്രക്കാർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയതായി സ്വിറ്റ്സർലന്റ് അറിയിച്ചു.
advertisement
യുകെയിൽ രണ്ട് പേർക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് രാജ്യത്ത് എത്തിയവരാണിത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ജർമ്മനിയിലും ഇറ്റലിയിലും എത്തിയ ഒരോരുത്തർക്കും പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ആംസ്റ്റർഡാമിൽ എത്തിയ 61 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
ഒമൈക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇസ്രായേൽ എല്ലാ അതിർത്തികളും അടച്ചു. യുകെയിലേക്ക് വരുന്ന എല്ലാവർക്കും ആർടിപിസിആർ പരിശോധന നിർബന്ധമാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു.
Location :
First Published :
November 28, 2021 4:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Omicron| ഒമൈക്രോൺ വകഭേദം ഓസ്ട്രേലിയയിലും; ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു


