COVID 19 | സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു; മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ഏഴു ദിവസത്തെ ക്വാറന്റീൻ

Last Updated:

സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിദിന കോവിഡ് പരിശോധന വർദ്ധിപ്പിക്കും.

തിരുവനന്തപുരം: കോവിഡ് രണ്ടാം വരവിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു. സംസ്ഥാനത്ത് കോവിഡ് വീണ്ടും വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. നിയന്ത്രണങ്ങൾ ലംഘിച്ചതിന് വ്യാഴാഴ്ച മാത്രം 236 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മാസ്ക് ധരിക്കാത്തതിന് 862 പേർക്ക് പിഴ ചുമത്തി.
മാസ്ക് ധരിക്കാത്തവർക്കും കൃത്യമായി സാമൂഹിക അകലം പാലിക്കാത്തവർക്കും എതിരെ കർശന നടപടി എടുക്കാനാണ് പൊലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. നിയന്ത്രണങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാതെയുള്ള കൂട്ടം ചേരൽ അനുവദിക്കില്ല. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് വ്യാഴാഴ്ച 57 പേരെ അറസ്റ്റ് ചെയ്തു.
അതേസമയം കടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ കർശന നിർദ്ദേശമുണ്ട്. ഇവിടങ്ങളിൽ നിർബന്ധമായും സാമൂഹിക അകലം പാലിക്കണം.
advertisement
മറ്റ് സംസ്ഥാനറങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ ഏഴു ദിവസത്തിൽ കൂടുതൽ കേരളത്തിൽ കഴിയുന്നുണ്ടെങ്കിൽ മാത്രം ഏഴു ദിവസം ക്വാറന്റീനിൽ ഇരിക്കണം. എട്ടാം ദിവസം ഇവർ ആർ ടി പി സി ആർ പരിശോധന നടത്തണം. എന്നാൽ, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ഏഴു ദിവസത്തിനകം മടങ്ങു പോകുന്നവർ ആണെങ്കിൽ ക്വാറന്റീനിൽ ഇരിക്കേണ്ടതില്ല.
advertisement
വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്നവരുടെ കാര്യത്തിൽ നേരത്തെയുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ വി . പി ജോയ് അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിദിന കോവിഡ് പരിശോധന വർദ്ധിപ്പിക്കും.
കോവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കർണാടകയിലെ പ്രധാന നഗരങ്ങളിൽ ശനിയാഴ്ച മുതൽ പത്തു ദിവസത്തേക്ക് രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. ബംഗളൂരു, മംഗളൂരു, കൽബുർഗി, മൈസൂരു, ഉഡുപ്പി, തുംകുരു, ബീദർ എന്നീ നഗരങ്ങളിലാണ് രാത്രികാല കർഫ്യൂ ഏർപ്പെടുത്തുക. രാത്രി പത്തു മണി മുതൽ രാവിലെ അഞ്ചു മണി വരെയാണ് കർഫ്യൂ പ്രാബല്യത്തിൽ ഉണ്ടാകുക.
advertisement
കോവിഡ് കേസുകളുടെ വർദ്ധനവും കോവിഡിന്റെ രണ്ടാം വരവും പരിഗണിച്ചാണ് പരീക്ഷണാടിസ്ഥാനത്തിൽ രാത്രികാല കർഫ്യൂ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു. ഇത് ലോക്ക് ഡൗൺ അല്ലെന്നും അവശ്യസേവനങ്ങളെ രാത്രികാല കർഫ്യൂ ബാധിക്കില്ലെന്നും യെദ്യൂരപ്പ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു; മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ഏഴു ദിവസത്തെ ക്വാറന്റീൻ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement