നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Omicron| സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: ആകെ കേസുകൾ 38 ആയി

  Omicron| സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: ആകെ കേസുകൾ 38 ആയി

  മലപ്പുറത്ത് ഒമിക്രോൺ ബാധിച്ച് ചികിത്സയിലായിരുന്ന ഒരാളെ ഡിസ്ചാര്‍ജ് ചെയ്തു

  Omicron

  Omicron

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് (Veena George) അറിയിച്ചു. കണ്ണൂര്‍ (Kannur) ജില്ലയിലെ 51 കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സെന്റിനല്‍ സര്‍വയന്‍സിന്റെ ഭാഗമായി നടത്തിയ ജനിതക പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥീരീകരിച്ചത്.

   അയല്‍വാസിയായ വിദ്യാർഥിയുടെ കോവിഡ് സമ്പര്‍ക്കപ്പട്ടികയിലായതിനാല്‍ ക്വറന്റീനിലായിരുന്നു. ഒക്‌ടോബര്‍ ഒമ്പതിനാണ് കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന് നടത്തിയ ജനിതക പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥീരീകരിച്ചത്. പിതാവ് മാത്രമാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതോടെ സംസ്ഥാനത്ത് ആകെ 38 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

   മലപ്പുറത്ത് ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്നയാളെ പന്ത്രണ്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ നെഗറ്റീവായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു.

   ഒമിക്രോണ്‍ വ്യാപനം; കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം വരുന്നു

   രാജ്യത്ത് ഒമിക്രോണ്‍ ബാധിതരടെ എണ്ണം വർധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ. കോവിഡ് രോഗബാധിതര്‍ കൂടുതലുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താന്‍ കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തും.

   കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മിസോറം, കര്‍ണാടക, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലായിരിക്കും കേന്ദ്ര സംഘം സന്ദർശനം നടത്തുക.

   സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തുന്ന കേന്ദ്ര സംഘം സംസ്ഥാനങ്ങളിലെ വാക്സിനേഷന്റെ പുരോഗതി, ആശുപത്രികളിലെ മെഡിക്കല്‍ ഓക്സിജനിന്റെയും ലഭ്യത, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പരിശോധിക്കും.

   17 സംസ്ഥാനങ്ങളിലായി നിലവിൽ 415 ഒമിക്രോൺ രോഗികളാണ് രാജ്യത്ത് നിലവിൽ ഉള്ളത്. ഇതിൽ 115 പേരും രാജ്യത്തിന് പുറത്തു നിന്ന് എത്തിയവരാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ. (108). ഡൽഹി- 79, ഗുജറാത്ത്- 43, തെലങ്കാന-38, കേരളം- 38, തമിഴ്നാട്- 34, കർണാടക- 31 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ.

   ഒമിക്രോണ്‍ വ്യാപനം രൂക്ഷമായതോടെ കൂടുതൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപിച്ചിരിക്കുകയാണ്. ഒഡീഷ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ഇതോടെ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ച സംസ്ഥാനങ്ങൾ അഞ്ചായി. നേരത്തേ ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും രാത്രി കർഫ്യൂ പ്രഖ്യാപിച്ചിരുന്നു.

   Also Read- Covid 19| സംസ്ഥാനത്ത് ഇന്ന് 2407 പേര്‍ക്ക് കോവിഡ്; ആകെ മരണം 46,318 ആയി

   അതേ സമയം കഴിഞ്ഞ ദിവസം ലോകമെമ്പാടും ഒമിക്രോൺ കേസുകളിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ന്യൂയോർക് സിറ്റി, ഇറ്റലി, യുകെ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ന്യൂയോർക്ക്- 27,053, ഇറ്റലി- 50,599, UK- 1,22,186 എന്നിങ്ങനെയാണ് കണക്കുകൾ.
   Published by:Rajesh V
   First published:
   )}