നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | പ്രധാനമന്ത്രി കരസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തി; കോവിഡ് പ്രതിരോധത്തില്‍ സൈന്യം സ്വീകരിക്കുന്ന നടപടികള്‍ അവലോകനം ചെയ്തു

  Covid 19 | പ്രധാനമന്ത്രി കരസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തി; കോവിഡ് പ്രതിരോധത്തില്‍ സൈന്യം സ്വീകരിക്കുന്ന നടപടികള്‍ അവലോകനം ചെയ്തു

  കരസേനയുടെ മെഡിക്കല്‍ സ്റ്റാഫുകളെ വിവിധ സംസ്ഥാനങ്ങളില്‍ സേവനത്തിനായി നിയോഗിച്ചതായി കരസേന മേധവി പ്രധാനമന്ത്രിയെ അറിയിച്ചു

  പ്രധാനമന്ത്രി നരേന്ദ്ര മോദി, കരസേനാ മേധാവി എം എം നരവണ

  പ്രധാനമന്ത്രി നരേന്ദ്ര മോദി, കരസേനാ മേധാവി എം എം നരവണ

  • Share this:
   ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തില്‍ സൈന്യം സ്വീകരിക്കുന്ന വിവിധ നടപടികളെക്കുറിച്ച് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കരസേന മേധാവി എം എം നരവണയുമായി കൂടിക്കാഴ്ച നടത്തി. കരസേനയുടെ മെഡിക്കല്‍ സ്റ്റാഫുകളെ വിവിധ സംസ്ഥാനങ്ങളില്‍ സേവനത്തിനായി നിയോഗിച്ചതായി കരസേന മേധവി പ്രധാനമന്ത്രിയെ അറിയിച്ചു.

   സാധ്യമായ സ്ഥലങ്ങളിലെല്ലാം സൈന്യം ആശുപത്രികള്‍ തുറക്കുമെന്ന് നരവണ അറിയിച്ചു. പൗരന്മാര്‍ക്ക് അവരുടെ അടുത്തുള്ള സൈനിക ആശുപത്രികളെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നിലവിലുള്ള സൈനിക ആശുപത്രികളില്‍ സാധാരണക്കാരെ പ്രവേശിപ്പിച്ച് തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സംവിധാനം മറ്റു സംസ്ഥാനങ്ങളിലും ലഭ്യമാക്കും എന്നും അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു.

   Also Read- ‘കുക്കൂ.. കൂക്കൂ..’: കേരള പോലീസിന്റെ പുതിയ കോവിഡ് ബോധവൽക്കരണ വീഡിയോ വൈറൽ

   രാജ്യത്ത് മൂന്നാഘട്ട വാക്‌സിനേഷനായുള്ള രജസ്‌ട്രേഷന്‍ ബുധനാഴ്ച വൈകിട്ട് ആരംഭിച്ചിരുന്നു. 18 വയസിനു മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ ലഭിക്കുക. നിലവില്‍ രാജ്യത്ത് 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കികൊണ്ടിരിക്കുന്നത്.

   അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 3,79,257 പേര്‍ക്കാണ്. 3,645 പേര്‍ ഇന്നെ മരിച്ചതായും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

   Also Read-Covid Vaccination | സംസ്ഥാനത്ത് വാക്‌സിനേഷന് പുതിയ മാര്‍ഗനിര്‍ദേശം; സ്വകാര്യ ആശുപത്രികള്‍ നിര്‍മ്മാതക്കളില്‍ നിന്ന് വാക്‌സിന്‍ വാങ്ങണം 

   നിലവില്‍ ഇന്ത്യയിലെ ആക്ടീവ് കേസുകളുടെ എണ്ണം 30 ലക്ഷമാണ്. രാജ്യത്തെ മൊത്തം മരണനിരക്കും രണ്ട് ലക്ഷം കടന്നു. 2,04,832 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ലോകത്ത് കോവിഡ് ബാധിച്ച് രണ്ട് ലക്ഷത്തിന് മേല്‍ മരിക്കുന്ന രാജ്യങ്ങില്‍ ഇന്ത്യ നാലാമതായി. യുഎസ്, ബ്രസീല്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലാണ് മരണസംഖ്യ 2 ലക്ഷത്തിന് മുകളിലുള്ളത്.

   അതേസമയം, രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 15 കോടി കടന്നു. 15,00,20,648 പേരാണ് ഇതുവരെ വാക്‌സിന്‍ എടുത്തത്. 1,50,86,878 പേര്‍ ഇതുവരെ രോഗമുക്തിയും നേടി.

   മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം 985 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇന്നലെ മാത്രം 63,309 പേര്‍ക്കാണ് ഇവിടെ കോവിഡ് ബാധിച്ചത്. കര്‍ണാടകയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 39,047 കേസുകളാണ്

   അതേസമയം കേരളത്തില്‍ ഇന്നലെ 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂര്‍ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202, കാസര്‍ഗോഡ് 872, വയനാട് 732 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
   Published by:Jayesh Krishnan
   First published:
   )}