Omicron | പത്ത് പേരുടെ പരിശോധനാ ഫലം കൂടി പോസിറ്റീവ്; ഡല്‍ഹിയില്‍ ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു

Last Updated:

ഒമിക്രോണ്‍ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ വ്യാപനം നേരിടുന്നതിന് കര്‍ശന ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസവും നിര്‍ദ്ദേശിച്ചിരുന്നു

omicron
omicron
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പത്ത് പേരുടെ പരിശോധനാ ഫലം കൂടി പോസിറ്റീവ് ആയതായി ആരോഗ്യ മന്ത്രി അറിയിച്ചു. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം 90 ആയി.
ഒമിക്രോണ്‍ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ വ്യാപനം നേരിടുന്നതിന് കര്‍ശന ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസവും നിര്‍ദ്ദേശിച്ചിരുന്നു. ഒമിക്രോണ്‍ പ്രതിരോധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തിയിരുന്നു.
അതേ സമയം ഒമിക്രോണ്‍ വകഭേദ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യത്തെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ജനുവരി 31 വരെ തുടങ്ങേണ്ടതില്ലെന്നും ഇന്ത്യ തീരുമാനിച്ചിരുന്നു.
ഒമിക്രോണ്‍ സ്ഥിരീകരിച്ച സൊമാലിയന്‍ പൗരന്‍ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതമാക്കി
ഹൈദരാബാദ്: കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച 23 കാരനായ സോമാലിയൻ പൗരൻ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടു. ഡിസംബർ 12 ന് നഗരത്തിലെത്തിയ സോമാലിയൻ വിദ്യാർഥിയെയാണ് ബുധനാഴ്ച കാണാതായത്. ചൊവ്വാഴ്ചയാണ് ഇയാൾക്ക് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
advertisement
ആശുപത്രിയിൽ നിന്നും ഇയാളെ കാണാതായതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ ഹൈദരാബാദ് സിറ്റി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാരും ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥരും ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. കാണാതായ ഇയാളുടെ ചിത്രം പോലീസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് ഇയാളുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടിക തയാറാക്കി അവരെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
advertisement
Omicron | ന്യൂഡല്‍ഹിയില്‍ 4 കേസുകള്‍ കൂടി; രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം 45
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാല് പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ഒമിക്രോണ്‍ (Omicron) കേസുകളുടെ എണ്ണം നാല്‍പത്തിയഞ്ച് ആയി.
ഡല്‍ഹിയില്‍ മാത്രം ആറ് രോഗബാധിതരാണുള്ളത്. ആരുടെയും ആരോഗ്യനില ഗുരുതരമല്ലായെന്നും രാജ്യത്ത് ആര്‍ക്കും ഗുരുതര ലക്ഷണങ്ങള്‍ കണ്ടിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അതിനിടെ, രാജ്യത്ത് കൊവിഡ് വാക്‌സീന്‍ (covid vaccine) മൂന്നാം ഡോസിന് ഇപ്പോള്‍ മാര്‍ഗ്ഗരേഖയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്ത് എല്ലാവര്‍ക്കും രണ്ടു ഡോസ് വാക്‌സീന്‍ നല്‍കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന. ഡല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. മൂന്നാം ഡോസ് നല്‍കണമെന്ന് രാജ്യത്ത് ഇപ്പോഴുള്ള രണ്ടു വിദഗ്ധ സമിതികളും നിര്‍ദേശിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Corona/
Omicron | പത്ത് പേരുടെ പരിശോധനാ ഫലം കൂടി പോസിറ്റീവ്; ഡല്‍ഹിയില്‍ ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു
Next Article
advertisement
പ്രധാനമന്ത്രിയുമായി സിറോ മലബാർ സഭാ നേതൃത്വം കൂടിക്കാഴ്ച നടത്തി
പ്രധാനമന്ത്രിയുമായി സിറോ മലബാർ സഭാ നേതൃത്വം കൂടിക്കാഴ്ച നടത്തി
  • സിറോ മലബാർ സഭാ നേതാക്കൾ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി, പ്രശ്നങ്ങൾ ബോധ്യപ്പെടുത്തി.

  • കത്തോലിക്കാ സഭയുടെ പ്രശ്നങ്ങൾ പ്രധാനമന്ത്രിക്ക് ബോധ്യമായെന്ന് മാർ റാഫേൽ തട്ടിൽ അറിയിച്ചു.

  • പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടുനിന്നതായും സഭാ നേതാക്കൾ അറിയിച്ചു.

View All
advertisement