• HOME
 • »
 • NEWS
 • »
 • coronavirus-latest-news
 • »
 • Omicron | അതീവ ജാഗ്രതയില്‍ കേരളം :എല്ലാ മുന്‍ കരുതലും, ഒമിക്രോണ്‍ വകഭേദം കേരളത്തിലില്ല; മന്ത്രി വീണാ ജോര്‍ജ്

Omicron | അതീവ ജാഗ്രതയില്‍ കേരളം :എല്ലാ മുന്‍ കരുതലും, ഒമിക്രോണ്‍ വകഭേദം കേരളത്തിലില്ല; മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ കൂടുതൽ ആരോഗ്യവകുപ്പ് ജീവനക്കാരെ നിയോഗിച്ചതായും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

ആരോഗ്യമന്ത്രി

ആരോഗ്യമന്ത്രി

 • Last Updated :
 • Share this:
  തിരുവനന്തപുരം: മിക്രോണ്‍Omicron എന്ന കൊവിഡ് 19-ന്റെ പുതിയ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
  മിക്രോണ്‍ വകഭേദത്തിനെതിരെ സംസ്ഥാനം എല്ലാ മുന്‍ കരുതലുകളും സ്വീകരിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു.

  ഇതുവരെയും സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥീരീകരിച്ചിട്ടില്ല.ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കര്‍ശന നിരീക്ഷണമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഇത്തരം രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റീന്‍ ആണ് നിലവി്ല്‍ ഏര്‍രപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

  ഏഴു ദിവസത്തിന് ശേഷം ഇവര്‍ക്ക് കോവിഡ് പരിശോധന നടത്തും.രോഗം സ്ഥീരീകരിക്കുന്നവരെ പ്രത്യേകം മാറ്റുമെന്നും മന്ത്രി വ്യ്ക്തമാക്കി. നിലവിലെ സ്ഥിതിഗതികളെ കുറിച്ച് പരിശോധിക്കുന്നതിനായി നാളെ മുഖ്യമന്ത്രി അവലോകന യോഗം വിളിച്ചതായും മന്ത്രി അറിയിച്ചു.

  സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ കൂടുതൽ ആരോഗ്യവകുപ്പ് ജീവനക്കാരെ നിയോഗിച്ചതായും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

  അതേ സമയം രാജ്യത്ത് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുംബൈ സ്വദേശിയ്ക്ക് കോവിഡ് പോസിറ്റീവ്. സ്രവസാമ്പളുകള്‍ പരിശോധനയ്ക്ക് അയച്ചു. രൂപമാറ്റം സംഭവിച്ച ഒമൈക്രോണ്‍(Omicron) വകഭേദമാണോ കോവിഡിന് കാരണമറിയാതെന്നറിയാന്‍ സ്രവം പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജീനോം സീക്വന്‍സിംഗിന് വിധേയമാക്കും.

  ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുംബൈ ഡോംബിവ്ലി സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ചയാണ് ഇദ്ദേഹം കേപ് ടൗണില്‍ നിന്ന് ദുബായിലേക്കും അവിടെ നിന്ന് ഡല്‍ഹി വഴി മുംബൈയിലും എത്തിയത്.

  ഒമൈക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തിയ 99 പേര്‍ മുംബൈയില്‍ മാത്രം നിരീക്ഷണത്തിലുണ്ട്. ഡല്‍റ്റ വകഭേദത്തേക്കാള്‍ ആറിരട്ടി വ്യാപനശേഷി ഒമിക്രോണിനുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ജാഗ്രത കൈവിടരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.

  Omicron | ഒമൈക്രോൺ ലക്ഷണങ്ങൾ 'അസാധാരണമെങ്കിലും നേരിയത്'; ആദ്യമായി മുന്നറിയിപ്പ് നൽകിയ ദക്ഷിണാഫ്രിക്കൻ ഡോക്ടർ

  ഒമൈക്രോൺ വേരിയന്റിന്റെ (omicron varient) ലക്ഷണങ്ങള്‍ (symptoms) അസാധാരണവും എന്നാല്‍ നേരിയതുമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ഡോക്ടര്‍ (south african doctor) ആഞ്ചലിക് കോറ്റ്‌സി (angelique coetzee). ഒമൈക്രോൺ വേരിയന്റുള്ള രോഗികളെ കുറിച്ച് അധികാരികളെ അറിയിച്ച ആദ്യത്തെ ദക്ഷിണാഫ്രിക്കന്‍ ഡോക്ടര്‍ കൂടിയാണ് കോറ്റ്‌സി.

  തലസ്ഥാനമായ പ്രിട്ടോറിയയിലെ തിരക്കേറിയ സ്വകാര്യ പ്രാക്ടീസിനിടെ രോഗികള്‍ ഈ മാസം ആദ്യം കോവിഡ് 19 ലക്ഷണങ്ങളുമായി വരാന്‍ തുടങ്ങിയപ്പോഴാണ് ഒരു പുതിയ വേരിയന്റിന്റെ സാധ്യതയെക്കുറിച്ച് ആദ്യമായി മുന്നറിയിപ്പ് നല്‍കിയതെന്ന് ഡോ. ആഞ്ചലിക് കോറ്റ്‌സി പറഞ്ഞു.

