Covid 19 | 'മഹാമാരി 2023 വരെ നീണ്ടുനിന്നേക്കാം'; കുട്ടികൾക്കായി മൂന്ന് ഡോസുള്ള വാക്‌സിൻ വികസിപ്പിക്കാൻ ഒരുങ്ങി Pfizer

Last Updated:

2024ഓടെ ഈ രോഗത്തിനൊപ്പം ജീവിക്കാൻ ലോകം പഠിക്കുന്ന എൻഡെമിക് ഘട്ടത്തിലെത്തുമെന്ന് കമ്പനി വിശ്വസിക്കുന്നതായി ഫൈസര്‍ എക്‌സിക്യൂട്ടീവുകള്‍ പറഞ്ഞു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കോവിഡ് 19 മഹാമാരി (Covid 19) അടുത്ത വര്‍ഷം വരെ നീണ്ടുനിന്നേക്കുമെന്ന് മരുന്ന് നിർമ്മാണ കമ്പനിയായഫൈസര്‍ (Pfizer). 2 മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി മൂന്ന് ഡോസിൽ വാക്‌സിന്‍ (third dose vaccine) വികസിപ്പിക്കാനുള്ള പദ്ധതികളും ഫൈസര്‍ പ്രഖ്യാപിച്ചു.
ഒമിക്രോൺ വേരിയന്റ് വ്യാപനത്തെ തുടർന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതൽ യാത്രാ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനിടെയാണ് യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതിവേഗം പടരുന്ന ഒമിക്രോണ്‍ (omicron) കൊറോണ വൈറസ് വേരിയന്റ് അതിന്റെ മുന്‍ഗാമിയായ ഡെല്‍റ്റയേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ ആളുകളെ വീണ്ടും ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും ഒരു പഠനം മുന്നറിയിപ്പ് നല്‍കിയിരുന്നു.
2024ഓടെ ഈ രോഗത്തിനൊപ്പം ജീവിക്കാൻ ലോകം പഠിക്കുന്ന എൻഡെമിക് ഘട്ടത്തിലെത്തുമെന്ന് കമ്പനി വിശ്വസിക്കുന്നതായി ഫൈസര്‍ എക്‌സിക്യൂട്ടീവുകള്‍ പറഞ്ഞു. അതായത് കോവിഡ് 19 ഒരു മഹാമാരി അല്ലാതായി മാറും. ഒമിക്രോണ്‍ വേരിയന്റിന് മുമ്പ് യുഎസിലെ ഡോക്ടര്‍ ആന്റണി ഫൗചി പ്രവചിച്ചത് യുഎസില്‍ പാന്‍ഡെമിക് 2022 ല്‍ അവസാനിക്കുമെന്നാണ്.
advertisement
16 വയസ്സിന് മുകളിലുള്ള ആളുകള്‍ക്കിടയില്‍ മൂന്ന് ഡോസ് വാക്സിൻ കൂടുതല്‍ സംരക്ഷണം വാഗ്ദാനം ചെയ്യുന്നത് കൊണ്ട് തന്നെ 2 മുതൽ 16 വയസ്സ് വരെ പ്രായമുള്ളവർക്കായി മൂന്ന് ഡോസ് വാക്സിൻ വികസിപ്പിക്കാനുള്ള പദ്ധതികളും ചീഫ് സയന്റിഫിക് ഓഫീസർ മൈക്കൽ ഡോൾസ്റ്റൺ പ്രഖ്യാപിച്ചു.
ജര്‍മ്മനിയുടെ ബയോഎന്‍ടെക് എസ്ഇയുമായി ചേർന്നാണ് ഫൈസര്‍ കോവിഡ് 19 വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. കമ്പനികള്‍ ഒമിക്രോണ്‍ വേരിയന്റിനെ പ്രതിരോധിക്കാന്‍ അവരുടെ വാക്‌സിന്റെ പുതിയ പതിപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, എന്നാല്‍ അത് ആവശ്യമാണോ എന്ന് തീരുമാനിച്ചിട്ടില്ല. ജനുവരിയില്‍ പുതിയ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫൈസര്‍ എക്‌സിക്യൂട്ടീവുകള്‍ പറഞ്ഞു.
advertisement
ഒമിക്രോണ്‍ വേരിയന്റിന്റെ വരവോടു കൂടി വീണ്ടും രോഗം ബാധിക്കാനുള്ള സാധ്യത 5.4 മടങ്ങ് കൂടുതലാണ്. എന്നാൽ ഇത് ഡെല്‍റ്റയെക്കാൾ മിതമായ ലക്ഷണങ്ങളാണ് കാണിക്കുന്നതെന്നതിന് തെളിവുകളില്ലെന്നും ലണ്ടനിലെ ഇംപീരിയല്‍ കോളേജ് നടത്തിയ പഠനത്തില്‍ കണ്ടെത്തി.
അതേസമയം, ആശുപത്രികളുടെയും ആരോഗ്യ സംവിധാനങ്ങളുടെയും ജോലി ഭാരം കുറയ്ക്കാന്‍ വാക്‌സിനേഷന്‍ ബൂസ്റ്റര്‍ കാമ്പെയ്നുകള്‍ വേഗത്തിലാക്കാനുള്ള ശ്രമങ്ങള്‍ രാജ്യങ്ങൾ നടത്തുന്നുണ്ട്. ഇതുവരെ, വൈറസിന്റെ വര്‍ധനവ് ബ്രിട്ടനിലും യൂറോപ്പിലെ മറ്റിടങ്ങളിലുമുള്ള ആശുപത്രിയിലോ മരണങ്ങളിലോ വലിയ കുതിച്ചുചാട്ടത്തിന് കാരണമായിട്ടില്ല.
ജര്‍മ്മനി, അയര്‍ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങൾ കൂടുതല്‍ യാത്രാ നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ്. സ്വിറ്റ്സര്‍ലന്‍ഡ് തിങ്കളാഴ്ച മുതല്‍ ജനുവരി 24 വരെ, റെസ്റ്റോറന്റുകളിലും മറ്റും പ്രവേശിക്കുന്നതിന് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. അതേസമയം പബ്ബുകളിലും ബാറുകളിലും മറ്റും പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം ആവശ്യമാണ്.
advertisement
ഏകദേശം രണ്ട് വർഷം മുമ്പാണ് ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ആഗോളതലത്തിൽ 50 ലക്ഷത്തോളം ആളുകൾ രോഗം ബാധിച്ച് മരിച്ചു.
Summary: Pfizer to develop a three-dose vaccine for children foreseeing Covid 19 pandemic to stay on till 2022
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | 'മഹാമാരി 2023 വരെ നീണ്ടുനിന്നേക്കാം'; കുട്ടികൾക്കായി മൂന്ന് ഡോസുള്ള വാക്‌സിൻ വികസിപ്പിക്കാൻ ഒരുങ്ങി Pfizer
Next Article
advertisement
പ്രധാനമന്ത്രിയുമായി സിറോ മലബാർ സഭാ നേതൃത്വം കൂടിക്കാഴ്ച നടത്തി
പ്രധാനമന്ത്രിയുമായി സിറോ മലബാർ സഭാ നേതൃത്വം കൂടിക്കാഴ്ച നടത്തി
  • സിറോ മലബാർ സഭാ നേതാക്കൾ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി, പ്രശ്നങ്ങൾ ബോധ്യപ്പെടുത്തി.

  • കത്തോലിക്കാ സഭയുടെ പ്രശ്നങ്ങൾ പ്രധാനമന്ത്രിക്ക് ബോധ്യമായെന്ന് മാർ റാഫേൽ തട്ടിൽ അറിയിച്ചു.

  • പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടുനിന്നതായും സഭാ നേതാക്കൾ അറിയിച്ചു.

View All
advertisement