Andhra Pradesh Bus Accident| ആന്ധ്രാ പ്രദേശിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒൻപതുപേർ മരിച്ചു

Last Updated:

കലുങ്കിനടത്ത് വെച്ച് എതിരെ വന്നിരുന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഹൈദരാബാദ്: ആന്ധ്രാ പ്രദേശില്‍ (Andhra Pradesh) ബസ് പുഴയിലേക്ക് മറിഞ്ഞ് ( Bus falls into river) ഒൻപത് പേർ മരിച്ചു. വെസ്റ്റ് ഗോദാവരി ജില്ലയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ബസ് നിയന്ത്രണം വിട്ട് 50 അടി താഴ്ചയിൽ പുഴയിലേക്ക് മറിയുകയായിരുന്നു. 47 പേരാണ് ബസിലുണ്ടായിരുന്നത്. ഒന്‍പത് പേരുടെ മരണം സ്ഥിരീകരിച്ചു.
മരിച്ചവരില്‍ ഏഴു പേര്‍ സ്ത്രീകളാണ്. അപകടത്തിൽ ബസ് ഡ്രൈവറും മരിച്ചു. കലുങ്കിനടത്ത് വെച്ച് എതിരെ വന്നിരുന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവർക്ക് അടിയന്തര സഹായം എത്തിക്കാൻ ഗവർണർ ജില്ലാ അധികൃതര്‍ക്ക് നിർദേശം നൽകി. അശ്വരോപേട്ടയിൽ നിന്ന് ജങ്കറെഡ്ഡിഗുഡെമിലേക്ക് പോവുകയായിരുന്നു ബസ്.
advertisement
ആന്ധ്രാ പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ (APSRTC) ബസാണ് അപകടത്തിൽപെട്ടത്. അപകടം കണ്ട് ഓടിയെത്തിയ മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചെറിയ വള്ളങ്ങളിലെത്തിയ മത്സ്യത്തൊഴിലാളികൾ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തുന്നതിന് മുൻപേ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ''ചിലർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒൻപതുപേർ മരിച്ചു.''- വെസ്റ്റ് ഗോദാവരി എസ് പി രാഹുൽ ശർമ പറഞ്ഞു.
advertisement
English Summary: At least nine people died after an Andhra Pradesh State Road Transport Corporation (APSRTC) bus fell into a reservoir in West Godavari district on Wednesday afternoon. The bus driver, seven women, and one man were among the dead. More than 40 other passengers were rescued by fishermen and passersby from the bus half-submerged in the Jalleruvagu reservoir.
മലയാളം വാർത്തകൾ/ വാർത്ത/India/
Andhra Pradesh Bus Accident| ആന്ധ്രാ പ്രദേശിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒൻപതുപേർ മരിച്ചു
Next Article
advertisement
മൂവാറ്റുപുഴയില്‍ ബിഷപ്പിന്റെ കാറിനുനേരെ ആക്രമണം; ഹെഡ് ലൈറ്റ് അടിച്ചുതകര്‍ത്തു
മൂവാറ്റുപുഴയില്‍ ബിഷപ്പിന്റെ കാറിനുനേരെ ആക്രമണം; ഹെഡ് ലൈറ്റ് അടിച്ചുതകര്‍ത്തു
  • മൂവാറ്റുപുഴയില്‍ ബിഷപ്പിന്റെ കാറിന് നേരെ ലോറി ഡ്രൈവറുടെ ആക്രമണം.

  • കാറിന്റെ ഹെഡ് ലൈറ്റും പുറകിലെ ലൈറ്റും ലോറി ഡ്രൈവര്‍ അടിച്ചുതകര്‍ത്തു.

  • പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ലോറി ഡ്രൈവര്‍ സ്ഥലംവിട്ടു.

View All
advertisement