  കഠിനമായ ക്ഷീണം അനുഭവപ്പെട്ട ചെറുപ്പക്കാരും ഉയര്‍ന്ന നാഡിമിടിപ്പ് നിരക്കുമായി എത്തിയ ആറു വയസ്സുള്ള കുട്ടിയും ഇതിൽ ഉള്‍പ്പെടുന്നു. ആര്‍ക്കും രുചിയോ മണമോ നഷ്ടമായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. 'അവരുടെ ലക്ഷണങ്ങള്‍ ഞാന്‍ മുമ്പ് ചികിത്സിച്ചതില്‍ നിന്ന് വളരെ വ്യത്യസ്തവും വളരെ നേരിയതുമായിരുന്നു,'' 33 വര്‍ഷമായി ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ചെയര്‍മാനായി സേവനമനുഷ്ഠിക്കുന്ന ഡോ. കോറ്റ്സി പറഞ്ഞു.

  നവംബര്‍ 18ന് നാല് കുടുംബാംഗങ്ങൾ കടുത്ത ക്ഷീണത്തോടെ കോവിഡ് ബാധിതരായി എത്തിയപ്പോൾ കോറ്റ്‌സി രാജ്യത്തെ വാക്‌സിന്‍ ഉപദേശക സമിതിയെ അറിയിക്കുകയായിരുന്നു. മൊത്തത്തില്‍ 24ഓളെ രോഗികളില്‍ പുതിയ വേരിയന്റിന്റെ ലക്ഷണങ്ങള്‍ കണ്ടതായും അവര്‍ പറഞ്ഞു. അവരിൽ കൂടുതലും ആരോഗ്യമുള്ള പുരുഷന്മാരായിരുന്നുവെങ്കിലും, ഇവർക്ക് കടുത്ത ക്ഷീണം അനുഭവപ്പെട്ടിരുന്നു. ഇവരില്‍ പകുതിയോളം പേര്‍ വാക്‌സിന്‍ എടുക്കാത്തവരായിരുന്നു.
  Also Read-Omicron| ഒമൈക്രോൺ 12 രാജ്യങ്ങളിൽ; ഒറ്റപ്പെടുത്തരുതെന്ന് ദക്ഷിണാഫ്രിക്ക

  ആറ് വയസ്സ് പ്രായമുള്ള ഒരു കുട്ടിയും രോഗികൾക്കൊപ്പമുണ്ടായിരുന്നു. കടുത്ത പനിയും വളരെ ഉയര്‍ന്ന പള്‍സ് നിരക്കുമാണ് കുട്ടിയ്ക്കുണ്ടായിരുന്ന ലക്ഷണങ്ങൾ. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം കുട്ടിയുടെ നില മെച്ചപ്പെട്ടുവെന്നും '' ഡോ. കോറ്റ്‌സി പറയുന്നു.

  Also Read-Omicron variant | 'ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ റദ്ദാക്കണം': ഡൽഹി സർക്കാർ

  തന്റെ രോഗികളെല്ലാം ആരോഗ്യവാന്മാരായിരുന്നുവെന്നും പ്രമേഹം അല്ലെങ്കില്‍ ഹൃദ്രോഗം പോലുള്ള രോഗാവസ്ഥകളുള്ള പ്രായമായവരെ പുതിയ വേരിയന്റ് ബാധിക്കുമെന്ന ആശങ്കയുണ്ടെന്നും ഡോ.കോറ്റ്‌സി വ്യക്തമാക്കി. 'പ്രായമായ, വാക്‌സിന്‍ എടുക്കാത്ത ആളുകള്‍ക്ക് പുതിയ വേരിയന്റ് ബാധിക്കുമ്പോള്‍, രോഗം മൂർച്ഛിക്കാൻ സാധ്യതയുണ്ടെന്നും'' ഡോക്ടര്‍ പറഞ്ഞു.

  ദക്ഷിണാഫ്രിക്കയിലെ ജനസംഖ്യാ യുകെയിലേതില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ജനസംഖ്യയുടെ ഏകദേശം ആറ് ശതമാനം മാത്രമാണ് 65 വയസ്സിന് മുകളിലുള്ളവര്‍.

  ഒമൈക്രോൺ എന്ന് അറിയപ്പെടുന്ന B.1.1.529 വേരിയന്റ് നവംബര്‍ 11 ന് ബോട്‌സ്വാനയില്‍ ആണ് ആദ്യമായി കണ്ടെത്തിയത്. ഇപ്പോള്‍ യുകെയിലും ദക്ഷിണാഫ്രിക്ക, ഇസ്രായേല്‍, നെതര്‍ലാന്‍ഡ്സ്, ഹോങ്കോംഗ്, ബെല്‍ജിയം എന്നിവിടങ്ങളിലും വകഭേദം കണ്ടെത്തിയിട്ടുണ്ട്. യുകെയില്‍ ഒമിക്രോണിന്റെ രണ്ട് കേസുകള്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. എസ്സെക്‌സിലും നോട്ടിംഗ്ഹാംഷെയറിലും രണ്ട് പേര്‍ക്ക് പുതിയ വേരിയന്റ് സ്ഥിരീകരിച്ചുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
  Published by:Jayashankar AV
  First published: