Train Journey | ഉറക്കത്തിനിടെ ട്രെയിനിലെ അപ്പർ ബർത്തിൽനിന്ന് വീണ് 72കാരൻ മരിച്ചു

Last Updated:

സിലമ്പ് എക്സ്പ്രസില്‍ രാത്രിയില്‍ കാരൈക്കുടിയില്‍നിന്നാണ് നാരായണന്‍ ട്രെയിനില്‍ കയറിയത്

death
death
ചെന്നൈ: ട്രെയിനിലെ അപ്പർ ബർത്തിൽ ഉറങ്ങിക്കിടക്കവേ താഴേക്ക് വീണ് എഴുപത്തിരണ്ടുകാരന്‍ മരിച്ചു. തമിഴ്നാട് (Tamilnadu) കാരൈക്കുടി സ്വദേശി നാരായണനാണ് മരിച്ചത്. തെങ്കാശിയിൽ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ചെന്നൈ (Chennai) മന്നഡിയില്‍ നിന്നുള്ള സംഘത്തിനൊപ്പം ചേരാനാണ് ഇയാൾ കാരൈക്കുടിയിൽനിന്ന് താംബരത്തേക്ക് പോയത്.
സിലമ്പ് എക്സ്പ്രസില്‍ രാത്രിയില്‍ കാരൈക്കുടിയില്‍നിന്നാണ് നാരായണന്‍ ട്രെയിനില്‍ കയറിയത്. പുലര്‍ച്ചെയോടെ ട്രെയിന്‍ ചെന്നൈ താംബരത്തിന് അടുത്തെത്തിയപ്പോഴാണ് സഹയാത്രികര്‍ ഇയാളെ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. മൂക്കിന് സാരമായ പരിക്കേറ്റിരുന്നു. ചെവിയില്‍ നിന്ന് രക്തം വാര്‍ന്ന നിലയിലുമായിരുന്നു. ട്രെയിന്‍ താംബരം സ്റ്റേഷനില്‍ എത്തിയ ഉടന്‍ ഡോക്ടര്‍മാര്‍ പരിശോധിച്ച്‌ മരണം ഉറപ്പു വരുത്തുകയായിരുന്നു. നാരായണന് താഴെയുള്ള ബര്‍ത്തായിരുന്നു അനുവദിച്ചിരുന്നതെന്നും എന്നാല്‍, ഇയാള്‍ ബെര്‍ത്ത് മാറി മുകളില്‍ കിടക്കുകയായിരുന്നുവെന്നും റെയിൽവേ പൊലീസ് പറയുന്നു.
Whatsapp | വീട്ടമ്മയുടെ വാട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്തു; വിവരം പുറത്തറിഞ്ഞത് പണം ആവശ്യപ്പെട്ടുള്ള മെസേജ് പോയതോടെ
കൊല്ലം: വീട്ടമ്മയുടെ വാട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്തു. കൊല്ലം കൊട്ടാരക്കര വെട്ടിക്കവല സ്വദേശിനിയുടെ വാട്സാപ്പ് അക്കൗണ്ടാണ് ബംഗാൾ സ്വദേശി ഹാക്ക് ചെയ്തത്. വീട്ടമ്മയുടെ വാട്സാപ്പ് നമ്പരിൽനിന്ന് പണം ആവശ്യപ്പെട്ടുകൊണ്ട് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും മെസേജ് പോയതോടെയാണ് വിവരം പുറത്തറിഞ്ഞത്. മെസേജ് ലഭിച്ചവർ വീട്ടമ്മയെ വിളിച്ചു ചോദിച്ചപ്പോൾ താൻ അങ്ങനെയൊരു മെസേജ് അയച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫോൺ ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് വീട്ടമ്മ സൈബർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
advertisement
സൈബർ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിലാണ് വീട്ടമ്മയുടെ ഫോണിലെ വാട്സാപ്പ് ഇപ്പോൾ ഉപയോഗിക്കുന്നത് ബംഗാൾ സ്വദേശിയാണെന്ന് വ്യക്തമായത്. ഒരാഴ്ചയായി വാട്‌സാപ് നിര്‍ജീവമായിരുന്നു. വാട്‌സാപ് ഹാക്ക് ചെയ്ത സംഘം, വായ്പ കുടിശിക പിരിച്ചെടുക്കാന്‍ ഉപയോഗിച്ചതായാണ് വിവരം. പലര്‍ക്കും പണം ആവശ്യപ്പെട്ട് സന്ദേശം അയച്ചതിന് പിന്നാലെ നേരിട്ട് വിളിച്ച്‌ ഇവര്‍ കാര്യം തിരക്കിയതോടെയാണ് കള്ളത്തരം പുറത്തായത്.
advertisement
ഹൈടെക്ക് സെല്ലിന്‍റെ സഹായത്തോടെ വീട്ടമ്മയുടെ വാട്‌സാപ് വീണ്ടെടുത്തിട്ടുണ്ട്. വാട്സാപ്പ് ഹാക്ക് ചെയ്തവരെക്കുറിച്ചുള്ള വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു. സംസ്ഥാനത്ത് ഇത്തരം തട്ടിപ്പുകൾ വ്യാപകമാകാൻ സാധ്യതയുണ്ടെന്നും, എല്ലാവരും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും പൊലീസ് പറയുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ മറ്റാര്‍ക്കും നല്‍കുകയോ അജ്ഞാത ഫോൺ കോളുകളിൽ പ്രതികരിക്കുകയോ ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
Train Journey | ഉറക്കത്തിനിടെ ട്രെയിനിലെ അപ്പർ ബർത്തിൽനിന്ന് വീണ് 72കാരൻ മരിച്ചു
Next Article
advertisement
ആദ്യ ഭാര്യയെ കേൾക്കാതെ മുസ്ലിം പുരുഷന്റെ രണ്ടാംവിവാഹം രജിസ്റ്റർ ചെയ്യാനാവില്ല: ഹൈക്കോടതി
ആദ്യ ഭാര്യയെ കേൾക്കാതെ മുസ്ലിം പുരുഷന്റെ രണ്ടാംവിവാഹം രജിസ്റ്റർ ചെയ്യാനാവില്ല: ഹൈക്കോടതി
  • മുസ്ലിം വ്യക്തിനിയമം ഒന്നിലേറെ വിവാഹം അനുവദിച്ചാലും ആദ്യഭാര്യയുടെ അഭിപ്രായം തേടണം: ഹൈക്കോടതി

  • 2008ലെ വിവാഹ രജിസ്‌ട്രേഷന്‍ ചട്ടപ്രകാരം ആദ്യഭാര്യ എതിര്‍പ്പ് ഉന്നയിച്ചാല്‍ വിവാഹം രജിസ്റ്റർ ചെയ്യരുത്

  • വിവാഹ രജിസ്‌ട്രേഷന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സിവില്‍ കോടതിയെ സമീപിക്കണമെന്ന് ഹൈക്കോടതി

View All
advertisement